20 പന്തിൽ 102 റൺസ്..! വെടിക്കെട്ട് ബാറ്റിങ്ങുമായി വൃദ്ധിമാൻ സാഹ
text_fieldsകൊൽക്കത്ത: ഇന്ത്യൻ പ്രീമിയർ ലീഗിൽ വെടിക്കെട്ട് വീരനാവുമെന്ന സൂചന നൽകി ഇന്ത്യൻ താരം വൃദ്ധിമാൻ സാഹയുടെ ബാറ്റിങ് വിസ്ഫോടനം. ഇൻറർ ക്ലബ് ട്വൻറി20 ക്രിക്കറ്റിൽ മോഹൻ ബഗാനുവേണ്ടി 20 പന്തിൽ പുറത്താകാതെ 102 റൺസെടുത്താണ് താരം വരാനിരിക്കുന്ന െഎ.പി.എല്ലിലെ താരമാവുമെന്ന സൂചന നൽകിയത്. 14 സിക്സും നാലു ഫോറും അതിർത്തി കടത്തിയ സാഹ, ഇതിനിടക്ക് ഒാടിയെടുത്തത് രണ്ടു റൺസ് മാത്രം.
ബംഗാൾ നാഗ്പുർ റെയിൽവേസിനെതിരെയായിരുന്നു സാഹയുടെ അത്ഭുത ബാറ്റിങ്. ആദ്യം ബാറ്റുചെയ്ത ബംഗാൾ നിശ്ചിത ഒാവറിൽ 152 റൺസെടുത്തിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ മോഹൻ ബഗാനുവേണ്ടി സാഹ സിക്സും ഫോറുമായി ആഞ്ഞുവീശിയപ്പോൾ ഏഴ് ഒാവറിൽ കളി ജയിച്ചു. മീഡിയം പേസർ അമൻ പ്രസാദിെൻറ ഒരോവറിൽ ആറു സിക്സുകൾ നേടി ഞെട്ടിച്ചിരുന്നു. 96ൽ എത്തിനിൽക്കെ സിക്സർ പറത്തിയാണ് താരം സെഞ്ച്വറി കുറിക്കുന്നത്.
ഇൗ സീസണിൽ സൺറൈസേഴ്സ് ഹൈദരാബാദിെൻറ താരമാണ് സാഹ. ലേലത്തിൽ അഞ്ചു കോടിക്കാണ് മുൻ ചാമ്പ്യന്മാർ സ്വന്തമാക്കിയത്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി 30 പന്തിൽ സെഞ്ച്വറി തീർത്ത വിൻഡീസ് താരം ക്രിസ് ഗെയ്ലിെൻറ പേരിലാണ് ഒൗദ്യോഗിക ട്വൻറി20 ടൂർണമെൻറിലെ റെക്കോഡ് നേട്ടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.