Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightപത്ത് വർഷത്തെ ഇടവേള;...

പത്ത് വർഷത്തെ ഇടവേള; ലോകകപ്പ് സെമിയിൽ കോഹ് ലിയും വില്യംസണും നേർക്കുനേർ

text_fields
bookmark_border
Kohli-and-willianson
cancel

ലണ്ടൻ: ലോകകപ്പ് ക്രിക്കറ്റിന്‍റെ ആദ്യ സെമി ഫൈനലിൽ ഇന്ത്യയും ന്യൂസിലാൻഡും ഏറ്റുമുട്ടുമ്പോൾ ഇരു ടീമുകളുടെയും ക്യാപ്റ്റന്മാരെ സംബന്ധിച്ച് ചരിത്രത്തിന്‍റെ ആവർത്തനമാകും അത്. 2008ൽ അണ്ടർ-19 ലോകകപ്പ് മത്സരത്തിൽ ഇന്ത്യൻ ടീം സെമ ി ഫൈനലിൽ പ്രവേശിച്ചപ്പോൾ ന്യൂസിലാൻഡ് ആയിരുന്നു എതിരാളികൾ. അന്നത്തെ അണ്ടർ-19 ഇന്ത്യൻ ടീമിനെ നയിച്ചത് വിരാട് കോഹ് ലി. ന്യൂസിലാൻഡ് ടീമിനെ നയിച്ചതാവട്ടെ ഇന്നത്തെ ക്യാപ്റ്റൻ കെയ്ൻ വില്യംസണും.

ഇന്ത്യയുടെ രവീന്ദ്ര ജഡേജ, ന്യൂസിലാൻഡിന്‍റെ ടിം സൗത്തീ, ട്രെന്‍റ് ബോൾട്ട് എന്നിവരും അന്ന് അണ്ടർ-19 ലോകകപ്പിൽ കളിച്ചിരുന്നു. വിരാട് കോഹ് ലിയുടെ ഓൾറൗണ്ട് മികവിൽ ഇന്ത്യ മൂന്ന് വിക്കറ്റിന് അന്ന് ന്യൂസിലാൻഡിനെ കീഴടക്കി. കളിയിലെ താരമായ കോഹ് ലി എതിർ ടീം ക്യാപ്റ്റൻ കെയ്ൻ വില്യംസണിന്‍റെ വിക്കറ്റെടുക്കുകയും ചെയ്തു.

Kohli-and-willianson-2

2008ലെ അണ്ടർ-19 ലോകകപ്പ് സെമി ഫൈനലിന്‍റെ തനിയാവർത്തനം ചൊവ്വാഴ്ച ഓൾഡ് ട്രാഫോർഡിൽ സംഭവിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് ഇന്ത്യൻ ആരാധകർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sports newscricket newsICC World Cup 2019Virat Kohli
News Summary - Virat Kohli and Kane Williamson were captains in India vs New Zealand Under 19 World Cup semi-final -sports news
Next Story