പ്രതിരോധം കൂടിയാലും തോറ്റുപോകും -–ബാറ്റ്സ്മാന്മാരോട് കോഹ്ലി
text_fieldsവെലിങ്ടൺ: പ്രതിരോധത്തിൽ മാത്രമൂന്നി ബാറ്റുവെച്ചാൽ കളി ജയിക്കാനാവില്ലെന്ന് നാ യകൻ വിരാട് കോഹ്ലി. ന്യൂസിലൻഡിനെതിരെ ഒന്നാം ടെസ്റ്റിൽ 10 വിക്കറ്റിെൻറ ദയനീയ തോൽ വിക്കു പിറകെയാണ് ബാറ്റിങ് നിരയുടെ പ്രകടനത്തിനെതിരെ കോഹ്ലി രംഗത്തുവന്നത്. രണ്ട് ഇന്നിങ്സിലും 200 കടക്കാൻ പോലുമാകാതെ പതറിയ ഇന്ത്യൻ നിരയിൽ ചേതേശ്വർ പുജാര, ഹനുമ വിഹാരി തുടങ്ങിയവർ ഒച്ചിഴയും വേഗത്തിലാണ് റൺ നേടിയത്.
പുജാര 11 റൺസ് നേടാൻ 81 പന്ത് നേരിട്ടപ്പോൾ വിഹാരി 79 ബാളിലാണ് 15 എടുത്തത്. പൂജാര ഒരു ഘട്ടത്തിൽ 28 പന്ത് ചേസ് ചെയ്തിട്ടും ഒരു റൺ പോലും നേടിയിരുന്നില്ല. ഇതോടെ മറുവശത്ത്, കാഴ്ചക്കാരനായി വെറുതെ ‘വെയിലുകൊണ്ട’ മായങ്ക് അഗർവാൾ അനാവശ്യ ഷോട്ടിന് ശ്രമിച്ച് വിക്കറ്റ് വലിച്ചെറിയുകയായിരുന്നു.
സിംഗ്ൾസിന് ശ്രമിക്കാതിരിക്കുകയും ബൗണ്ടറി കടത്താവുന്ന പന്തിന് കാത്തുനിൽക്കുകയും ചെയ്യുേമ്പാൾ വിക്കറ്റാകും ആദ്യം പോകുകയെന്ന് കോഹ്ലി പറഞ്ഞു. മികച്ചരീതിയിൽ ബാറ്റിലേക്ക് പന്ത് വരുന്നില്ലെങ്കിൽ പിന്നെ കൗണ്ടർ അറ്റാക്കിനാണ് ശ്രമിക്കേണ്ടത്. അതുവഴി ടീമിനെ മത്സരത്തിൽ തിരിച്ചെത്തിക്കാനാകണം. വിദേശ പിച്ചുകളിൽ പ്രത്യേകിച്ച്, കൂടുതൽ കരുതിയിരുന്നാൽ കളി കൈവിട്ടുപോകും. ടെസ്റ്റ് ക്രിക്കറ്റിൽ സമചിത്തതയാണ് പ്രധാനം. ബാറ്റിങ് ടെക്നിക്കുകൾ രണ്ടാമതാണ്. സാഹചര്യങ്ങളെ കുറിച്ച് കൂടുതൽ ആകുലനായാൽ പിന്നെ ബാറ്റിങ്ങിൽ ശ്രദ്ധ പതിയില്ല. കളി വിദേശത്താകുേമ്പാൾ മനോധൈര്യത്തിേൻറത് കൂടിയാകും -നായകൻ മുന്നറിയിപ്പ് നൽകി.
അതേസമയം, ആദ്യ ടെസ്റ്റിൽ കോഹ്ലിയും റൺ കണ്ടെത്തുന്നതിൽ പരാജയമായിരുന്നു. പുജാരയും കോഹ്ലിയും ചേർത്ത് മൊത്തം നേടിയത് 43 റൺസാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.