ലോകകപ്പിലെ ഇന്ത്യൻ സിക്സർ
text_fields1992 സിഡ്നി
ഇന്ത്യക്ക് 43 റൺസ് ജയം
ഇന്ത്യ 216/7; പാകിസ്താൻ 173
ലോകകപ്പ് കിരീടം നേ ടി ഒമ്പത് വർഷത്തിനുശേഷമാണ് ഇന്ത്യ വിശ്വമേളയിൽ പാകിസ്താെന ആദ്യമായി നേരിട്ട ത്. അജയ് ജദേജ (46), സചിൻ ടെണ്ടുൽകർ (54*) എന്നിവർ ഇന്ത്യൻ നിരയിൽ തിളങ്ങി. മറുപടി ബാറ്റിങ്ങി ൽ പാകിസ്താൻ ജാവേദ് മിയാൻദാദിെൻറ ഒച്ചിഴയും ബാറ്റിങ്ങിൽ (110 പന്തില 40) കുരുങ്ങി. കിരൺ മോറെയെ പരിഹസിച്ച മിയാൻദാദിെൻറ തവളച്ചാട്ടംകൊണ്ട് കുപ്രസിദ്ധമായ പോരാട്ടം.
ഇന്ത്യക്ക് 39 റൺസ് ജയം
ഇന്ത്യ 287/8; പാകിസ്താൻ 248/9
ചാമ്പ്യന്മാരെന്ന പ കിട്ടുമായാണ് പാകിസ്താൻ വന്നത്. ക്വാർട്ടർ ഫൈനലിൽ ഇന്ത്യ-പാകിസ്താൻ പോരാട്ടം. ഒാപണർ നവജ്യോത് സിങ് സിദ്ദു (93) മുന്നിൽനിന്ന് നയിച്ചപ്പോൾ ഇന്ത്യ മികച്ച സ്കോറിലെത്തി. വഖാർ യൂനുസിനെ അടിച്ചുപറത്തിയ അജയ് ജദേജയും (45) താരമായി. മറുപടി ബാറ്റിങ്ങിൽ പാകിസ്താൻ 248ൽ വീണു. ആമിർ സുഹൈൽ- വെങ്കിടേഷ് പ്രസാദ് വാക്പോരിെൻറ പേരിലായിരുന്നു ഇൗ പോരാട്ടത്തിെൻറ കുപ്രസിദ്ധി.
1999 മാഞ്ചസ്റ്റർ
ഇന്ത്യക്ക് 47 റൺസ് ജയം
ഇന്ത്യ 227/6; പാകിസ്താൻ 180
കാർഗിൽ യുദ്ധത്തിെൻറ പശ്ചാത്തലത്തിൽ തകർന്ന നയതന്ത്ര ബന്ധത്തിനിടെ ലോകകപ്പ് സൂപ്പർ സിക്സിൽ ഇന്ത്യ-പാക് പോരാട്ടം. രാഹുൽ ദ്രാവിഡ് (61), മുഹമ്മദ് അസ്ഹറുദ്ദീൻ (59) എന്നിവരാണ് ഇന്ത്യൻ ഇന്നിങ്സിൽ തിളങ്ങിയത്.
പാകിസ്താൻ ഇന്നിങ്സിന് വീണ്ടും വെങ്കിടേഷ് പ്രസാദ് പ്രഹരം തീർത്തു. അഞ്ചു വിക്കറ്റ് വീഴ്ത്തിയ താരം മാൻ ഒാഫ് ദ മാച്ചായി ഇന്ത്യക്ക് ജയം സമ്മാനിച്ചു.
2003 സെഞ്ചൂറിയൻ
ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം
പാകിസ്താൻ 273/7; ഇന്ത്യ 276/4
ലോകകപ്പ് വേദിയിലെ വിജയം ഇന്ത്യ ആവർത്തിച്ചു. സഇൗദ് അൻവറിെൻറ സെഞ്ച്വറി മികവിൽ പാകിസ്താൻ മികച്ച ടോട്ടൽ കണ്ടെത്തി ഇന്ത്യയെ ഞെട്ടിച്ചു. എന്നാൽ, സചിൻ ടെണ്ടുൽകർ (75 പന്തിൽ 98) ശുെഎബ് അക്തറിെൻറ ഉറക്കംകെടുത്തിയ ഇന്നിങ്സിലൂടെ ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. തേഡ്മാന് മുകളിലൂടെ അക്തറിനെ അപ്പർകട്ട്ഷോട്ടിൽ സചിൻ നേടിയ സിക്സർ ഇന്നും മധുര മുഹൂർത്തം.
2011 മൊഹാലി
ഇന്ത്യക്ക് 29 റൺസ് ജയം
ഇന്ത്യ 260/9; പാകിസ്താൻ 231
ഇരു രാജ്യങ്ങളുടെയും പ്രധാനമന്ത്രിമാർ ഒന്നിച്ചിരുന്ന് കണ്ട ഇന്ത്യ-പാക് സെമിഫൈനൽ. സചിെൻറ അവസാന ലോകകപ്പായ പോരാട്ടത്തിൽ മാസ്റ്റർ ബ്ലാസ്റ്റർ (85) തന്നെ നായകനായി. മറുപടി ബാറ്റിങ്ങിൽ പാകിസ്താെന മിസ്ബാഹ് (56) നയിച്ചെങ്കിലും 29 റൺസകലെ വീണു. സഹീർഖാൻ, നെഹ്റ, മുനാഫ് പേട്ടൽ, ഹർഭജൻ, യുവരാജ് എന്നിവർ രണ്ടു വിക്കറ്റ് വീതമെടുത്ത് ഇന്ത്യയെ ഫൈനലിലെത്തിച്ചു. ഒടുവിൽ കിരീടവും.
2015 അഡ്ലെയ്ഡ്
ഇന്ത്യക്ക് 75 റൺസ് ജയം
ഇന്ത്യ 300/7; പാകിസ്താൻ 224
ലോകകപ്പിൽ പാകിസ്താനോട് തോറ്റില്ലെന്ന പതിവ് ഇന്ത്യ തെറ്റിച്ചില്ല. സചിനിൽ നിന്നും ബാറ്റൺ വിരാട് കോഹ്ലിയിലേക്ക് കൈമാറിയ ലോകകപ്പ്. കോഹ്ലി സെഞ്ച്വറിയും (107), ശിഖർ ധവാൻ (73), സുരേഷ് റെയ്ന (74) അർധസെഞ്ച്വറിയും നേടിയതോടെ ഇന്ത്യ 300ലെത്തി. പാക് മറുപടിക്ക് മുഹമ്മദ് ഷമി (4 വിക്കറ്റ്) കനത്ത പ്രഹരം നൽകി. മിസ്ബാഹുൽ ഹഖായിരുന്നു പാക് ടോപ് സ്കോറർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.