പ്രളയത്തിൽ പെട്ട മൃഗങ്ങൾക്കായി വിരാടും അനുഷ്കയും കേരളത്തിലേക്ക്
text_fieldsബംഗളുരു: കേരളത്തിലെ പ്രളയ ദുരിതത്തിൽപെട്ട മൃഗങ്ങളെ സഹായിക്കാൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും ഭാര്യ അനുഷ്ക ശർമ്മയും. ദുരിതാശ്വാസ ക്യാമ്പുകൾ സ്പോൺസർ ചെയ്യാനും സംസ്ഥാനത്തെ മൃഗങ്ങൾ സുരക്ഷിതരാണെന്ന് ഉറപ്പാക്കാനുമാണ് ദമ്പതികളുടെ നീക്കം.
അനുഷ്കയും വിരാടും ദുരിതാശ്വാസ ഫണ്ടിലേക്ക് തങ്ങളുടെ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രളയക്കെടുതിയിൽ പെട്ട മൃഗങ്ങളെ സഹായിക്കാൻ ഭക്ഷണവും മരുന്നും അടങ്ങിയ ഒരു ട്രക്ക് ഇരുവരും സ്പോൺസർ ചെയ്യുന്നുണ്ട്-കോഹ്ലിയുമായി ബന്ധപ്പെട്ടവർ വ്യക്തമാക്കി.
ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ ജയിച്ചതിനു പിന്നാലെ ഇന്ത്യൻ താരങ്ങൾ മത്സര പ്രതിഫലം കേരളത്തിലെ ദുരന്ത ബാധിതർക്ക് നൽകുമെന്നറിയിച്ചിരുന്നു. ‘ഇൗ വിജയം പ്രളയത്താൽ കഷ്ടപ്പെടുന്ന കേരളത്തിലെ ദുരന്ത ബാധിതർക്ക് സമർപ്പിക്കുയാണ്. കഠിന സാഹചര്യങ്ങളിലൂടെ കടന്നുപോവുന്ന അവർക്കു വേണ്ടി ഞങ്ങൾക്ക് ചെയ്യാനാവുന്നത് ഇതാണ്’’. ദുരന്തത്തിൽ നിന്നും കേരളത്തിന് പെെട്ടന്ന് തിരിച്ചുവരാൻ കഴിയെട്ടയെന്ന് ട്വിറ്ററിലും കോഹ്ലി കുറിച്ചിരുന്നു.
ഇന്ത്യൻ ക്രിക്കറ്റ് ടീമിെൻറ സഹായ വാർത്ത എത്തിയതിനു പിന്നാലെ ടീം ഇന്ത്യക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിലൂടെ നന്ദി അറിയിക്കുകയും ചെയ്തു. മുഴുവൻ താരങ്ങളും മത്സര പ്രതിഫലം കേരളത്തിന് നൽകുകയാണെങ്കിൽ രണ്ടു കോടിയോളം രൂപയുണ്ടാവും. ടെസ്റ്റ് കളിക്കുന്ന താരങ്ങൾക്ക് 15 ലക്ഷം രൂപ വീതവും റിസർവ് താരങ്ങൾക്ക് ഏഴര ലക്ഷം രൂപയുമാണ് ഒരു മത്സരത്തിലെ പ്രതിഫലം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.