ഒരിന്നിങ്സിൽ പതിനാറ് സിക്സറടിച്ച് വാട്‌സൺ
text_fieldsആസ്‌ട്രേലിയൻ ഒാൾറൗണ്ടർ ഷെയിന്‍ വാട്‌സൺ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് നാളുകളായെങ്കിലും പഴയ വെടിക്കെട്ട് പ്രതാപം തുടരുകയാണ്. ആസ്ത്രേലിയക്ക് വേണ്ടി ട്വൻറി ട്വൻറിയിലും ഏകദിനങ്ങളിലും മികച്ച പ്രകടനം കാഴ്ചവെക്കാറുള്ള വാട്സെൻറ വിരമിച്ചതിന് ശേഷമുള്ള പ്രകടനം കണ്ട് കണ്ണ് തള്ളിയിരിപ്പാണ് ക്രിക്കറ്റ് പ്രേമികൾ.
ബിഗ്ബാഷ് ലീഗിന് മുന്നോടിയായി നടത്തിയ സിഡ്‌നി പ്രീമിയര്‍ ക്രിക്കറ്റ് മത്സരത്തിലായിരുന്നു വാട്സെൻറ വെടിക്കെട്ട് ഇന്നിങ്സ്. സതര്‍ലാന്റിന് വേണ്ടി വാട്‌സൺ 53 പന്തില്‍ 114 റണ്‍സ് നേടി പുറത്താകാതെ നിന്നു. ഇൗ ഇന്നിങ്സിൽ വാട്‌സൺ അതിമനോഹരമായ പതിനാറ് സിക്‌സറുകളും ഒരു ബൗണ്ടറിയുമാണ് അടിച്ച് കൂട്ടിയത്.
എതിര്‍ ടീം ഉയര്‍ത്തിയ വിജയലക്ഷ്യം വാട്‌സന്റെ സെഞ്ച്വറിയോടെ 16ാം ഓവറില്‍ സതര്‍ലാൻറ് മറികടന്നു. വാട്‌സണ്‍ ഈ മത്സരത്തില്‍ തിരുത്തിയതാകെട്ട അദ്ദേഹത്തിെൻറ തന്നെ റെക്കോര്‍ഡും. 2011ല്‍ ബംഗ്ലാദേശിനെതിരെ ഒരിന്നിങ്സിൽ വാട്‌സണ്‍ 15 സിക്‌സറുകളായിരുന്നു അടിച്ചത്.
ഇത്വരെ ആസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്തായിരുന്നു സതര്‍ലാന്‍ഡിന് വേണ്ടി ഉയര്‍ന്ന സ്‌കോര്‍ നേടിയ താരം. 85 റൺസായിരുന്നു സ്മിത്തിെൻറ സമ്പാദ്യം. വാട്‌സൺ നേടിയ 114 റൺസ് സ്മിത്തിെൻറ റെക്കോർഡ് പഴങ്കഥയാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.