ടീമിനെ നയിച്ചപോലെ ഇന്ത്യൻ ക്രിക്കറ്റിനെയും നയിക്കും- ഗാംഗുലി
text_fieldsമുംബൈ: ഇന്ത്യൻ ടീമിനെ നയിച്ചേപാലെ ബി.സി.സി.ഐയെ നയിക്കുമെന്ന് വാഗ്ദാനം ചെയ്ത് മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗു ലി ക്രിക്കറ്റ് ബോർഡിെൻറ 39ാം പ്രസിഡൻറായി അധികാരമേറ്റു. വിശ്വാസ്യതയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ല െന്നും ഇനിയുള്ള ഒമ്പതു മാസക്കാലം അഴിമതിരഹിതമായി ബി.സി.സി.ഐയെ നയിക്കുെമന്നും ഗാംഗുലി ഉറപ്പുനൽകി.
ഇന്ത് യൻ നായകൻ വിരാട് കോഹ്ലിയെ ഏറെ ബഹുമാനിക്കുന്നതായും അദ്ദേഹത്തിെൻറ അഭിപ്രായങ്ങൾ കേൾക്കുമെന്നും കഴിയുന്ന ര ീതിയിലെല്ലാം പിന്തുണക്കുമെന്നും ഗാംഗുലി മാധ്യമപ്രവർത്തകരോട് പറഞ്ഞു. കോഹ്ലിയുമായി വ്യാഴാഴ്ച സംസാരിക്കുമെന്ന് പറഞ്ഞ ഗാംഗുലി ടെസ്റ്റ് വേദികൾ അഞ്ചാക്കി ചുരുക്കണമെന്നതടക്കമുള്ള കോഹ്ലിയുടെ ആവശ്യങ്ങൾ ചർച്ചചെയ്തേക്കും.
‘‘ഞാൻ ടീമിൽനിന്ന് മാറ്റിനിർത്തപ്പെട്ട കാലത്ത് ലോകം മുഴുവൻ പറഞ്ഞു, അവൻ ഇനി ഒരിക്കലും തിരിച്ചുവരില്ലെന്ന്. എന്നാൽ, ഞാൻ കളിക്കളത്തിലേക്ക് തിരികെ വന്നു. ചാമ്പ്യന്മാർ അങ്ങനെ പെട്ടെന്ന് കാര്യങ്ങൾ അവസാനിപ്പിക്കില്ല. ധോണി ഇന്ത്യയുടെ അഭിമാനമാണ്. അദ്ദേഹത്തിെൻറ മനസ്സിൽ എന്താണെന്ന് അറിയില്ല. താൻ ഉള്ളിടത്തോളം കാലം എല്ലാവർക്കും പരിഗണന ലഭിക്കും’’ -മുൻ നായകൻ എം.എസ്. ധോണിയുടെ ഭാവി സംബന്ധിച്ച ചോദ്യത്തിന് ഗാംഗുലി മറുപടി പറഞ്ഞു.
ബുധനാഴ്ച ചേർന്ന വാർഷിക ജനറൽ ബോഡി യോഗത്തിലാണ് ഗാംഗുലി അധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുെട പുത്രൻ ജയ് ഷാ സെക്രട്ടറിയുമായുള്ള ബി.സി.സി.ഐ സമിതി ചുമതലയേറ്റത്. കെ.സി.എ പ്രസിഡൻറ് ജയേഷ് ജോർജാണ് പുതിയ ജോയൻറ് സെക്രട്ടറി. ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി, പ്രസിഡൻറ് പദവികളിലുണ്ടായിരുന്ന ഗാംഗുലി അടുത്ത ജൂലൈ അവസാനം സ്ഥാനമൊഴിയേണ്ടിവരും. പുതിയ ഭരണഘടന അനുസരിച്ച് തുടർച്ചയായി ആറുവർഷം ഭരണത്തിലിരുന്നവർ ‘കൂളിങ് ഓഫ് പീരിയഡ്’ പ്രകാരം മാറിനിൽക്കണമെന്ന നിർദേശം അനുസരിച്ചാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.