എല്ലാം നുണക്കഥകൾ; കുംബ്ലെയുമായി ഭിന്നതയില്ല–കോഹ്ലി
text_fieldsബിർമിങ്ഹാം: ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കോച്ചും ക്യാപ്റ്റനും തമ്മിൽ രൂക്ഷ ഏറ്റുമുട്ടലുകളെന്ന റിപ്പോർട്ടുകളെ തള്ളി വിരാട് കോഹ്ലി രംഗത്ത്. ചാമ്പ്യൻസ് േട്രാഫിയിൽ ഞായറാഴ്ച പാകിസ്താനെ നേരിടാനിരിക്കെ ശനിയാഴ്ച വാർത്താ സമ്മേളനത്തിനെത്തിയ കോഹ്ലി നേരിടേണ്ടിവന്നത് ഡ്രസിങ് റൂമിലെ കലഹത്തെ ചൊല്ലിയുള്ള ചോദ്യങ്ങൾ. എന്നാൽ, ഒഴിഞ്ഞുമാറാതെ മറുപടി പറഞ്ഞ ഇന്ത്യൻ ക്യാപ്റ്റൻ കേൾക്കുന്നതെല്ലാം നുണക്കഥകളാണെന്ന് തുറന്നടിച്ചു.
കോച്ച് അനിൽ കുംബ്ലെയുമായി ഒരു പ്രശ്നവുമില്ല. ‘‘ഡ്രസിങ് റൂമിലെ കാര്യങ്ങളെക്കുറിച്ച് ഉൗതിവീർപ്പിച്ച കഥകളാണ് കേൾക്കുന്നത്. കാര്യങ്ങളറിയാതെയാണ് പലരുടെയും പ്രചാരണങ്ങൾ. പരിശീലകൻ എന്ന നിലയിൽ കുംബ്ലെയുമായി അഭിപ്രായ വ്യത്യാസങ്ങളൊന്നുമില്ല. ആളുകൾ എന്തിനാണ് നുണക്കഥ പറയുന്നതെന്നറിയില്ല. ഇതിനെ കുറിച്ചൊന്നും അറിയില്ല. അറിയാൻ താൽപര്യവുമില്ല. ടീമിെൻറ ശ്രദ്ധ മുഴുവൻ ചാമ്പ്യൻസ് ട്രോഫിയിലാണ്’’ -കോഹ്ലി പറഞ്ഞു.
‘‘ഡ്രസിങ് റൂമിലുണ്ടാവുന്ന സ്വാഭാവിക അഭിപ്രായ വ്യത്യാസത്തിനപ്പുറം ഒന്നുമില്ല. ഒന്നിച്ചു കഴിയുന്ന ഒരു വീട്ടിൽപോലും ചെറു അസ്വാരസ്യങ്ങളുണ്ടാവും. ഒരു വിഷയത്തിൽ അഭിപ്രായെഎക്യവും അഭിപ്രായവ്യത്യാസവും സ്വാഭാവികമാണ്. കാര്യങ്ങളെക്കുറിച്ച് പൂർണമായി അറിയില്ലെങ്കിൽ ഉൗഹങ്ങൾ പ്രചരിപ്പിക്കാതിരിക്കുക. ക്രിക്കറ്റിൽ മാത്രം ശ്രദ്ധ നൽകുക’’ -കോഹ്ലി പറഞ്ഞു.
ബി.സി.സി.െഎ പുതിയ പരിശീലകനെ ക്ഷണിച്ചുവെന്ന റിപ്പോർട്ടിൽനിന്നും കോഹ്ലി ഒഴിഞ്ഞുമാറി. സ്വാഭാവിക പ്രക്രിയയെ കുറിച്ച് എന്തിന് ഉൗഹം പരത്തുന്നുവെന്നായിരുന്നു ക്യാപ്റ്റെൻറ ചോദ്യം. പുറത്തെ വിവാദവും ബഹളവും ടീമിനെയോ കളിക്കാരെയോ ബാധിക്കില്ല. ഒരു ക്യാപ്റ്റനെന്ന നിലയിൽ കവിഞ്ഞ സമ്മർദം തനിക്കുമില്ല -കോഹ്ലി പറഞ്ഞു.ക്യാപ്റ്റനും സംഘവും കോച്ചുമായി രൂക്ഷ ഭിന്നതയിലാണെന്നും ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം പുതിയ കോച്ചിനെ നിയമിക്കുമെന്നുമുള്ള വാർത്തകൾക്കിടെയാണ് കോഹ്ലിയുടെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.