ഏകദിന ലോകകപ്പിന് 100 നാൾ
text_fieldsലണ്ടൻ: ക്രിക്കറ്റിെൻറ വിശ്വപോരാട്ടത്തിന് മാതൃമണ്ണിൽ ക്രീസ് ഉണരാൻ ഇനി 100 നാളുക ൾ മാത്രം. മേയ് 30ന് ലണ്ടനിലെ ഒാവൽ സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും കൊമ്പ ുകോർത്തുകൊണ്ട് 12ാമത് ഏകദിന ലോകകപ്പിന് തുടക്കമാവും. ഒന്നരമാസത്തെ വീറുറ്റ അങ ്കങ്ങൾക്കൊടുവിൽ ജൂലൈ 14ന് ക്രിക്കറ്റിെൻറ പുണ്യഭൂമിയായ ലോഡ്സിലെ ബാൽക്കണിയിൽ ആ രുടെ കരങ്ങൾ ലോകകിരീടം ഏറ്റുവാങ്ങും? 1983ൽ കപിലിെൻറ ചെകുത്താൻപട വിശ്വം ജയിച്ച അതേ വേ ദിയിൽ വിരാട് കോഹ്ലിയും രോഹിത് ശർമയും ചേർന്ന് ചരിത്രം ആവർത്തിക്കുമോ? അതോ, പതി വു തെറ്റിച്ച് ഇംഗ്ലീഷുകാർ ആദ്യമായി വിശ്വകിരീടത്തിന് അവകാശികളാവുമോ? നിലവില െ ചാമ്പ്യന്മാരും അഞ്ചുവട്ടം കിരീടമണിഞ്ഞവരുമായ ആസ്ട്രേലിയ, നിർഭാഗ്യം വിടാതെ വേട് ടയാടുന്ന ദക്ഷിണാഫ്രിക്കയും ന്യൂസിലൻഡും, നഷ്ടപ്രതാപം ഒരു കിരീടത്തിലൂടെ വീണ്ടെടുക്കാൻ മോഹിക്കുന്ന വെസ്റ്റിൻഡീസ്, പാകിസ്താൻ, ശ്രീലങ്ക തുടങ്ങി ലോകസംഘങ്ങളുടെ പോരിടമാവും വിശ്വമേള.
ക്രിക്കറ്റ് ജന്മനാട്ടിൽ
2007ൽ വേദിയായശേഷം 12 വർഷം കഴിഞ്ഞാണ് ഏകദിന ലോകകപ്പ് വീണ്ടും ഇംഗ്ലണ്ടിലെത്തുന്നത്. 1975 മുതൽ 1983 വരെ തുടർച്ചയായി മൂന്നു ലോകകപ്പുകൾക്ക് വേദിയൊരുക്കിയ ഇംഗ്ലണ്ടിന് നാലാമത്തേതിനായി 24 വർഷം കാത്തിരിക്കേണ്ടിവന്നു. എന്നാൽ, 44 വർഷത്തിനിടെ ഒരിക്കൽപോലും കിരീടത്തിൽ മുത്തമിടാനായിട്ടില്ല. മൂന്നു തവണ (1979, 1987, 1992) ഫൈനൽ വരെയെത്തി റണ്ണർ അപ്പായി മടങ്ങാനായിരുന്നു വിധി. ഇക്കുറി ജോ റൂട്ടിനു കീഴിൽ ആതിഥേയർ ഒരുങ്ങുേമ്പാൾ കിരീടസാധ്യതയിൽ അവർ മുന്നിലുണ്ട്. െഎ.സി.സി റാങ്കിങ്ങിലെ ഒന്നാം സ്ഥാനം ഇതിനുള്ള സാക്ഷ്യംകൂടിയാണ്. ‘‘ഇംഗ്ലണ്ടിെൻറ ഏറ്റവും മികച്ച ഏകദിന ടീമാണിത്. പക്ഷേ, കിരീടം നേടാതെ അത് പൂർണമാവില്ല’’ -ടീം അംഗം മുഇൗൻ അലിയുടെ വാക്കുകളാണിത്. ക്രിക്കറ്റിെൻറ മാതൃമണ്ണാണെങ്കിലും 2010ലെ ട്വൻറി20 ലോകകപ്പ് കിരീടത്തിനപ്പുറം അഭിമാനിക്കാൻ ഒന്നുമില്ലാത്തവർക്ക് ജീവന്മരണ പോരാട്ടം കൂടിയാണ് ഇത്.
