വിദേശത്തേക്ക് കുടുംബവും വേണമെന്ന് കോഹ്ലി; വേണ്ടെന്ന് ബി.സി.സി.െഎ
text_fieldsന്യൂഡൽഹി: വിദേശ പര്യടനങ്ങൾ കുടംബസമേതമുള്ള ടൂർ ആക്കേണ്ടെന്ന നിലപാടിലാണ് ബി.സി. സി.െഎ. കളിക്കാർ ഭാര്യമാരെയും കാമുകിമാരെയും വിദേശ പരമ്പരകളിൽ ഒപ്പം കൂട്ടുേമ്പാൾ ടീം തുടർച്ചയായി തോൽക്കുന്നുവെന്ന വിമർശനംതന്നെ കാരണം. ഇതേ തുടർന്ന് ഇൗവർഷം ആദ്യമാണ് ബി.സി.സി.െഎ നിയന്ത്രണം ഏർപ്പെടുത്തിയത്.
വിദേശത്ത് കളിക്കാൻ പോകുേമ്പാൾ ആദ്യ രണ്ടാഴ്ചമാത്രം ഭാര്യമാരെ ഒപ്പം നിർത്താം. ശേഷം നാട്ടിലേക്ക് മടക്കണം. അടുത്തിടെ സമാപിച്ച ഇംഗ്ലീഷ് പര്യടനത്തിൽ വരെ ഇതായിരുന്നു നയം. എന്നാൽ, നവംബറിൽ നാലു മാസം നീളുന്ന ആസ്ട്രേലിയ, ന്യൂസിലൻഡ് പര്യടനത്തിനായി ഇന്ത്യൻ ടീം പുറപ്പെടാനിരിക്കെ കർശന വ്യവസ്ഥയിൽ ഇളവു ചോദിച്ച് ബി.സി.സി.െഎ ഭരണസമിതിയെ സമീപിച്ചിരിക്കുകയാണ് ക്യാപ്റ്റൻ വിരാട് കോഹ്ലി.
പര്യടനത്തിലുടനീളം കുടുംബത്തെയും ഒപ്പം നിർത്താൻ അനുവദിക്കണമെന്നാണ് അപേക്ഷ. പക്ഷേ, ഭരണസമിതിയോ ബോർഡോ ഇക്കാര്യം കേട്ടമട്ടില്ല. നിലവിലെ നയം തൽക്കാലം മാറ്റാൻ ഉദ്ദേശ്യമില്ലെന്ന് ഭരണസമിതി അംഗം കോഹ്ലിയെ അറിയിച്ചു. കോഹ്ലിയുടെ അപേക്ഷ ലഭിച്ചതായി അറിയിച്ച ഭരണസമിതി, കത്ത് ബി.സി.സി.െഎയുടെ പുതിയ കമ്മിറ്റിക്ക് കൈമാറുന്നതായും ഉടൻ തീരുമാനമുണ്ടാവില്ലെന്നും വ്യക്തമാക്കി.
നിലവിൽ വിൻഡീസിനെതിരെ ഹോം സീരീസ് കളിക്കുന്ന ഇന്ത്യക്ക് നവംബറിലാണ് അടുത്ത വിദേശ പര്യടനം. നവംബർ മുതൽ ഫെബ്രുവരി വരെ നീളുന്ന നാലുമാസം നീണ്ട പരമ്പരക്കുശേഷമേ ടീം മടങ്ങിയെത്തൂ. ആസ്ട്രേലിയക്കെതിരെ മൂന്ന് ട്വൻറി20, നാല് ടെസ്റ്റ്, മൂന്ന് ഏകദിന മത്സരങ്ങൾ കളിക്കും. തുടർന്ന് ജനുവരി 23 മുതൽ ന്യൂസിലൻഡിലെത്തി അഞ്ച് ഏകദിനവും മൂന്ന് ട്വൻറി20യും കളിക്കും.
2007ലെ ഇംഗ്ലണ്ട്-ആസ്ട്രേലിയ ആഷസ് പരമ്പരക്കു പിന്നാലെയാണ് ടീമുകൾ ഭാര്യ-കാമുകിമാരെ ഒപ്പംകൂട്ടുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി തുടങ്ങിയത്. ആഷസിൽ ഇംഗ്ലണ്ട് 5-0ത്തിന് തോൽക്കാൻ കാരണം ടീമിനൊപ്പമുള്ള ‘വാഗ്സ്’ (വൈഫ്സ് ആൻഡ് ഗേൾഫ്രണ്ട്) സാന്നിധ്യമാണെന്നായിരുന്നു അന്വേഷണ സമിതി റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.