തിരുവനന്തപുരം ഏകദിനം: ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പന തുടങ്ങി
text_fieldsതിരുവനന്തപുരം: നവംബർ ഒന്നിന് തിരുവനന്തപുരത്ത് നടക്കുന്ന ഇന്ത്യ-വെസ്റ്റിന്‍ഡീസ് ഏകദിന ക്രിക്കറ്റ് മത്സരത്തിെൻറ ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പനക്ക് തുടക്കം. കാര്യവട്ടം സ്പോർട്സ് ഹബ്ബില്‍ മന്ത്രി ഇ.പി. ജയരാജന്‍ ഉദ്ഘാടനം ചെയ്തു. 1000 രൂപ (അപ്പര്‍ ടിയര്‍), 2000 രൂപ (ലോവര്‍ ടിയര്‍ ചെയര്‍), 3000 രൂപ (സ്‌പെഷല്‍ ചെയര്‍) എന്നിങ്ങനെയാണ് നിരക്ക്. പേ ടിഎം വഴിയും insider.in വഴിയും (www.paytm.com, www.insider.in) മാത്രമേ വാങ്ങാനാകൂ. സ്റ്റേഡിയത്തിൽ പ്രവേശിക്കാന്‍ ഡിജിറ്റൽ ടിക്കറ്റോ പ്രിൻറൗേട്ടാ ഉപയോഗിക്കാം. ഓണ്‍ലൈന്‍ ലിങ്ക് കെ.സി.എ വെബ്സൈറ്റിലും ലഭ്യമാണ്. പേ ടിഎം വഴി രണ്ട് ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് 150 രൂപയുടെ സിനിമ ടിക്കറ്റ് ലഭിക്കും.
സ്റ്റേഡിയത്തിന് അകത്ത് പ്രവേശിക്കാന്‍ ടിക്കറ്റിന് പുറമെ പ്രൈമറി ടിക്കറ്റ് ഹോള്‍ഡറുടെ തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാണ്. വിദ്യാർഥികള്‍ സ്‌കൂൾ/ കോളജ് തിരിച്ചറിയൽ കാര്‍ഡ് ഹാജരാക്കണം. വിദ്യാർഥികള്‍ക്ക് 1000 രൂപയുടെ ടിക്കറ്റില്‍ 50 ശതമാനം കിഴിവുണ്ട്. 1000 രൂപയുടെ ടിക്കറ്റിന് പ്രത്യേകം സീറ്റ് നീക്കിവെക്കുന്നതല്ല. 2000ത്തിെൻറയും 3000ത്തിെൻറയും ടിക്കറ്റുകള്‍ക്കുള്ള സീറ്റ് പേ ടിഎം ആപ്പിലെ ലേഔട്ട് നോക്കി ബുക്ക് ചെയ്യാം. ഒരാള്‍ക്ക് ഒരു യൂസർ െഎ.ഡിയില്‍നിന്ന് പരമാവധി ആറ് ടിക്കറ്റ് ബുക്ക് ചെയ്യാം. ആദ്യമായാണ് വില്‍പനക്കുള്ള 100 ശതമാനം ടിക്കറ്റും ഓണ്‍ലൈന്‍ വഴി വിറ്റ് ഡിജിറ്റല്‍ എന്‍ട്രി നടപ്പാക്കുന്നത്.
ചടങ്ങില്‍ മേയര്‍ അഡ്വ. വി.കെ. പ്രശാന്ത്, കെ.സി.എ പ്രസിഡൻറ് സജന്‍ കെ.വര്‍ഗീസ്, സെക്രട്ടറി അഡ്വ. ശ്രീജിത്ത് വി.നായര്‍, ട്രഷറര്‍ കെ.എം. അബ്ദുറഹ്മാന്, ഓര്‍ഗനൈസിങ്ങ് കമ്മിറ്റി ചെയര്‍മാനും ബി.സി.സി.ഐ അംഗവുമായ ജയേഷ് ജോര്‍ജ്, തിരുവനന്തപുരം ജില്ല ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി വിനോദ് എസ്.കുമാര്‍, പേ ടിഎം പ്രതിനിധി ഹരി ഗുണ്ട്‌ലപ്പള്ളി എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.