10 ടീമുകൾ, ഒന്നര മാസം
കഴിഞ്ഞ രണ്ടു ലോകകപ്പിലും (2011, 2015) 14 ടീമുകളാണ് മത്സരിച്ചിരുന്നതെങ്കിൽ ഇക്കുറി എണ്ണം പത്തായി ചുരുക്കി. ഇംഗ്ലണ്ട് ഉൾപ്പെടെ എട്ടു ടീമുകൾ 2017 സെപ്റ്റംബറിലെ െഎ.സി.സി റാങ്കിങ്ങിെൻറ അടിസ്ഥാനത്തിൽ സ്വാഭാവിക യോഗ്യത നേടിയപ്പോൾ ശേഷിച്ച രണ്ടു സ്ഥാനങ്ങൾ യോഗ്യത റൗണ്ടിലൂടെയാണ് നികത്തിയത്. 2018 മാർച്ചിൽ സിംബാബ്വെയിൽ നടന്ന 10 ടീമുകളുടെ യോഗ്യത റൗണ്ടിലെ ഫൈനലിസ്റ്റുകളാണ് ഇംഗ്ലണ്ടിലേക്ക് ടിക്കറ്റ് നേടിയത്. അങ്ങനെവന്നവരാണ് രണ്ടുവട്ടം ജേതാക്കളായ വെസ്റ്റിൻഡീസും പുതുസംഘമായ അഫ്ഗാനിസ്താനും. റൗണ്ട് റോബിൻ അടിസ്ഥാനത്തിലാണ് മത്സരങ്ങൾ. ആദ്യ ഘട്ടത്തിൽ 10 ടീമുകൾ പരസ്പരം ഏറ്റുമുട്ടും. ഒാരോ ടീമിനും ഒമ്പതു മത്സരങ്ങൾ. പ്രാഥമിക റൗണ്ടിൽ മുൻനിരയിലെത്തുന്ന നാലു ടീമുകൾ സെമിയിൽ ഇടം നേടും. ജൂലൈ 9, 11 തീയതികളിലാണ് സെമി.
തേച്ചുമിനുക്കി ഇന്ത്യ
വിശ്വപോരാട്ടത്തിനുള്ള ടീമുകളെ കണ്ടെത്താനുള്ള ഒരുക്കത്തിലാണ് എല്ലാവരും. നിരന്തര പരീക്ഷണങ്ങൾക്കൊടുവിൽ ഇംഗ്ലണ്ടിലേക്കുള്ള 15 അംഗ അന്തിമ സംഘത്തെ ഒാരോ രാജ്യവും വൈകാതെ പ്രഖ്യാപിക്കും. ആസ്ട്രേലിയ-ന്യൂസിലൻഡ് പര്യടനം വിജയകരമായി അവസാനിച്ചതിനു പിന്നാലെ ഇന്ത്യൻ സംഘത്തിെൻറയും ചിത്രം ഏതാണ്ട് വ്യക്തമായിക്കഴിഞ്ഞു. ഇനി ഒന്നോ രണ്ടോ സ്ഥാനങ്ങളെ സംബന്ധിച്ചേ തീരുമാനമെടുക്കാനുള്ളൂവെന്ന് സെലക്ടർ എം.എസ്.കെ. പ്രസാദും വ്യക്തമാക്കി. ഇൗ മാസം ആസ്ട്രേലിയക്കെതിരെ നടക്കുന്ന പരമ്പരയാണ് ഒരുക്കത്തിലെ അവസാന പോരാട്ടം. ഇതുകഴിഞ്ഞ് ഒന്നരമാസം െഎ.പി.എൽ പോരാട്ടം. ഇതിനിടയിലാവും അന്തിമ സംഘത്തെ പ്രഖ്യാപിക്കുക.
