ധോണി കാരണം റോസ് ടെയലർ ഞെട്ടിയത് രണ്ട് തവണ
text_fieldsറാഞ്ചി: ന്യൂസീലൻഡിനെതിരായ നാലാം ഏകദിനത്തിനായി റാഞ്ചിയിലെത്തിയതു മുതൽ ന്യൂസിലാൻഡ് ബാറ്റ്സ്മാൻ റോസ് ടെയ്ലർ ഞെട്ടിയത് രണ്ട് തവണ. അതും ഇന്ത്യൻ ക്യാപറ്റൻ ധോണി കാരണം. ഏകദിന മത്സരത്തിൽ ഇന്ത്യ 19 റൺസിന്റെ തോൽവി ഏറ്റ് വാങ്ങിയെങ്കിലും ധോണിയുടെ മാജിക്കൽ സ്റ്റംപിങാണ് ടെയ്ലറെ ഏറ്റവുമധികം ഞെട്ടിച്ചത്.
#LikeABoss! Watch #INDvNZ on Star Sports 1/HD1/3/HD3 NOW! pic.twitter.com/jfEbcRzGam
— Star Sports (@StarSportsIndia) October 26, 2016
സ്കോർ 35ൽ നിൽക്കെയായിരുന്നു വിക്കറ്റ് വീഴ്ച. ഉമേഷ് യാദവിൻെറ പന്തിൽ ലെഗിലേക്ക് തട്ടിയിട്ട പന്ത് ധവാൽ കുൽക്കർണി ധോണിക്ക് കൈമാറുകയായിരുന്നു. ഉയർന്നു വന്ന പന്തിനെ പിന്തിരിഞ്ഞിരുന്ന് വിക്കറ്റിലേക്ക് എറിയുകയായിരുന്നു. പന്ത് കൃത്യമായി തന്നെ സ്റ്റംപിലെത്തി. ബാറ്റ് കൊണ്ട് കാര്യമായ സംഭാവന നൽകാനാകാതെ പോയ ധോണിയുടെ മാന്ത്രിക സ്റ്റംപിങ് ആണ് ക്രിക്കറ്റ് ലോകത്തെ പുതിയ വിശേഷം. ഒരു നല്ല വിക്കറ്റ് എപ്പോഴു സ്റ്റംപിൻെറ കൃത്യമായ സ്ഥാനം മനസ്സിലാക്കിയിരിക്കണമെന്ന വലിയ സന്ദേശത്തോടെയായിരുന്നു ധോണിയുടെ സ്റ്റംപിങ്ങെന്ന് സോഷ്യൽമീഡിയകളിൽ അഭിപ്രായമുയർന്നു. ടീം തോറ്റെങ്കിലും ക്യാപ്റ്റൻെറ പ്രകടനം വൈറലാണ്.
Those hands. Those @SpartanSportsAU wicketkeeping gloves ... @msdhoni #dhoni #indvnz #incredibleindia #spartan pic.twitter.com/aS2TNXit0t
— Paul Cochrane (@paulcochrane) October 26, 2016
ഇത് കൂടാതെ മത്സരത്തിനായി റാഞ്ചിയിലെത്തിയ ഉടനെയായിരുന്നു ടെയ്ലറെ ആദ്യം ധോണി ഞെട്ടിച്ചത്. വാഹനപ്രേമിയായ ഇന്ത്യൻ ക്യാപ്റ്റൻ ജന്മനാട്ടിലെത്തിയപ്പോൾ തന്റെ പ്രിയപ്പെട്ട ഹമ്മർ എസ്.യു.വി വാഹനത്തിലാണ് വിമാനത്താവളത്തിൽ നിന്നും പുറപ്പെട്ടത്.
ഈ സമയം ന്യൂസിലാൻഡ് ക്രിക്കറ്റ് താരങ്ങൾ ഹോട്ടലിലേക്ക് ടീം ബസിൽ പോകുകയായിരുന്നു. ന്യൂസിലാൻഡ് ടീം ബസിന് മുന്നിൽ ഹമ്മറുമായി എത്തിയ ധോണിയെ കിവീസ് താരങ്ങൾ അദ്ഭുതത്തോടെ നോക്കുന്ന ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ന്യൂസിലാൻഡ് ബാറ്റ്സ്മാന്മാർ ടോം ലതാം, തൊട്ടു പിറകിൽ റോസ് ടെയ്ലർ എന്നിവരായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. റോഡിൽ പെട്ടന്ന് ശ്രദ്ധ പിടിച്ചുപറ്റുന്ന വാഹനമാണ് ഹമ്മർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.