ഹർദികിനും രാഹുലിനുമൊപ്പം കുടുംബത്തെ കൊണ്ട് പോകാനാവില്ല; തുറന്നടിച്ച് ഭാജി
text_fieldsന്യൂഡൽഹി: സ്ത്രീ വിരുദ്ധ പരാമർശം നടത്തി കുടുങ്ങിയ ഹർദിക് പാണ്ഡ്യക്കും കെ.എൽ രാഹുലിനുമെതിരെ മുൻ ഇന്ത്യൻ താരം ഹ ർഭജൻ സിങ്. രണ്ടോ മൂന്നോ മത്സരങ്ങളിൽ നിന്ന് അവരെ ഒഴിവാക്കിയത് കൊണ്ട് ഒന്നും മാറില്ല. അവരുടെ സല്‍പ്പേര് പോയി, അവ രിൽ സഹതാരങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടു. ഒരു പാർട്ടിയിൽ നിങ്ങളെ സമീപിച്ചാൽ അവർക്കൊപ്പം നിൽക്കാൻ നിങ്ങൾ ഇഷ്ടപ്പെടുമോ?
എനിക്കൊരു മകളുള്ളതിനാൽ അവർക്കൊപ്പം ബസ്സിൽ ഞാൻ യാത്ര ചെയ്യില്ല. എൻെറ ഭാര്യ ടീം ബസിൽ യാത്ര ചെയ്യുമ്പോൾ .. അവൾ എങ്ങനെ ചിന്തിക്കും. നിങ്ങൾ ഒരു വശത്തിലൂടെ മാത്രം സ്ത്രീകളെ നോക്കുകയാണോ? അത് ശരിയല്ല. ഇത് നമ്മെ വേദനിപ്പിക്കുന്നു. 20 വർഷത്തോളം രാജ്യത്തിനായി കളിച്ച സചിൻ അടക്കമുള്ളവരുടെ സല്‍പ്പേരിന് ഇത് കളങ്കമുണ്ടാക്കി- ഹർഭജൻ വ്യക്തമാക്കി.
സഹതാരങ്ങളുടെ മുറി ഉപയോഗിക്കുന്നതിനെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നു. നിങ്ങൾ ടീമിലെത്തിയിട്ട് ഒരു വർഷമേ ആകുന്നുള്ളൂ. ടീമിനെക്കുറിച്ച് നിങ്ങൾക്ക് എന്ത് അറിയാം? ഇത്തരമൊരു സംസ്കാരം ഞങ്ങളുടെ തലമുറ ഒരിക്കലും സൃഷ്ടിച്ചിട്ടില്ല. ബി.സി.സി.ഐയുടെ അഴിമതി വിരുദ്ധ യൂനിറ്റ് (എ.സി.യു) താരങ്ങളിൽ നിരീക്ഷണം നടത്താൻ തയാറാകണമെന്നും ഹർഭജൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.