ലോകകപ്പ്: ഒാസീസിനെതിരെ ഇന്ത്യക്ക് 36 റൺസ് വിജയം
text_fieldsലണ്ടൻ: കെന്നിങ്ടൺ ഒാവലിൽ മൂടിനിന്ന മഴമേഘങ്ങൾക്കുകീഴെ റൺമഴ പെയ്യിച്ച് ടീം ഇന്ത്യ കങ്കാരുപ്പടയെ മുക്കി. അവസ ാനം വരെ പൊരുതിനിന്ന ഒസീസിനെ 36 റൺസിനാണ് തോൽപ്പിച്ചത്. ലോകകപ്പിൽ തങ്ങളുടെ രണ്ടാം മത്സരത്തിൽ വാളെ ടുത്തവരെല്ലാം വെളിച്ചപ്പാടായ പോലെയായിരുന്നു ഇന്ത്യൻ ബാറ്റ്സ്മാന്മാരുടെ പ്രകടനം. ഒാപണർ ശിഖർ ധവാെൻറ സെഞ്ച്വറിയുടെയും (117) ക്യാപ്്റ്റൻ വിരാട് കോഹ്ലിയുടെയും (82) രോഹിത് ശ ർമയുടെയും (57) അർധ സെഞ്ച്വറിയുടെയും ബലത്തിൽ ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്്ടത്തിൽ 352 റൺസി െൻറ കൂറ്റൻ വിജയലക്ഷ്യമാണ് ഒസീസിന് മുന്നിൽവെച്ചത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ആസ്ട്രേലിയ 50 ഒാവറിൽ 316 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ കരുതലോടെയാണ് തു ടങ്ങിയത്. ഒരു വശത്ത് ധവാൻ ആക്രമിച്ച് കളിക്കുമ്പോൾ പ്രതിരോധത്തിലൂന്നിയായിരുന്നു രോഹിതിെൻറ ബാറ്റിങ്. ആദ്യ 10 ഓവറിൽ 42 റൺസ് മാത്രമായിരുന്നു ടീം സ്കോർ.
കരുതലോടെ നിലയുറപ്പിച്ച രോഹിത് ആക്രമണ മൂഡിലേക്ക് എത്തിയതോടെ ടീം സ്കോർ കുതിക്കാൻ തുടങ്ങി. 19 ഒാവറിൽ 100 കടന്നു. 23ാം ഒാവറിൽ നതാൻ കോൾട്ടർ നൈലിെൻറ പുറത്തേക്കുള്ള പന്തിൽ ബാറ്റ്് വെച്ച് വിക്കറ്റ് കീപ്പർ അലക്സ് കാരിക്ക് ക്യാച്ച് നൽകി രോഹിത് മടങ്ങുമ്പോൾ ടീം സ്കോർ 127 ലെത്തിയിരുന്നു. തുടർന്ന് നായകൻ കോഹ്ലി ക്രീസിലെത്തിയതോടെ സ്കോർ അതിവേഗമുയർന്നു. മിന്നും ഫോമിലുള്ള മിച്ചൽ സ്റ്റാർകിനെയും നൈലിനെയും മാർകസ് സ്റ്റോയ്നിസിനെയും കണക്കറ്റ് ശിക്ഷിച്ചു. സ്റ്റോയ്നിസ് എറിഞ്ഞ 33ാം ഒാവറിൽ ധവാൻ ഏകദിന കരിയറിലെ 17ാം സെഞ്ച്വറി കടന്നു. ടീം സ്കോർ 220 നിൽക്കെ സ്റ്റാർകിന് വിക്കറ്റ് നൽകിയാണ് ധവാൻ മടങ്ങിയത്. 109 പന്തിൽ നിന്ന് 14 ബൗണ്ടറികളുൾപ്പെടെ 117 റൺസായിരുന്നു ധവാെൻറ സമ്പാദ്യം.
രാഹുലിനെയും ധോണിയെയും മറികടന്ന് ക്രീസിലെത്തിയ ഹർദിക് പാണ്ഡ്യ തെൻറ വരവിെൻറ ഉദ്ദേശ്യം വ്യക്തമാക്കുന്ന രീതിയിലായിരുന്നു പ്രകടനം. മൂന്നു സിക്സും നാല് ഫോറുമുൾപ്പെടെ 27 പന്തിൽ 48 റൺസെടുത്ത് പാറ്റ് കമ്മിൻസിന് വിക്കറ്റ് നൽകി പാണ്ഡ്യ മടങ്ങുമ്പോൾ ടീം സ്കോർ 300 കടന്നിരുന്നു.
