കോഹ്ലി-അനുഷ്ക വിവാഹം ഇറ്റലിയിൽ
text_fieldsമുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും ബോളിവുഡ് നടി അനുഷ്ക ശര്‍മയും ഇറ്റലിയില്‍ വിവാഹിതരാകുമെന്ന് റിപ്പോര്‍ട്ട്. ശനി മുതൽ ചൊവ്വവരെ ഇറ്റലിയിലെ മിലാനില്‍ കുടുംബാംഗങ്ങളും സുഹൃത്തുക്കളും പെങ്കടുക്കുന്ന സ്വകാര്യ ചടങ്ങിലാണ് വിവാഹം. എന്നാല്‍, ക്രിക്കറ്റ് താരങ്ങൾക്ക് ക്ഷണമില്ല. ഇവർക്കായി അടുത്ത 21ന് മുംബൈയില്‍ വിരുന്നൊരുക്കും.
അതേസമയം, വിവാഹകാര്യം അനുഷ്കയുടെ ഒാഫിസ്നിഷേധിച്ചു. നടി കുറച്ചുനാളത്തേക്ക് സിനിമ പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറിനില്‍ക്കുമെന്നാണ് പി.ആർ ഒാഫിസറുടെ വിശദീകരണം. പരസ്യ ചിത്രീകരണത്തിനിടെ തുടങ്ങിയ ഇരുവരുടെയും സൗഹൃദം പ്രണയമായി മാറുകയായിരുന്നു. നേരത്തെ ഇവരുടെ വിവാഹം സംബന്ധിച്ച് പലതവണ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.