മത്സരശേഷം ഞങ്ങളോട് മാപ്പ് ചോദിക്കേണ്ടി വരുന്ന വിധം ഇന്ത്യയെ തോൽപ്പിച്ചിട്ടുണ്ട് -അഫ്രീദി
text_fieldsകറാച്ചി: മത്സരശേഷം തങ്ങളുടെ ടീമിനോട് മാപ്പ് ചോദിക്കേണ്ടി വരുന്ന വിധം ഇന്ത്യയെ പരാജയപ്പെടുത്തിയിട്ടുണ്ടെന്ന് പാകിസ്താൻ ഒാൾറൗണ്ടർ ഷാഹിദ് അഫ്രീദി. ഇന്ത്യൻ ടീമിനെതിരെ കളിക്കുന്നതാണ് താൻ ഏറ്റവും ആസ്വദിക്കാറുള്ളത്. തെൻറ മികച്ച ഇന്നിങ്സുകൾ പിറന്നിട്ടുള്ളത് ഇന്ത്യക്കും ആസ്ട്രേലിയക്കും എതിരെ കളിക്കുേമ്പാഴാണെന്നും താരം പറഞ്ഞു. യൂട്യൂബിൽ ക്രിക് കാസ്റ്റ് ഷോയിൽ പെങ്കടുക്കവേയാണ് അഫ്രീദിയുടെ അവകാശവാദം.
ഇക്കഴിഞ്ഞ ജൂണ്‍ 13ന് താരത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തനിക്കും കുടുംബത്തിനും കോവിഡ് നെഗറ്റീവായ വിവരം കഴിഞ്ഞ ദിവസമാണ് താരം ലോകത്തെ അറിയിച്ചത്. ഇതിന് പിന്നാലെയാണ് ഇന്ത്യൻ ടീമിനെതിരെ പരസ്യ പ്രസ്താവനയുമായി താരമെത്തുന്നത്.
‘ഇന്ത്യക്കെതിരെ കളിക്കുന്നത് എന്നും ഞാൻ ആസ്വദിച്ചിട്ടുണ്ട്. അവരെ ഞാൻ ശരിക്കും പ്രഹരിച്ചിട്ടുണ്ട്. മത്സരശേഷം ഞങ്ങളോട് മാപ്പ് പറയേണ്ടി വരുന്ന സാഹചര്യം സൃഷ്ടിക്കുന്ന വിധത്തിൽ പാകിസ്താൻ ടീം അവരെ പരാജയപ്പെടുത്തിയിട്ടുണ്ടെന്നും താരം അഭിമുഖത്തിൽ പറഞ്ഞു. ഇന്ത്യക്കെതിരെയും ആസ്ട്രേലിയക്കെതിരെയുമുള്ള മത്സരങ്ങൾ രസമുള്ളതാണ്. അവർ വളരെ വലിയ ടീമുകളാണ്. അവർക്കനുകൂലമായ സാഹചര്യത്തിൽ പോയി കളിക്കുന്നത് വലിയ കാര്യം തന്നെയാണ്.
ഇന്ത്യക്കെതിരായ ഇന്നിങ്സുകളിൽ തനിക്കേറ്റവും ഇഷ്ടമുള്ളത് 1999ൽ ചെന്നൈ ടെസ്റ്റിൽ നേടിയ 144 റൺസാണെന്നും അഫ്രീദി പറഞ്ഞു. ആ പരമ്പരയിൽ ടീമിലിടം ലഭിക്കാതിരുന്ന സാഹചര്യത്തിലാണ് അതുപോലൊരു ഇന്നിങ്സ് പിറവിയെടുത്തത്. തകർച്ചയിൽ നിൽക്കെ 21 ബൗണ്ടറിയും മൂന്ന് കൂറ്റൻ സിക്സറുകളും പിറന്ന അഫ്രീദിയുടെ ഇന്നിങ്സായിരുന്നു പാക് ടീമിന് ഉണർവ് നൽകിയത്. ‘അതൊരു ബുദ്ധിമുട്ടേറിയ പര്യടനമായിരുന്നു. ആ ഇന്നിങ്സ് എനിക്ക് ഏറ്റവും പ്രധാനപ്പെട്ടതാണെന്നും താരം പറഞ്ഞു.
അഫ്രീദിയുടെ പരാമർശങ്ങളോട് ഇന്ത്യൻ താരങ്ങളാരും തന്നെ നിലവിൽ പ്രതികരിച്ചിട്ടില്ല. സമൂഹ മാധ്യമങ്ങളിൽ താരത്തിെൻറ വാക്കുകളെ വിമർശിച്ചും ട്രോൾ ചെയ്തും നിരവധി പേരാണെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.