തുടർന്ന് ക്രീസിലെത്തിയ ധോണി 14 ബാളിൽ 27 റൺസെടുത്ത് അവസാന ഒാവറിൽ സ്റ്റോണിസിന് വിക്കറ്റ് നൽകി. കളിതീരാൻ ഒരു പന്ത് ബാക്കിനിൽക്കെ 77 പന്തിൽ 87 റൺസെടുത്ത കോഹ്ലിയും മടങ്ങി. ലോകേഷ് രാഹുൽ പുറത്താകാെത മൂന്നു പന്തിൽ നിന്ന് 11 റൺസെടുത്തു. അവസാന 10 ഒാവറിൽ ഇന്ത്യ 116 റൺസാണ് അടിച്ചുകൂട്ടിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒസീസ് അതീവ പ്രതിരോധത്തിലൂന്നിയാണ് തുടങ്ങിയത്. ഒാപണർമാരായ ഡേവിഡ് വാർണർ (56), ആരോൺഫിഞ്ച് (36) എന്നിവർ ചേർന്ന് മികച്ച തുടക്കമാണ് സമ്മാനിച്ചത്. സ്്റ്റീവൻ സ്മിത്ത് (65), ഉസ്മാൻ കവാജ(42), അലക്്സ് കാരി (55) എന്നിവർ ചേർന്ന് ചെറുത്തുനിന്നെങ്കിലും മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ ബുംറയും ബുവനേശ്വറും രണ്ടു വിക്കറ്റ് വീഴ്ത്തിയ ചഹലും ചേർന്ന് കളി വരുതിയിലാക്കുകയായിരുന്നു.
സ്കോർ ബോർഡ്
ഇന്ത്യ: രോഹിത് ശർമ സി കാരി ബി കോൾട്ടർ നൈൽ 57, ശിഖർ ധവാൻ സി ലിയോൺ ബി സ്റ്റാർക് 117, വിരാട് കോഹ്ലി സി കമ്മിൻസ് ബി സ്റ്റോണിസ് 82, ഹർദിക് പാണ്ഡ്യ സി ഫിഞ്ച് ബി കമ്മിൻസ് 48, മഹേന്ദ്രസിങ് ധോണി സി&ബി സ്റ്റോണിസ് 27, ലോകേഷ് രാഹുൽ നോട്ടൗട്ട് 11, കേദാർ യാദവ് 0 നോട്ടൗട്ട്. എക്സ്ട്രാസ് 10. ആകെ 50 ഒാവറിൽ 352/5.
വിക്കറ്റ് വീഴ്ച 1-127 , 2-220, 3-301, 4-338 , 5-348
ബൗളിങ്: ആസ്ട്രേലിയ: കമ്മിൻസ് 10-0-55-1, സ്റ്റാർക് 10-0-74-1, കോൾട്ടർ നൈൽ 10-0-63-1, മാക്സ്വെൽ 7-0-45-0, സാംബ 6-0-50-0, സ്റ്റോണിസ് 7-0-62-2
ആസ്ട്രേലിയ : ഡേവിഡ് വാർണർ സി കുമാർ ബി ചാഹൽ 56, ആരോൺ ഫിഞ്ച് റണ്ണൗട്ട് യാദവ്/പാണ്ഡ്യ 36, സ്്റ്റീവൻ സ്മിത്ത് എൽ.ബി.ഡബ്ല്യൂ കുമാർ 69, ഉസ്മാൻ കവാജ ബി ബുംറ 42,
മാക്സ്വെൽ സി ജദേജ ബി ചാഹൽ 28, സ്റ്റോയ്നിസ് ബി കുമാർ 0, അലക്സ് കാരി നോട്ടൗട്ട് 55, കോൾട്ടർ നൈൽ സി കോഹ്ലി ബി ബുംറ 4, കമ്മിൻസ് സി ധോണി ബി ബുംറ 8, മിച്ചൽ സ്്റ്റാർക് റണ്ണൗട്ട് കുമാർ 3, സാംബ സി ജദേജ ബി കുമാർ 1. എക്സ്ട്രാസ് 14, ആകെ 50 ഒാവറിൽ 316/10.
വിക്കറ്റ് വീഴ്ച 1-61, 2-133, 3-202, 36.4 ov), 4-238, 5-238, 6-244, 7-283, 8-300, 9-313, 10-316
ബൗളിങ്: ബുവനേശ്വർ കുമാർ 10^0^50^3, ജസ്പ്രിത് ബുംറ 10^1^61^3, ഹാർദിക് പാണ്ഡ്യ 10^0^68^0, കുൽദീപ് യാദവ് 9^0^55^0, ചാഹൽ 10^0^62^2, കേദാർ യാദവ് 1^0^14^0
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.