പുരുഷൻമാർക്കും വനിതകൾക്കും തുല്യ സമ്മാനത്തുക; ചരിത്ര നീക്കവുമായി െഎ.സി.സി
text_fieldsപണമൊഴുകുന്ന കായിക വിനോദമാണ് ക്രിക്കറ്റ്. പക്ഷെ ക്രിക്കറ്റ് കളിച്ച് കൂടുതൽ പണം വാരുന്നത് പുരുഷൻമാരാണ്. ക്രിക്കറ്റിലേക്ക് വനിതകൾ കടന്ന് വന്നിട്ട് കാലങ്ങളായെങ്കിലും മുഖ്യധാരയിൽ അവർക്കുള്ള പ്രാധിനിധ്യം കുറവായിരുന്നു. വനിതാ താരങ്ങൾക്ക് ലഭിക്കുന്ന പ്രതിഫലമാകെട്ട പുരുഷൻമാരുടെ നാലിലൊന്നും.
െഎ.സി.സിയുടെ പുതിയ നീക്കം ചരിത്രപരമാകുന്നത് ഇവിടെയാണ്. ആസ്ത്രേലിയയിൽ 2020ൽ നടക്കുന്ന വനിതകളുടെയും പുരുഷൻമാരുടെയും ട്വൻറി20 ലോകകപ്പിെൻറ സമ്മാനത്തുകയാണ് തുല്യമായി നൽകുക. െഎ.സി.സിയുടെ തീരുമാനം വലിയ കയ്യടിയോടെയാണ് കായിക ലോകം സ്വീകരിച്ചത്. സമ്മാനത്തുക എത്രയാണെന്ന് തീരുമാനിച്ചിട്ടില്ല.
2020 ഫെബ്രുവരി 21നാണ് വനിതാ ട്വൻറി20 ലോകകപ്പ് നടക്കുക. വനിതാ ദിനമായ മാർച്ച് എട്ടിനാണ് ഫൈനൽ. ഒക്ടോബർ 18 മുതൽ പുരുഷൻമാരുടെ ലോകകപ്പും നടക്കും. ഫൈനൽ നവംബർ 25നും. ഇരുവിഭാഗങ്ങളുടെയും ഫൈനൽ മാച്ചുകൾ നടക്കുക മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലായിരിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.