ഡിക്ലയര്‍ ചെയ്യട്ടെയെന്ന് കോഹ്‍ലി, സെഞ്ച്വറി പൂര്‍ത്തിയാക്കൂവെന്ന് ശാസ്ത്രി -VIDEO
text_fieldsകൊൽക്കത്ത: ശ്രീലങ്കക്കെതിരായ കൊല്‍ക്കൊത്ത ടെസ്റ്റില്‍ വെളിച്ചക്കുറവാണ് ഇന്ത്യക്കും വിജയത്തിനുമിടയില്‍ നിലകൊണ്ടത്. ഇന്ത്യയുടെ രണ്ടാം ഇന്നിങ്സിനിടെ നായകന്‍ വിരാട് കോഹ്‌ലിയുടെ ചിന്ത സ്വന്തം ശതകത്തെക്കാളുപരിയായി എതിരാളികളെ കൂടുതല്‍ സമയം ബാറ്റ് ചെയ്യിപ്പിക്കുക എന്നതിലായിരുന്നു.
വ്യക്തിഗത സ്കോര്‍ 97 ല്‍ എത്തിനില്‍ക്കെ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്യുന്നതും ആലോചിച്ചിരുന്നു ഇന്ത്യന്‍ നായകന്‍. ഇതിനായി പരിശീലകന്‍ രവി ശാസ്ത്രിയുടെ അഭിപ്രായം ആരാഞ്ഞപ്പോള്‍ ഒരോവര്‍ കൂടി തുടര്‍ന്ന് ശതകം പൂര്‍ത്തിയാക്കി ഡിക്ലയര്‍ ചെയ്യാനായിരുന്നു മറുപടി. അടുത്ത ഓവറില്‍ നൂറിന്‍റെ നിറവിലെത്തിയ കോഹ്‍ലി ഡിക്ലറേഷന്‍ നടത്തുകയും ചെയ്തു. പരിശീലകനും നായകനും തമ്മിലുള്ള ആശയവിനിമയം പെട്ടെന്ന് ആര്‍ക്കും പിടികൊടുക്കാത്ത രീതിയിലായിരുന്നു. ആംഗ്യ സംഭാഷണം ഡികോഡ് ചെയ്യാമോ എന്ന തകര്‍പ്പന്‍ ചോദ്യവുമായി ബി.സി.സി.ഐ തന്നെ ഈ വീഡിയോ ഷെയര്‍ ചെയ്യുകയും ചെയ്തു.
How about that for sign language? Care to decode this conversation between the Captain and Coach? #INDvSL pic.twitter.com/cN54UzGJy8
— BCCI (@BCCI) November 20, 2017
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.