കളിക്കാരുടെ വേതനവർധന ആവശ്യപ്പെട്ട് കോഹ്ലിയും ധോണിയും
text_fieldsനാഗ്പുർ: ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ വേതനം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ക്യാപ്റ്റൻ വിരാട് കോഹ്ലിയും മുൻ ക്യാപ്റ്റൻ എം.എസ്. ധോണിയും രംഗത്ത്. കളിക്കാരുടെ വേതനനിർണയം സംബന്ധിച്ച റിപ്പോർട്ടിന് അംഗീകാരം നൽകുന്നതിനായി ബി.സി.സി.െഎ ജനറൽ ബോഡി യോഗം വെള്ളിയാഴ്ച ചേരാനിരിക്കെ കോഹ്ലിയും ധോണിയും ഭരണസമിതി തലവൻ വിനോദ് റായിയെ കാണും. ബി.സി.സി.െഎയുടെ വരുമാന വർധനവിെൻറ ഗുണം കളിക്കാർക്കും വേണമെന്നാണ് താരങ്ങളുടെ നിലപാട്.
െഎ.പി.എൽ, ടെലിവിഷൻ സംപ്രേഷണാവകാശം, പരസ്യ വരുമാനം എന്നിവ വഴി ബോർഡ് നേടുന്ന വൻ വരുമാനത്തിെൻറ ആനുപാതിക വിഹിതം കളിക്കാർക്ക് ലഭിക്കുന്നില്ലെന്നാണ് പരാതി. കഴിഞ്ഞ കരാറിൽനിന്നും നൂറുമടങ്ങ് ഉയർത്തി വേതനം നിശ്ചയിക്കാനാണ് ബി.സി.സി.െഎ നീക്കം. ഇതുപ്രകാരം ഗ്രേഡ് ‘എ’ താരങ്ങൾക്ക് വാർഷിക വരുമാനം ഒരു കോടി രൂപയിൽനിന്ന് രണ്ടു കോടിയായി ഉയരും. എന്നാൽ, ‘എ’ ഗ്രേഡ് താരങ്ങൾക്ക് അഞ്ചു കോടിയെങ്കിലും പ്രതിഫലം നൽകണമെന്ന് മുൻ കോച്ച് അനിൽ കുംബ്ലെ ഭരണസമിതി മുമ്പാകെ ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.