കിരീടസാധ്യത ഇംഗ്ലണ്ടിന് –സുനിൽ ഗവാസ്കർ
ലണ്ടൻ: മുൻ ഇന്ത്യൻ നായകനായ സുനിൽ ഗവാസ്കറിെൻറ പ്രവചനം ഇംഗ്ലണ്ടിന്. ഇന്ത്യയെക്കാൾ കിരീടസാധ്യത ആതിഥേയർക്കാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ആതിഥേയരെന്ന നിലയിൽ മാത്രമല്ല ഇംഗ്ലണ്ടിെൻറ കിരീടസാധ്യത. കഴിഞ്ഞ ലോകകപ്പിനുശേഷം ഏകദിന ക്രിക്കറ്റിനോടുള്ള അവരുടെ സമീപനംതന്നെ അടിമുടി മാറിക്കഴിഞ്ഞു. 2015ന് ശേഷം മികച്ച ടീമിനെയും കളിക്കാരെയും വാർത്തെടുത്താണ് അവർ ഒരുങ്ങിയത്. മികച്ച ഒാപണിങ് ജോടി, മധ്യനിര ബാറ്റിങ്ങും ശക്തം. ഒാൾറൗണ്ടർമാരും മികച്ച ബൗളിങ് നിരയും ഇംഗ്ലണ്ടിനുണ്ട് -ഗവാസ്കർ പറയുന്നു.
രണ്ടാമത് സാധ്യത ഇന്ത്യക്കാണ്. ഇംഗ്ലണ്ടിൽ തുടർച്ചയായി രണ്ടു വർഷങ്ങളിൽ കളിച്ചതും വിദേശ പര്യടനങ്ങളിലെ വിജയവും സാധ്യത ശക്തമാക്കുന്നു. ഇംഗ്ലണ്ടും ഇന്ത്യയും കഴിഞ്ഞാൽ, ആസ്ട്രേലിയ, പാകിസ്താൻ ടീമുകളാണ് സെമിയിലെത്തുന്ന മറ്റു ടീമുകൾ. ഡേവിഡ് വാർണർ, സ്റ്റീവ് സ്മിത്ത് എന്നീ താരങ്ങളുടെ തിരിച്ചുവരവ് ഒാസീസിന് കരുത്താവുമെന്ന് ഗവാസ്കർ വിലയിരുത്തുന്നു. ന്യൂസിലൻഡിനെ എഴുതിത്തള്ളരുതെന്നും അദ്ദേഹത്തിെൻറ ഉപദേശം.
ലോകകപ്പിനു പിന്നാലെ ഗെയ്ൽ വിരമിക്കും
സെൻറ്ലൂയിസ്: ഏകദിന ലോകകപ്പിനു പിന്നാലെ രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിക്കുമെന്ന് വിൻഡീസ് താരം ക്രിസ് ഗെയ്ൽ. എന്നാൽ, ട്വൻറി20യിൽ തുടരും. 39കാരനായ ഗെയ്ൽ ബ്രയാൻ ലാറക്കു പിന്നിൽ ഏകദിന റൺവേട്ടയിൽ രണ്ടാമതാണ്.
284 മത്സരങ്ങളിൽനിന്ന് 9727 റൺസാണ് സമ്പാദ്യം. 23 സെഞ്ച്വറികളും, സിംബാബ്വെക്കെതിരെ ഒരു ഇരട്ട സെഞ്ച്വറിയും (215) ഇതിൽ ഉൾപ്പെടുന്നു. ലോകകപ്പ് ചാമ്പ്യൻ ടീമംഗമായി വിരമിക്കുമോയെന്ന ചോദ്യത്തിന് എനിക്കുവേണ്ടി യുവതാരങ്ങളടങ്ങിയ ടീം അതു നേടുമെന്നായിരുന്നു ഗെയ്ലിെൻറ പ്രതികരണം. 1999ലായിരുന്നു ഏകദിന അരങ്ങേറ്റം. ആറുമാസത്തിന് മുകളിലായി ഏകദിന ടീമിന് പുറത്തായ താരത്തെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.