മധുവിെൻറ കൊലപാതകത്തിൽ വർഗീയത കലർത്തി സെവാഗിെൻറ ട്വീറ്റ്
text_fieldsന്യൂഡൽഹി: അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിെൻറ കൊലപാതകത്തിൽ വർഗീയത കലർത്തി സെവാഗിെൻറ ട്വീറ്റ് വിവാദമാകുന്നു. മുൻ ഇന്ത്യൻ ക്രിക്കറ്റർ ട്വിറ്ററിലാണ് കൊലപാതകത്തിനെതിരെ പ്രതികരിച്ചത്. മധുവിനെ കൊന്നത് മുസ്ലിംകള്‍ ചേര്‍ന്നാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലായിരുന്നു ട്വീറ്റ്.
‘‘ഒരു കിലോ അരി കട്ടതിന് ഉബൈദ്, ഹുസൈൻ, അബ്ദുൽ കരീം എന്നിവരടങ്ങുന്ന ആൾക്കുട്ടം പാവം ആദിവാസി യുവാവ് മധുവിനെ മർദിച്ച് കൊന്നു. ഒരു പരിഷ്കൃത സമൂഹത്തിന് ഇത് അപമാനമാണെന്നും ഇത്തരം സംഭവങ്ങൾ നടന്നിട്ടും ഒരു മാറ്റവും കാണാത്തതിൽ ലജ്ജിക്കുന്നു’’വെന്നുമാണ് സെവാഗിെൻറ ട്വീറ്റ്. മധുവിെൻറ ചിത്രം കൂടി പങ്ക്വെച്ചാണ് താരം ട്വീറ്റ് ചെയ്തത്.
പ്രതികളായ മുസ്ലിംകളുടെ പേര് മാത്രം പരാമർശിച്ച് ട്വീറ്റ് ഇട്ടതിൽ പ്രതിഷേധവുമായി ചിലരെത്തുകയായിരുന്നു. മധുവിെൻറ കൊലപാതകം സെവാഗ് വർഗീയവത്കരിക്കുകയാണെന്ന് ട്വീറ്റിനുള്ള മറുപടിയിൽ ചിലർ പറഞ്ഞു. മുസ്ലിംസ് കിൽ മധു എന്ന പേരിൽ ഹാഷ് ടാഗും ട്വിറ്ററിൽ പ്രചരിക്കുന്നുണ്ട്.
Madhu stole 1 kg rice. A mob of Ubaid , Hussain and Abdul Kareem lynched the poor tribal man to death. This is a disgrace to a civilised society and I feel ashamed that this happens and kuch farak nahi padta. pic.twitter.com/LXSnjY6sF0
— Virender Sehwag (@virendersehwag) February 24, 2018
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.