വജ്രായുധം മങ്ങുന്നുവോ?
text_fieldsഹാമിൽട്ടൺ: ന്യൂസിലൻഡ് പരമ്പരക്ക് ഇന്ത്യൻ ക്രിക്കറ്റ് ടീം പുറപ്പെട്ടത് ലോകത്ത ിലെ ഏറ്റവും വൈവിധ്യമാർന്നതും കരുത്തുള്ളതുമായ ബൗളിങ് നിരയെന്ന ഖ്യാതിയുമായാണ്. എ ന്നാൽ, അഞ്ച് മത്സരങ്ങളടങ്ങിയ ട്വൻറി20യും മൂന്ന് കളികളുടെ ഏകദിന പരമ്പരയും കഴിഞ് ഞപ്പോൾ ഏറെ ചോദ്യങ്ങൾ ഉയരുന്നത് ബൗളിങ് നിരക്ക് നേരെയാണ്. ഇന്ത്യൻ ഉപഭൂഖണ്ഡത്തി ലെ ചത്ത പിച്ചുകളിൽപോലും നേട്ടങ്ങളുണ്ടാക്കിയ പേസ് നിരയാണ് ഏറ്റവും കൂടുതൽ ചോദ്യങ്ങൾ നേരിടുന്നത്. തോൽക്കാൻ പോയ രണ്ട് ട്വൻറി20 മത്സരങ്ങൾ സമനിലയിൽ എത്തിക്കുകയും സൂപ്പർ ഓവറിൽ വിജയം നേടിത്തരുകയും ചെയ്തെങ്കിലും സംശയങ്ങൾ അവസാനിക്കുന്നില്ല. ട്വൻറി20യിൽ ഭേദപ്പെട്ട പ്രകടനമായിരുന്നുവെങ്കിൽ ഏകദിനത്തിൽ തീർത്തും നിരാശപ്പെടുത്തി. പിച്ചിൽ കാര്യമായ പിന്തുണയില്ലാതിരുന്നിട്ടും സ്പിന്നർമാർ മികച്ച രീതിയിലാണ് പന്തെറിഞ്ഞത്.
പരിക്ക് മാറി ടീമിലേക്ക് തിരിച്ചെത്തിയ ജസ്പ്രീത് ബുംറയുടെ ഫോം ആണ് ഏറ്റവും കൂടുതൽ ആശങ്കയുണ്ടാക്കുന്നത്. മുൻ ഇന്ത്യൻ താരം വി.വി.എസ്. ലക്ഷ്മൺ ഇക്കാര്യം പരസ്യമായി പറയുകയും ചെയ്തു. ന്യൂസിലൻഡിനെതിരായ മൂന്ന് ഏകദിനങ്ങളിലും ഓവറിൽ ശരാശരി അഞ്ച് റൺസിന് മുകളിൽ വഴങ്ങിയെന്ന് മാത്രമല്ല, ഒരു വിക്കറ്റുപോലും നേടാനുമായില്ല. ബുംറയുടെ ഏറ്റവും വലിയ ആയുധമായ യോർക്കറുകൾ കൃത്യതയോടെ എറിയുന്നതിൽ പരാജയപ്പെടുകയും ചെയ്തു. പരിക്ക് ബുംറയുടെ താളത്തെ ബാധിച്ചിട്ടുണ്ടെന്നാണ് സൂചന.
ബുംറയുടെ പ്രത്യേകത നിറഞ്ഞ ബൗളിങ് ആക്ഷൻ പരിക്കിന് ഏറെ സാധ്യതയുണ്ടാക്കുന്നതാണ് എന്ന ക്രിക്കറ്റ് വിദഗ്ധരുടെ അഭിപ്രായവും ഇന്ത്യക്ക് ശുഭ സൂചകമല്ല. പരിക്കുമൂലം ഏറെനാൾ പുറത്തിരിക്കേണ്ടി വന്ന മുഹമ്മദ് ഷമിക്കും ലിമിറ്റഡ് ഓവർ ക്രിക്കറ്റിലേക്കുള്ള മടക്കം മധുരതരമായിരുന്നില്ല.
മൂന്നാം ട്വൻറി20യിൽ അവസാന ഓവറിലെ മാസ്മരിക ബൗളിങ് പ്രകടനം ഒഴിച്ചുനിർത്തിയാൽ മികവിലേക്ക് എത്താനായില്ലെന്ന് മാത്രമല്ല, റണ്ണൊഴുക്ക് തടയുന്നതിൽ പരാജയപ്പെടുകയും െചയ്യുന്നു. ഏതാനും വർഷങ്ങളായി ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ സ്ഥിരം സാന്നിധ്യമായ ഭുവനേശ്വർ കുമാർ ടീമിന് പുറത്തായ അവസ്ഥയിലുമാണ്. ഇശാന്ത് ശർമ, ഉമേഷ് യാദവ് എന്നിവർക്ക് നിശ്ചിത ഓവർ ക്രിക്കറ്റിൽ വലിയ അവസരങ്ങൾക്കും സാധ്യതയില്ല. ഖലീൽ അഹമ്മദ്, മുഹമ്മദ് സിറാജ് എന്നിവർക്കൊന്നും ലഭിച്ച അവസരങ്ങളും മുതലാക്കാനായില്ല. ന്യൂസിലൻഡ് പരമ്പരയിൽ അവസരം ലഭിച്ച നവ്ദീപ് സിങ് സെയ്നിയും ശർദുൽ താക്കൂറും നിരാശജനകമായ പ്രകടനമാണ് കാഴ്ചവെച്ചത്.
നിലവിലെ സാഹചര്യത്തിൽ പേസ് ബൗളിങ് നിരയെ ശക്തിപ്പെടുത്തുകയും ബുംറ ഫോമിലേക്ക് തിരിെച്ചത്തുകയും ചെയ്താൽ മാത്രമേ 2020 ഒക്ടോബറിൽ നടക്കുന്ന ട്വൻറി 20 േലാകകപ്പിൽ ഇന്ത്യയുടെ സാധ്യതകൾ വർധിപ്പിക്കാനാകൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.