ചൈനീസ് കമ്പനി ‘വിവോ’യെ ബി.സി.സി.െഎ കൈവിട്ടേക്കില്ല
text_fieldsന്യൂഡൽഹി: ഐ.പി.എൽ ടൈറ്റിൽ സ്പോൺസർമാരായ ചൈനീസ് മൊബൈൽ ഫോൺ കമ്പനി വിവോയെ ബി.സി.സി.ഐ കൈവിട്ടേക്കില്ല. സ്പോൺസർഷിപ് അടക്കം ചർച്ച ചെയ്യാൻ ഐ.പി.എല്ലിെൻറ ഗവേണിങ് കൗൺസിൽ യോഗം ചേരുന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല.
ജൂൺ 15ന് ലഡാക്കിൽ 20 ഇന്ത്യൻ സൈനികരെ ചൈന കൊലപ്പെടുത്തിയതിനെ തുടർന്ന സംഘർഷാവസ്ഥയിലാണ് ബി.സി.സി.ഐ ചൈനീസ് സ്പോൺസർഷിപ് അവസാനിപ്പിക്കണമെന്ന ആവശ്യമുയർന്നത്. ട്വൻറി 20 ലോകകപ്പ്, ഏഷ്യ കപ്പ് എന്നിവയൊന്നും തീരുമാനമാകാത്ത സാഹചര്യത്തിൽ വെറുതെയൊരു ഐ.പി.എൽ ഗവേണിങ് കൗൺസിൽ യോഗം ചേരുന്നതിൽ കാര്യമില്ലെന്ന് ബി.സി.സി.െഎ ഉദ്യോഗസ്ഥൻ പറഞ്ഞു.
എന്നാൽ, സ്പോൺസർഷിപ് റദ്ദാക്കൽ/ അവസാനിപ്പിക്കൽ എന്നീ വാക്കുകൾ ഉപയോഗിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സ്പോൺസർഷിപ് ഒഴിവാക്കൽ കരാർ വിവോക്ക് അനുകൂലമാണെങ്കിൽ പുറത്താക്കില്ല.
ബി.സി.സി.ഐക്ക് അനുകൂലമാണെങ്കിൽ മാത്രമേ ഇക്കാര്യം ആലോചിക്കൂ. പ്രതിവർഷം 440 കോടി രൂപ ലഭിക്കുന്ന കരാർ എന്തിന് റദ്ദാക്കണം’ ഉയർന്ന ബി.സി.സി.ഐ ഉദ്യോഗസ്ഥൻ ചോദിച്ചു. സ്പോൺസർഷിപ് പെട്ടെന്ന് റദ്ദാക്കിയാൽ ബി.സി.സി.ഐ നഷ്ടപരിഹാരം നൽകേണ്ടി വരുമെന്നും സൂചനയുണ്ട്.
ലഡാക്കിൽ സൈനികരുടെ വീരമൃത്യുവിെൻറ സാഹചര്യത്തിൽ ഐ.പി.എല്ലിെൻറ സ്പോൺസർഷിപ് പുനഃപരിശോധിക്കാൻ അടുത്തയാഴ്ച യോഗം ചേരുമെന്ന് ജൂൺ 19ന് അറിയിച്ചെങ്കിലും രണ്ടാഴ്ച കഴിഞ്ഞിട്ടും അറിയിപ്പുണ്ടായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.