രണ്ടാം ടെസ്റ്റിൽ വീൻഡീസ് ഉയർത്തെഴുന്നേൽപ്; ആദ്യ ദിനം 295/7
text_fieldsഹൈദരാബാദ്: രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ വൻ തകർച്ചയിൽനിന്നും കരകയറി വിൻഡീസ്. അവസാന സെഷനിൽ ഒത്തുചേർന്ന റോസ്റ്റൺ ചേസ്-ജാസൺ ഹോൾഡർ കൂട്ടുകെട്ടിൽ നിവർന്നുനിന്നതോടെ ആദ്യ ദിനം അവസാനിക്കുേമ്പാൾ, വിൻഡീസ് ഏഴുവിക്കറ്റ് നഷ്ടത്തിൽ 295 റൺസെടുത്തു. സെഞ്ച്വറിക്കരികെയുള്ള റോസ്റ്റൺ ചേസും (98), ദേവേന്ദ്ര ബിഷുവുമാണ് (2) ക്രീസിൽ. ഏഴാം വിക്കറ്റിൽ ചേസ്-ഹോൾഡർ സഖ്യം 104 റൺസിെൻറ കൂട്ടുകെെട്ടാരുക്കി.
ടോസ് നേടിയ വിൻഡീസ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഒാപണർമാരായ ക്രെയ്ഗ് ബ്രാത് വെയ്റ്റിനും (14), കീരൺ പവലിനും (22) തുടർച്ചയായ രണ്ടാം മത്സരത്തിലൂം തിളങ്ങാനായില്ല. കുൽദീപ് യാദവിെൻറയും അശ്വിെൻറയും പന്തിൽ ഇരുവരും പുറത്തായി. ഷായ് ഹോപ് (36) പിടിച്ചുനിൽക്കാൻ ശ്രമം നടത്തിയെങ്കിലും ഷിർമോൺ ഹെറ്റ്മെയറും (12) സുനിൽ ആംറിസും (18) പെട്ടന്ന് മടങ്ങി. വിക്കറ്റ് കീപ്പർ ഷെയ്ൻ ഡോവ്റിച്ചും (30) പുറത്തായതോടെ ആറിന് 182 എന്ന നിലയിൽ വിൻഡീസ് വൻ തകർച്ച മണത്തു.
എന്നാൽ, അവസാന സെഷനിൽ കളി തിരിഞ്ഞു. ചേസ്-ഹോൾഡർ സഖ്യം കരുതലോടെ ബാറ്റു വീശിയതോടെ വിൻഡീസ് നടുനിവർത്തി. സ്പിന്നിനെയും പേസിനെയും കരുതലോടെ നേരിട്ട് ഇരുവരും മുന്നേറിയതോടെ ഇന്ത്യൻ ബൗളർമാർ തളർന്നു. 30 ഒാവർ പിന്നിട്ടശേഷം മാത്രമേ ഏഴാം വിക്കറ്റ് കൂട്ടുകെട്ട് പിളർത്താനായുള്ളൂ. അർധസെഞ്ച്വറി തികച്ച ഹോൾഡറെ ഉമേഷ് യാദവാണ് പുറത്താക്കുന്നത്. ഉമേഷും കുൽദീപും മൂന്നുവീതം വിക്കറ്റ് വീഴ്ത്തി.
സ്കോർ ബോർഡ്
വിൻഡീസ്: ബ്രാത് വെയ്റ്റ് ബി കുൽദീപ് യാദവ് 14, കീരൺ പവൽ സി ജദേജ ബി അശ്വിൻ 22, ഷെയ് ഹോപ് ബി ഉമേഷ് 36, ഹെറ്റ്മെയർ ബി കുൽദീപ് യാദവ് 12, സുനിൽ ആബ്രിസ് സി ജദേജ ബി കുൽദീപ് യാദവ് 18, റോസ്റ്റൺ ചേസ് നോട്ടൗട്ട് 98, ഡോവ്റിച്ച് ബി ഉമേഷ് 30, ഹോൾഡർ സി പന്ത് ഉമേഷ് 52 ബിഷൂ നോട്ടൗട്ട് 2 വിക്കറ്റ് വീഴ്ച: 32-1(കീരൺ പവൽ), 52-2 (ക്രെയ്ഗ് ബ്രാത് വെയ്റ്റ്), 86-3 (ഷെയ്ഹോപ്), 92-4(ഹെറ്റ്മെയർ),113-5(സുനിൽ ആബ്രിസ്), 182-6(ഡോവ്റിച്ച്), 286-7 (ജാസൺ ഹോൾഡർ)ബൗളിങ്: ഉമേഷ് യാദവ് 23-2-83-3, ഷർദുൽ ഠാകുർ 1.4-0-9-0, അശ്വിൻ 24.2-7-49-1, കുൽദീപ് 26-2-74-3, ജദേജ 20-2-69-0.
രാജ്കോട്ടിൽ നടന്ന ഒന്നാം ടെസ്റ്റിൽ വിൻഡീസിനെ മൂന്നു ദിവസത്തിനികം ചുരുട്ടിക്കെട്ടിയ വിരാട് കോഹ്ലിയും കൂട്ടരും ഇന്നിങ്സിനും 272 റൺസിനുമാണ് ജയം സ്വന്തമാക്കിയത്. ആസ്ട്രേലിയൻ പര്യടനത്തിനുമുമ്പായി ആധികാരിക ജയത്തോടെ പരമ്പര തൂത്തുവാരാനായിരിക്കും ടീം ഇന്ത്യയുടെ ശ്രമം.
വൈസ് ക്യാപ്റ്റൻ അജിൻക്യ രഹാനെയുടെ ഫോമാണ് രണ്ടാം ടെസ്റ്റിനിറങ്ങിയപ്പോൾ ഇന്ത്യയെ കുഴക്കുന്ന ഏക പ്രശ്നം. കഴിഞ്ഞ 14 ടെസ്റ്റുകളിൽ സെഞ്ച്വറി നേടിയിട്ടില്ലാത്ത രഹാനെ (2017 ഒാഗസ്റ്റിൽ ശ്രീലങ്കക്കെതിരെയാണ് അവസാന ശതകം) ഒാസിസ് പര്യടനത്തിനുമുമ്പ് ഫോം കണ്ടെത്തേണ്ടത് ടീമിന് ഏറെ നിർണായകമാണ്.
മിക്ക ഇന്ത്യൻ താരങ്ങളിൽനിന്നും വ്യത്യസ്തമായി നാട്ടിൽ പതറുകയും വിദേശത്ത് തിളങ്ങുകയുംചെയ്യുന്ന രഹാനെ പക്ഷേ ഇത്തവണ ഇംഗ്ലണ്ടിൽ കാര്യമായി ശോഭിച്ചിരുന്നില്ല. അതിനാൽ, ആസ്ട്രേലിയയിലേക്ക് വിമാനം കയറുന്നതിനുമുമ്പായി ഫോമിലെത്തിയാൽ രഹാനെക്ക് അവിടെ ആത്മവിശ്വാസത്തോടെ ബാറ്റേന്താം എന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.