ഐ.സി.സി അവാർഡുകൾ തൂത്ത് വാരി കോഹ്ലി; മികച്ച ടെസ്റ്റ്- ഏകദിന താരം
text_fieldsലണ്ടൻ: റെക്കോഡുകൾ കടപുഴക്കി മുേന്നറുന്ന വിരാട് േകാഹ്ലിക്ക് െഎ.സി.സി പുരസ്ക ാരങ്ങളിൽ ചരിത്ര നേട്ടം. 2018ലെ പ്രമുഖമായ മൂന്ന് അവാർഡുകളും കോഹ്ലിയെ തേടിയെത്തി. മി കച്ച ക്രിക്കറ്റർക്കുള്ള സർ ഗാർഫീൽഡ് സോബേഴ്സ് ട്രോഫി, ടെസ്റ്റ് താരം, മികച്ച ഏക ദിന താരം എന്നീ പുരസ്കാരങ്ങൾ ഒന്നിച്ച് നേടുന്ന ആദ്യ കളിക്കാരനായി കോഹ്ലി. കഴിഞ്ഞ വർഷവും സോബേഴ്സ് ട്രോഫി കോഹ്ലിക്ക് തന്നെയായിരുന്നു. മൂന്നു പുരസ്കാരങ്ങൾക്ക ് പുറമെ െഎ.സി.സിയുടെ ടെസ്റ്റ്, ഏകദിന ടീമുകളുടെ നായകനായും കോഹ്ലിയെ തിരഞ്ഞെടുത ്തു.
കോഹ്ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം ടെസ്റ്റിൽ ഒന്നാം റാങ്കിലും ഏകദിനത്തിലും ട്വൻറി20യിലും രണ്ടാമതുമാണ്. മൂന്നു ഫോർമാറ്റുകളിലും അസാധാരണ പ്രകടനമാണ് കോഹ്ലി തുടരുന്നത്. കഴിഞ്ഞ വർഷം നടന്ന 13 ടെസ്റ്റുകളിൽ 55.08 ശരാശരിയിൽ 1322 റൺസ് നേടി. അഞ്ചു സെഞ്ച്വറികളും. 14 ഏകദിനങ്ങളിൽ ആറു സെഞ്ച്വറിയുമായി 1202 റൺസ്. ശരാശരിയാകെട്ട, 133.55ഉം. ട്വൻറി20യിൽ 10 കളികളിൽ 211 റൺസാണ് േനട്ടം.
ടെസ്റ്റിലും ഏകദിനത്തിലും ബാറ്റിങ്ങിൽ ഒന്നാം സ്ഥാനത്തുമാണ്. 2018ൽ ഏറെയും ഇന്ത്യ കളിച്ചത് ഉപഭൂഖണ്ഡത്തിന് പുറത്തായിരുന്നു എന്നതാണ് കോഹ്ലിയുടെ നേട്ടത്തിെൻറ മാറ്റുകൂട്ടുന്നത്. ഇന്ത്യ പര്യടനത്തിന് എത്തിയ ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ആസ്ട്രേലിയ എന്നിവിടങ്ങളിൽ എല്ലാം കണ്ണഞ്ചിക്കുന്ന പ്രകടനമായിരുന്നു കോഹ്ലിയുടേത്. 36 അംഗ വോട്ടിങ് പാനൽ ഏകകണ്ഠമായാണ് സോബേഴ്സ് ട്രോഫിക്ക് കോഹ്ലിയെ തിരഞ്ഞെടുത്തത്.
ദക്ഷിണാഫ്രിക്കൻ താരം കഗിസോ റബാദയാണ് രണ്ടാം സ്ഥാനത്ത്. ഏകദിനത്തിൽ രണ്ടാമതെത്തിയത് അഫ്ഗാൻ സ്പിന്നർ റാശിദ് ഖാനാണ്. െഎ.സി.സിയുടെ ടെസ്റ്റ് ടീമിൽ കോഹ്ലിക്ക് പുറമെ, ഋഷഭ് പന്ത്, ജസ്പ്രീത് ബുംറ എന്നിവരും ഇടംപിടിച്ചു. ഏകദിന ടീമിൽ രോഹിത് ശർമയും കുൽദീപ് യാദവും ജസ്പ്രീത് ബുംറയും സ്ഥാനം നേടി.
പന്ത് ഭാവിയുടെ താരം
ഇന്ത്യയുടെ പുതുമുഖ വിക്കറ്റ് കീപ്പർ ഋഷഭ് പന്താണ് ഭാവിതാരം. ഏകദിനത്തിലും ടെസ്റ്റിലും 2018ൽ അരങ്ങേറിയ പന്തിനെ മഹേന്ദ്ര സിങ് ധോണിക്ക് മികച്ച പിൻഗാമി എന്നനിലയിലാണ് വാഴ്ത്തുന്നത്. കഴിഞ്ഞവർഷം കളിച്ച എട്ടു ടെസ്റ്റുകളിൽ 537 റൺസാണ് പന്തിെൻറ സമ്പാദ്യം. ഒരു സെഞ്ച്വറിയും. വിക്കറ്റിനു പിറകിൽ 40 ക്യാച്ചും രണ്ടു സ്റ്റംപിങ്ങും ക്രെഡിറ്റിലുണ്ട്.
ഐസിസി ടെസ്റ്റ് ടീം (ബാറ്റിങ് ഓർഡറിൽ):
1. വിരാട് കോഹ്ലി (ക്യാപ്റ്റൻ)
2. ടോം ലാഥം
3. ദിമുത് കരുണരത്നെ
4. കെയ്ൻ വില്യംസൺ
5. ഹെൻറി നികോൾസ്
6. ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ)
7. ജേസൺ ഹോൾഡർ
8. കഗിസോ റബാദ
9. നഥാൻ ലിയോൺ
10. ജസ്പ്രീത് ബുംറ
11. മുഹമ്മദ് അബ്ബാസ്
ഐ.സി.സി ഏകദിന ടീം (ബാറ്റിങ് ഓർഡറിൽ):
1. വിരാട് കോഹ്ലി (ക്യാപ്റ്റൻ)
2. രോഹിത് ശർമ
3. ജോണി ബെയർസ്റ്റോ
4. ജോ റൂട്സ്
5. റോസ് ടെയ്ലർ
6. ജോസ് ബട്ലർ (വിക്കറ്റ് കീപ്പർ)
7. ബെൻ സ്റ്റോക്സ്
8. മുസ്തഫിസുർ റഹ്മാൻ
9. റാശിദ് ഖാൻ
10. കുൽദീപ് യാദവ്
11. ജസ്പ്രീത് ബുംറ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.