വിനോദ് റായും എഡുൽജിയും ഇന്നിറങ്ങും 33 മാസം; ഫീസ് 3.5 കോടി
text_fieldsന്യൂഡൽഹി: 33 മാസം ഇന്ത്യൻ ക്രിക്കറ്റ് ഭരണത്തെ നയിച്ച വിനോദ് റായിക്കും ഡയാന എഡുൽജി ക്കും 3.5 കോടി വീതം പ്രതിഫലം. 2017 ജനുവരിയിൽ സുപ്രീംകോടതി നിർദേശത്തെ തുടർന്നാണ് മുൻ സി. എ.ജി ആയ വിനോദ് റായിയും, മുൻ ഇന്ത്യൻ വനിതാക്യാപ്റ്റനായ ഡയാന എഡുൽജിയും ക്രിക്കറ്റ് ഭരണചുമതല ഏറ്റെടുത്തത്. ഇവർക്കൊപ്പം ഭരണസമിതി അംഗങ്ങളായിരുന്ന രാമചന്ദ്ര ഗുഹയും, വിക്രം ലിമായയും കഴിഞ്ഞ വർഷം രാജിവെച്ചിരുന്നു.
2017 ൽ പ്രതിമാസം 10 ലക്ഷം വീതവും, തുടർന്നുള്ള രണ്ടുവർഷം 11, 12 ലക്ഷം വീതവുമാണ് ഇവർക്ക് പ്രതിഫലമായി നിശ്ചയിച്ചത്. നേരത്തേ രാജിവെച്ചവർക്ക് പ്രവർത്തന കാലയളവിനനുസരിച്ച് പ്രതിഫലം നൽകും. അമിക്കസ് ക്യൂറി പി.എസ് നരസിംഹയുമായി കൂടിയാലോചന നടത്തിയാണ് പ്രതിഫലം നിശ്ചയിച്ചതെന്ന് മുതിർന്ന ബി.സി.സി.ഐ ഉദ്യോഗസ്ഥൻ അറിയിച്ചു. ലോധ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കൽ ഉൾപ്പെടെ ദൗത്യമേൽപിക്കപ്പെട്ട ഭരണസമിതി ബുധനാഴ്ച സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിെല പുതിയ കമ്മിറ്റിക്ക് അധികാരം കൈമാറി ഇന്ത്യൻ ക്രിക്കറ്റിെൻറ പടിയിറങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.