Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 March 2017 11:38 PM GMT Updated On
date_range 23 March 2017 11:43 PM GMTകോഹ്ലി മഹാനായ നായകനെന്ന് ഗിൽക്രിസ്റ്റ്
text_fieldsbookmark_border
മെൽബൺ: ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് ആസ്ട്രേലിയയുടെ ഇതിഹാസ താരം ആഡം ഗിൽക്രിസ്റ്റിെൻറ പ്രശംസ. കോഹ്ലി മഹാനായ നായകനാണെന്നും ഇരുടീമുകളും കളത്തിനുള്ളിലും പുറത്തും വിവാദങ്ങൾ അവസാനിപ്പിക്കണമെന്നും സ്വകാര്യ ചടങ്ങിൽ ഗിൽക്രിസ്റ്റ് പറഞ്ഞു. ഒാസീസിനെതിരായ പരമ്പരയിൽ ഇതുവരെ കാര്യമായി തിളങ്ങാതിരുന്ന കോഹ്ലി ധർമശാല ടെസ്റ്റിൽ മികച്ച സ്കോറുയർത്താൻ സാധ്യതയുണ്ടെന്ന് താൻ ഭയക്കുന്നു. ടീമിനെയും രാജ്യത്തെയും തനിക്കൊപ്പം നിർത്താൻ കോഹ്ലിക്ക് കഴിയുന്നുണ്ട്. വിവാദങ്ങളുടെ പരമ്പരയായിരുന്നു ഇത്. എങ്കിലും 2008ലെ ‘മങ്കിഗേറ്റ് ’ വിവാദംപോലെ വഷളായില്ലെന്നത് ആശ്വാസകരമാണെന്നും ഗിൽക്രിസ്റ്റ് അഭിപ്രായെപ്പട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story