ഹോൾഡറിന് െഎ.സി.സിയുടെ വിലക്ക്; മാച്ച് ഫീയുടെ 40 ശതമാനം പിഴ
text_fieldsദുൈബ: ഇംഗ്ലണ്ടിനെതിരെ മൂന്നാം ടെസ്റ്റും ജയിച്ച് പരമ്പര തൂത്തുവാരാനൊരുങ്ങുന്ന വെസ്റ്റിൻഡീസിന് അപ്രതീക്ഷിത തിരിച്ചടിയായി നായകൻ ജേസൺ ഹോൾഡർക്ക് െഎ.സി.സിയുടെ വിലക്ക്. ആതിഥേയർ 10 വിക്കറ്റിന് ജയിച്ച ആൻറിഗ്വ ടെസ്റ്റിൽ കുറഞ്ഞ ഒാവർ നിരക്കിെൻറ പേരിലാണ് നടപടി.
ഏഴുവിക്കറ്റും 229 റൺസുമായി പരമ്പരയിൽ മിന്നും ഫോമിൽ കളിക്കുന്ന നായകന് മാച്ച് ഫീയുടെ 40 ശതമാനം പിഴയായും നൽകണം. മറ്റു വിൻഡീസ് കളിക്കാർക്ക് മാച്ച്ഫീയുടെ 20 ശതമാനം പിഴയുണ്ട്. കഴിഞ്ഞ ജൂണിൽ ശ്രീലങ്കക്കെതിരായ ടെസ്റ്റിലും കുറഞ്ഞ ഒാവർനിരക്കിെൻറ പേരിൽ ഹോൾഡർ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. ആദ്യ ടെസ്റ്റിൽ 381റൺസിനായിരുന്നു വിൻഡീസ് വിജയം. അവസാന ടെസ്റ്റ് ശനിയാഴ്ച സെൻറ് ലൂസിയയിൽ തുടങ്ങും. പരമ്പര ഇതിനകം വിൻഡീസ് സ്വന്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.