ഒന്നാം നമ്പറിനൊത്ത പ്രകടനമില്ലാതെ വിദേശത്തെ കോഹ്ലിപ്പട
text_fieldsന്യൂസിലൻഡിനോട് ടെസ്റ്റിലും ഏകദിനത്തിലും തോറ്റമ്പിയ ഇന്ത്യൻ ക്രിക്കറ്റ് ടീമി നെ നോക്കി വിദേശമാധ്യമങ്ങൾ പറയുന്നതാണ് ഈ തലവാചകം. ഈ ചൊല്ല് പുതിയതല്ലെങ്കിലും സമീപകാലത്ത് അത്ര കേൾക്കാറുണ്ടായിരുന്നില്ല. സൗരവ് ഗാംഗുലി മുതൽ എം.എസ്. ധോണി വരെയ ുള്ള നായകർക്കു കീഴിൽ ഇന്ത്യ വിദേശ മണ്ണിലും ജയിക്കാൻ കെൽപുള്ളവരാണെന്ന് തെളിയിച്ച ് തല ഉയർത്തിതന്നെ നിന്നു. പക്ഷേ, വിരാട് കോഹ്ലിയുടെ ഇന്ത്യ പഴയത് വീണ്ടും ചൊല്ലിക്കുകയാണെന്നാണ് ആക്ഷേപം.
ഇന്ത്യക്ക് മുട്ടിടിക്കുന്ന ‘സേന’
കോഹ്ലിപ്പടയെ കോച്ച് രവി ശാസ്ത്രി ഇന്ത്യയുടെ ഏറ്റവും മികച്ച ‘ട്രാവലിങ് സൈഡ്’ എന്ന് വിശേഷിപ്പിക്കുേമ്പാഴാണ് ഉപഭൂഖണ്ഡത്തിന് പുറത്ത് ഈ ടീം വട്ടപ്പൂജ്യമാവുന്നത്. 2014ൽ തുടങ്ങിയ ടെസ്റ്റ് ക്യാപ്റ്റൻസിയിൽ ‘SENA’ (ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ആസ്ട്രേലിയ) പര്യടനം കോഹ്ലി പൂർത്തിയാക്കിയപ്പോൾ ആസ്ട്രേലിയയിൽ നേടിയ ചരിത്രവിജയം മാത്രമാണ് അഭിമാനിക്കാൻ വകയുള്ളത്. 2017-18ൽ ദക്ഷിണാഫ്രിക്കയോടും (2-1) 2018ൽ ഇംഗ്ലണ്ടിനോടും (4-1) ഇപ്പോൾ ന്യൂസിലൻഡിനോടും (2-0) തോറ്റു. 2018-19 സീസണിൽ ആസ്ട്രേലിയക്കെതിരെ 2-1ന് ജയിച്ചത് മാത്രം ആശ്വാസം.
ശ്രീലങ്ക, ബംഗ്ലാദേശ് ടീമുകളെ അവരുടെ നാട്ടിലും ‘സേന’ ടീമുകളെ ഇന്ത്യയിലും വിളിച്ചുവരുത്തി തോൽപിച്ച് ഒന്നാം നമ്പർ പദവിയിലേറിയവർ സായിപ്പിെൻറ നാട്ടിലെത്തുേമ്പാൾ കവാത്ത് മറക്കുന്നു. ഒന്നാം നമ്പർ പദവിക്കൊത്ത പ്രകടനമല്ല ഇന്ത്യൻ ബാറ്റ്സ്മാന്മാരിൽനിന്നുണ്ടാവുന്നതെന്നാണ് പ്രധാന ആക്ഷേപം. വെർനോൺ ഫിലാൻഡർ, മോർനെ മോർകൽ, ജെയിംസ് ആൻഡേഴ്സൻ, സ്റ്റുവർട്ട് ബ്രോഡ്, ട്രെൻറ് ബോൾട്ട്, ടിം സൗത്തി തുടങ്ങിയ പേസർമാർക്ക് മുന്നിൽ മുട്ടിടിക്കാതെ ബാറ്റേന്താനും ഇവർക്കാവുന്നില്ല.
സ്വദേശത്തും വിദേശത്തും ഒരുപോലെ ടീമിലെ ജയത്തിലേക്ക് നയിച്ചായിരുന്നു 1980കളിൽ ൈക്ലവ് ലോയ്ഡിെൻറ വിൻഡീസും 1990-2000ത്തിൽ മാർക് ടെയ്ലർ, സ്റ്റീവ് വോ, റിക്കി പോണ്ടിങ് എന്നിവരുടെ ആസ്ട്രേലിയയും ഗ്രേയം സ്മിത്തിെൻറ ദക്ഷിണാഫ്രിക്കയും ടെസ്റ്റ് ക്രിക്കറ്റിൽ ടീമിനെ ഒന്നാം നമ്പറാക്കിയത്.
വിദേശ മണ്ണിലെ വിജയശതമാനത്തിൽ ഗാംഗുലിയെ (11) മറികടന്ന് കോഹ്ലി (13) റെക്കോഡ് കുറിച്ചത് കഴിഞ്ഞ വിൻഡീസ് പര്യടനത്തിലാണ്. ന്യൂസിലൻഡ് പര്യടനം ഉൾപ്പെടെ 29 എവേ ടെസ്റ്റിൽ കോഹ്ലിയുടെ വിജയം 13 ആണ്. എന്നാൽ, ‘സേന’ രാജ്യങ്ങൾ കോഹ്ലിക്കും ബാലികേറാമലയായി തുടരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.