കോഹ്ലിക്ക് 24ാം ടെസ്റ്റ് െസഞ്ച്വറി; ഇന്ത്യ 500 കടന്നു
text_fieldsരാജ്കോട്ട്: വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിെൻറ രണ്ടാം ദിനത്തിൽ ഇന്ത്യ വീ റോടെ മുന്നേറുന്നു. ആദ്യദിനത്തിൽ സെഞ്ച്വറി തികച്ച പൃഥ്വി ഷാക്കു പിന്നാലെ ക്യാപ്റ്റൻ വിരാട് കോഹ്ലിയും സെഞ്ച്വറി പൂർത്തീകരിച്ചു. കരിയറിലെ 24ാം ടെസ്റ്റ് സെഞ്ച്വറിയാണ് കോഹ്ലി തെൻറ പേരിൽ എഴുതി ചേർത്തത്.
കോഹ്ലിയുടെ ഇൗ വർഷത്തെ നാലാമത്തേയും ക്യാപ്റ്റനായ ശേഷമുള്ള 17ാമത്തെയും സെഞ്ച്വറിയാണിത്.തുടർച്ചയായ മൂന്ന് കലണ്ടർ വർഷത്തിൽ 1000 റൺസ് പൂർത്തീകരിക്കുന്ന ആദ്യ ഇന്ത്യൻ താരെമന്ന റെക്കോർഡും കോഹ്ലി സ്വന്തമാക്കി. 230 പന്തിൽ 139 റൺസ് നേടി കോഹ്ലി പുറത്തായി. രവീന്ദ്ര ജഡേജയും കുൽദീപ് യാദവുമാണ് ഇപ്പോൾ ക്രീസിൽ. സെഞ്ച്വറിയിലേക്കുള്ള കുതിപ്പിൽ ഋഷഭ് പന്തിന് കേവലം എട്ട് റൺസ് അകലെ വച്ച് കാലിടറിയിരുന്നു.
ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യ അർധ സെഞ്ച്വറിയെന്ന നേട്ടത്തോടെ ഋഷഭ് പന്തിന്(92) മടങ്ങേണ്ടി വന്നു. 84 പന്തിൽഎട്ടു ബൗണ്ടറികളും നാല് സിക്സറുകളും ഉൾെപ്പടെ 92 റൺസാണ് ഋഷഭ് നേടിയത്. ദേവേന്ദ്ര ബിഷുവിെൻറ പന്തിൽ ഋഷഭ് ഉതിർത്ത ഷോട്ട് കീമോ പോളിെൻറ കൈകളിൽ ഒതുങ്ങി. ഒടുവിൽ വിവരം കിട്ടുേമ്പാൾ ഏഴ്വിക്കറ്റ് നഷ്ടത്തിൽ 549 റൺസ് എന്ന നിലയിലാണ് ഇന്ത്യ.
All Hail the King@imVkohli
— BCCI (@BCCI) October 5, 2018
24th Test ton
17th as captain
4th century this year
2nd fastest to 24 Test ton
(More coming, we aren’t done yet) #TeamIndia #INDvWI pic.twitter.com/IgCw1K5JEk
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.