വാങ്കഡെ സ്റ്റേഡിയം ക്വാറൻറീൻ കേന്ദ്രമാക്കി മാറ്റും
text_fieldsമുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ പല ഐതിഹാസിക മത്സരങ്ങൾക്ക് സാക്ഷ്യം വഹിച്ച വാങ്കഡെ സ്റ്റേഡിയം കോവിഡ് കാലത്ത് ക്വാറൻറീൻ കേന്ദ്രമാക്കുന്നു. മുംബൈ മഹാനഗരത്തിൻെറ തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന സ്റ്റേഡിയത്തിലെ സൗകര്യങ്ങള്‍ വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് ബൃഹണ്‍ മുംബൈ മുനിസിപ്പല്‍ കോർപറേഷൻ വെള്ളിയാഴ്ച മുംബൈ ക്രിക്കറ്റ് അസോസിയേഷന് (എം.സി.എ) കത്ത് നല്‍കി.
സ്റ്റേഡിയത്തിന് പുറമെ ഹോട്ടലുകൾ, ക്ലബ്ബുകൾ, ലോഡ്ജുകൾ, കോളജുകൾ, പ്രദര്‍ശന കേന്ദ്രങ്ങൾ, ഡോര്‍മിറ്ററികൾ, കല്യാണ മണ്ഡപങ്ങൾ, ജിംഖാനകൾ, ഹാളുകൾ എന്നിവ അടിയന്തരമായി കൈമാറണമെന്ന് കോര്‍പറേഷന്‍ ആവശ്യപ്പെട്ടു. കൊവിഡ‍് ബാധിതരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെയും ‘എ’ വാർഡിലെ എമർജൻസി സ്റ്റാഫുകളെയും ക്വാറൻറീനിൽ പാർപ്പിക്കാനുള്ള കേന്ദ്രങ്ങളാക്കി മാറ്റാനാണ് ഇവ ഏറ്റെടുക്കുന്നത്. നടപടി താല്‍ക്കാലികമാണെന്നും ഇതിനുള്ള പണം പിന്നീട് നല്‍കുമെന്നും കോര്‍പറേഷന്‍ വ്യക്തമാക്കി.
ഉത്തരവിനോട് സഹകരിക്കാതിരിക്കാനാണ് നീക്കമെങ്കിൽ അസോസിയേഷനെതിരെ പൊലീസ് നടപടി സ്വീകരിക്കുമെന്ന് കോർപറേഷൻ മുന്നറിയിപ്പ് നൽകി. മഹാരാഷ്ട്ര സര്‍ക്കാരിൻെറ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി എം.സി.എ സഹകരിക്കുന്നില്ലെന്ന് നേരത്തെ ആരോപണമുയർന്നിരുന്നു. വൈറസ് ബാധയെ ചെറുത്തുതോൽപിക്കാൻ അധികാരികളുമായി സഹകരിക്കാൻ യാതൊരു മടിയുമില്ലെന്ന് എം.സി.എയിലെ മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.