താരവിവാഹം ഇൗയാഴ്ച...
text_fieldsമുംബൈ: വൻകരകൾക്ക് അകലെ എല്ലാം രഹസ്യമാക്കിയാണെങ്കിലും വിരാട് കോഹ്ലി-അനുഷ്ക ശർമ താരവിവാഹ വിശേഷങ്ങൾക്ക് കാതോർത്ത് ആരാധകലോകം. ഇന്ത്യൻ ക്രിക്കറ്റ് നായകെൻറ ജീവിത നായകിയായി ബോളിവുഡ് നടി അനുഷ്ക ശർമയെത്തുന്ന വിവാഹ ചടങ്ങിന് ഇറ്റാലിയൻ നഗരമായ ടസ്കനിലെ ഹെറിറ്റേജ് റിസോർട്ടാണ് വേദി. വിവാഹവാർത്ത ഇരുവരുടെയും കേന്ദ്രങ്ങൾ ആവർത്തിച്ച് നിഷേധിക്കുേമ്പാഴും ഇറ്റലിയിൽ ഒരുക്കങ്ങൾ തകൃതിയാണ്.
ഇരുവരുടെയും കുടുംബാംഗങ്ങൾക്ക് പുറമെ ബോളിവുഡിലെയും ക്രിക്കറ്റിലെയും പ്രമുഖർക്ക് മാത്രമേ ഇറ്റലിയിലേക്ക് ക്ഷണമുള്ളൂ. സചിൻ ടെണ്ടുൽകർ, യുവരാജ് സിങ്, ഷാറൂഖ് ഖാൻ, ആമിർ ഖാൻ, കരൺ ജോഹർ, കത്രീന കൈഫ് തുടങ്ങി എണ്ണപ്പെട്ടവരാണ് ആ വിശിഷ്ടാതിഥികൾ. റിസോർട്ടിന് ചുറ്റും വൻ സുരക്ഷയാണ് ഒരുക്കിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പരമ്പരാഗത പഞ്ചാബി രീതിയിലാവും വിവാഹ ചടങ്ങുകൾ. ഭംഗ്ര നർത്തകസംഘം വിവാഹ വേദിയിലെത്തിയിട്ടുണ്ട്. വിവാഹതീയതി വ്യക്തമല്ലെങ്കിലും 12, 15 തീയതികളിലെന്നാണ് സൂചന. ഇന്ത്യൻ ടീമംഗങ്ങൾക്കും ബോളിവുഡ് താരങ്ങൾക്കുമായി ഡിസംബർ 26ന് മുംബൈയിൽ വിരുന്ന് സംഘടിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.