റിഷഭ് പന്ത് പുറത്ത്; വിക്കറ്റിന് പിറകിൽ ഇനി സാഹ
text_fieldsദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റിനുള്ള ടീമിൽ നിന്നും റിഷഭ് പന്ത് പുറത്ത്. പന്തിനെ പുറത്താക്കി വൃദ്ധിമാൻ സാഹയെ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി നിയമിച്ചു. പന്തിനേക്കാൾ എല്ലാവിധത്തിലും മികച്ച വിക്കറ്റ് കീപ്പറായ വൃദ്ധിമാൻ സാഹയിലേക്ക് മടങ്ങാൻ ഇന്ത്യ തീരുമാനിച്ചതായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി സ്ഥിരീകരിച്ചു.
അവസരം ലഭിക്കുമ്പോഴെല്ലാം അദ്ദേഹം ഞങ്ങൾക്ക് വേണ്ടി നന്നായി കളിച്ചു. പരിക്കോടെ അദ്ദേഹം ഇത്രയും കാലം പുറത്തായത് നിർഭാഗ്യകരമാണ്. എൻെറ അഭിപ്രായത്തിൽ അവൻ ലോകത്തിലെ ഏറ്റവും മികച്ച കീപ്പറാണ്.അദ്ദേഹം ഞങ്ങൾക്കായി സമ്മർദ്ദ സാഹചര്യങ്ങളിലും മികച്ച പ്രകടനം കാഴ്ചവച്ചു-വിരാട് കോഹ്‌ലി പറഞ്ഞു.
32 ടെസ്റ്റുകളിൽ നിന്ന് 3 സെഞ്ച്വറികളും 5 അർധസെഞ്ച്വറികളും ഉൾപ്പെടെ 1164 റൺസ് സാഹ നേടിയിട്ടുണ്ട്.കേപ് ടൗണിൽ ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിലേറ്റ പരിക്കിനെത്തുടർന്ന് പുറത്താവുകയായിരുന്നു. ഇതോടെയാണ് റിഷഭ് പന്ത് സാഹക്ക് പകരക്കാരനായി ഇംഗ്ലണ്ടിലും ആസ്ട്രേലിയയിലും ഇന്ത്യൻ ടീമിലെത്തിയത്
ഒന്നാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീം
വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), അജിങ്ക്യ രഹാനെ, രോഹിത് ശർമ, മായങ്ക് അഗർവാൾ, ചേതേശ്വർ പൂജാര, ഹനുമ വിഹാരി, ആർ അശ്വിൻ, ആർ ജഡേജ, വൃദ്ധിമാൻ സാഹ , ഇഷാന്ത് ശർമ്മ, ഷമി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.