കണക്കുതീർക്കാൻ സമുറായികൾ
text_fieldsഏഷ്യൻ വൻകരയിൽ ആദ്യമായി അംഗീകൃത ഫുട്ബാൾ സംഘടന രൂപവത്കൃതമായ രാജ്യങ്ങളിൽ ഒന്നാണ് ജപ്പാൻ. ബ്രിട്ടീഷ് നാവിക സേനയിലെ ലഫ്റ്റനൻറ് കമാൻഡർ ആർച്ചീബാൾഡ് ലീസീയാസ് ഡഗ്ലസ് നാവികരുടെ വിനോദത്തിനായി 1873ൽ ഫുട്ബാൾ ഉൾപ്പെടുത്തിയിരുന്നു. തുടർന്ന് ഉദയസൂര്യെൻറ നാട്ടുകാർക്കും അതിൽ പങ്കെടുക്കാൻ അവസരം ലഭിക്കുകയും 1917ൽ അംഗീകൃത ഫുട്ബാൾ സംഘടന നിലവിൽ വരുകയും 1920 മുതൽ മത്സര പരമ്പരകൾ ആരംഭിക്കുകയും ചെയ്തു.
ഏഷ്യയിലെ യൂറോപ്യൻ ഫുട്ബാൾ
ഏഷ്യൻ വൻകരയിൽ യൂറോപ്യൻ രീതിയിൽ പന്തുകളിക്കുന്നവരാണ് ബ്ലൂ സമുറായ് എന്ന വിശേഷണമുള്ള ജപ്പാൻകാർ. അതിെൻറ രഹസ്യം അവരുടെ പ്രമുഖ താരങ്ങളെല്ലാം യൂറോപ്യൻ ലീഗിൽ കളിക്കുന്നു എന്നതാകും.1977ൽ ജർമനിയിലെ കൊളോൺ ടീമിനായി ഒപ്പുവെച്ച യാസൂഹിക്കോ ഓഖുദീറാ ആണ് ആദ്യമായി യൂറോപ്പിൽ കളിക്കുന്ന ജപ്പാൻകാരൻ. ഇന്ന് ടീമിെൻറ എല്ലാമായ ഷിൻജി കഗാവ അടക്കം എട്ടു പേരുണ്ട് ബുണ്ടസ് ലിഗയിൽ. ഇംഗ്ലണ്ടിലും ഇറ്റലിയിലും സ്പെയിനിലും കൂടിയുള്ളവരാകുമ്പോൾ ഫുൾ ടീം യൂറോപ്യൻ ആവും.
ലോകകപ്പിനുള്ള ഏഷ്യൻ യോഗ്യതാമത്സരങ്ങളിൽ ഗ്രൂപ് ബിയിലെ ഒന്നാം സ്ഥാനക്കാരായിരുന്നു ജപ്പാൻ. അതുല്യ നേട്ടങ്ങളുമായി അവരെ റഷ്യയിൽ എത്തിച്ച ബോസ്നിയ ഹെർസെഗോവിനക്കാരൻ കോച്ച് വാഹീദ് ഹലീൽ ഹോഡിസിച്ചിനെ കാരണം കൂടാതെ പിരിച്ചയച്ച്, മുൻ ദേശീയ താരം അക്കീറ നിഷീനോയെ സ്ഥാനം ഏൽപിച്ചുകൊണ്ടാണ് റഷ്യയിൽ എത്തുന്നത്.
യൂറോപ്യൻ ലീഗിലെ പരിചയ സമ്പന്നരാണ് ടീമിെൻറ ശക്തി. ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്ന് മാഞ്ചസ്റ്റർ യുനൈറ്റഡിെലത്തി, ശേഷം ഡോർട്മുണ്ടിൽ തിരിച്ചെത്തിയ ഷിൻജി കഗാവയുടെ ഗോളടി മികവാണ് തുടർച്ചയായ ആറാം ലോകകപ്പ് പങ്കാളിത്തം ഉറപ്പാക്കിയത്. സ്പെയിനിൽ കളിക്കുന്ന യുവതാരം യൂസൂക്കെ ഇഡെ ഗുച്ചി ആണ് കഗാവയുടെ കൂട്ട്. കൂടാതെ, ഇൻറർ മിലാെൻറ യൂട്ടോ നാഗമോട്ടോ, സതാംപ്ടെൻറ മൊയാ യോശീദ, ഫ്രാങ്ക്ഫുർട്ടിെൻറ മക്കാട്ടോ ഹാസീബി, ലെസ്റ്റർ സിറ്റിയുടെ ഷിൻജി ഒക്കാസാക്കി, സ്റ്റ്യുറ്റ്ഗാർട്ടിെൻറ താക്കൂമോ അസാനോ ഫോട്ടോണാ, ഡ്യുസൽഡോർഫിെൻറ ഗെങ്കി ഹാറാകൂച്ചി എന്നിവർ ഏഷ്യൻ പ്രതിനിധികളെ യൂറോപ്യൻ ശൈലിയിൽ സന്തുലിതമായ ഒരു ടീം ആയി മാറ്റിയിട്ടുണ്ട്. എഫ്.സി. മെറ്റിസിെൻറ വലകാക്കുന്ന എജി കാവാശിമ ആയിരുന്നു യോഗ്യതമത്സരങ്ങളിലെ വിജയത്തിന് കാരണം. 2002ലും 2010ലും പ്രീ ക്വാർട്ടറിൽ എത്തിയ അവർക്കൊപ്പം ഇത്തവണയുള്ളത് പോളണ്ടും സെനഗലും കൊളംബിയയും.
പ്രവചനം: ഇത്തവണയും ആദ്യ റൗണ്ടിൽ അവസാനിക്കും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.