ഇന്ത്യൻ ബൗളർ മുഹമ്മദ് ഷമിക്കെതിരെ ഭാര്യയുടെ ഗുരുതരാരോപണം
text_fieldsന്യൂഡൽഹി: ഇന്ത്യൻ പേസ് ബൗളർ മുഹമ്മദ് ഷമിക്കെതിരെ ഭാര്യ ഹസിൻ ജഹാെൻറ ഗുരുതരാരോപണം. ഷമിക്ക് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടെന്നും തന്നെ മാനസികവും ശാരീരികവുമായി പീഡിപ്പിക്കാറുണ്ടെന്നും ഹസിൻ ജഹാൻ ആരോപിച്ചു. ഷമിയുടെ സഹോദരനും അമ്മയും കൊല്ലാൻ വരെ ശ്രമിച്ചെന്നും അവർ പറയുന്നു.
നേരത്തെ ഹസിൻ, ഷമിയുടെ പരസ്ത്രീകളുമായുള്ള വാട്സ്ആപ്പ്, മെസ്സൻജർ ചാറ്റുകളുടെ സ്ക്രീൻഷോട്ടുകൾ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. ഷമിയുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിക്കുന്ന ഒരു സ്ത്രീയുടെ ഫോേട്ടായും അവരുടെ നമ്പറും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
അതേ സമയം തെൻറ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന കാര്യങ്ങളെല്ലാം നിഷേധിക്കുന്നതായും ഭാര്യയുടെ ആരോപണം തെൻറ കരിയർ നശിപ്പിക്കാനുള്ള ശ്രമത്തിെൻറ ഭാഗമാണെന്നും ഷമി പ്രതികരിച്ചു. ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം.
Hi
— Mohammad Shami (@MdShami11) March 7, 2018
I'm Mohammad Shami.
Ye jitna bhi news hamara personal life ke bare may chal raha hai, ye sab sarasar jhut hai, ye koi bahut bada humare khilap sajish hai or ye mujhe Badnam karne or mera game kharab karne ka kosis ki ja rahi hai.
നിയമപരമായി എന്തെങ്കിലും നടപടിയെടുക്കുന്നതിന് മുമ്പ് ഷമിയുടെ മനസുമാറുമെന്ന് പ്രതീക്ഷിക്കുന്നതായി ഹസിെൻറ അഭിഭാഷകൻ സാക്കിർ ഹുസൈൻ പറഞ്ഞു. നിലവിൽ ഇന്ത്യൻ എ ടീമിന് വേണ്ടി കളിക്കുകയാണ് 27 വയസ്സുകാരനായ ഷമി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.