വേഗത്തിൽ 20000; റെക്കോർഡിലേക്ക് കോഹ്ലിക്ക് വേണ്ടത് 37 റൺസ് മാത്രം
text_fieldsമാഞ്ചസ്റ്ററിലെ ഓൾഡ് ട്രഫോൾഡ് മൈതാനത്ത് നാളെ ലോകകകപ്പിൽ ഇന്ത്യ വെസ്റ്റ് ഇൻഡീസിനെ നേരിടാനിറങ്ങുമ്പേ ാൾ എല്ലാ കണ്ണുകളും ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയിലേക്കായിരിക്കും. ആ ബാറ്റിൽ നിന്ന് 37 റൺസ് പിറന്നു കിട്ടാന ുള്ള കാത്തിരിപ്പാകുമത്. കാരണം മറ്റൊന്നുമല്ല. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും വേഗതയിൽ 20000 റൺസ് നേടുന്ന താരമെന്ന റെക്കോർഡ് സ്വന്തം പേരിൽ കുറിക്കാൻ കോഹ്ലിക്ക് മുമ്പിൽ 37 റൺസിൻെറ ദൂരം മാത്രമാണുള്ളത്. 131 ടെസ്റ്റുകളും 223 ഏകദിനങ്ങളും 62 ട്വൻറി 20 മത്സരങ്ങളും ഉൾപ്പെടെ 416 ഇന്നിങ്സുകളാണ് കോഹ്ലി പൂർത്തിയാക്കിയത്.
ഈ നേട്ടം സ്വന്തമാക്കുന്നതോടെ നിലവിൽ ഈ റേക്കോർഡിൽ ഒന്നാമതുള്ള ക്രിക്കറ്റ് ഇതിഹാസം സചിൻ തെണ്ടുൽക്കറിനേയും ബ്രയൻ ലാറയേയും കോഹ്ലി മറി കടക്കും. 11 പേരാണ് നിലവിൽ 20,000 റൺസ് പൂർത്തിയാക്കിയത്.
453 ഇന്നിങ്സുകളിൽ നിന്ന് 20000 റൺസ് പൂർത്തിയാക്കിയ സചിനും ബ്രയൻ ലാറക്കും തൊട്ടു പിന്നിൽ 468 ഇന്നിങ്സുകളിൽ ഈ നേട്ടം സ്വന്തമാക്കിയ മുൻ ആസ്േത്രലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ് ആണുള്ളത്. സചിനെ കൂടാതെ ദ്രാവിഡ് മാത്രമാണ് 20000 റൺസ് പൂർത്തിയാക്കിയ ഇന്ത്യൻ താരം.
നിലവിൽ 19,963 റൺസാണ് കോഹ്ലിയുടെ പേരിലുള്ളത്. ഏകദിന മത്സരങ്ങളിൽ വേഗത്തിൽ 11000 റൺസ് നേടിയ ബാറ്റസ്മാൻ എന്ന റെക്കോർഡ് കോഹ്ലി നേരത്തെ സ്വന്തം പേരിൽ കുറിച്ചിരുന്നു. ഏകദിനത്തിൽ 11087 റൺസും ടെസ്റ്റ് മത്സരങ്ങളിൽ 6613 റൺസും ട്വൻറി 20യിൽ 2263 റൺസുമാണ് കോഹ്ലി അടിച്ചെടുത്തത്.
അതേസമയം, ഷെൽഡൻ കോട്രൽ, കെമാർ റോച്ച്, തുടങ്ങിയ ശക്തരായ പേസർമാരുമായി ഇറങ്ങുന്ന ജെയ്സൺ ഹോൾഡറിൻെറ നേതൃത്വത്തിലുള്ള വിൻഡീസ് ടീം കോഹ്ലിക്ക് ശക്തമായ വെല്ലുവിളി ഉയർത്തുമെന്നതിൽ തർക്കമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.