സത്യം തുറന്നുപറഞ്ഞതോടെ നായകസ്ഥാനം നഷ്ടമായി; മനസ്സ് തുറന്ന് യൂനിസ് ഖാൻ
text_fieldsകറാച്ചി: പാകിസ്താന്‍ ക്രിക്കറ്റ് ടീമിെൻറ നായകസ്ഥാനം നഷ്ടമായത് സത്യം തുറന്നുപറഞ്ഞത് കൊണ്ടാണെന്ന വെളിപ്പെടുത്തലുമായി മുൻ സൂപ്പർതാരം യൂനിസ് ഖാന്‍. 2009ല്‍ ടെസ്റ്റ്, ഏകദിന ടീമുകളുടെ സ്ഥിരം നായകനായി യൂനിസ് ചുമതലയേറ്റിരുന്നു. എന്നാല്‍ ആ വര്‍ഷം തന്നെ അദ്ദേഹത്തിന് സ്ഥാനമൊഴിയേണ്ടിവരികയും ചെയ്തു. വാതുവെപ്പുമായി ബന്ധപ്പെട്ട് പാക് ടീമിനെതിരെ അന്വേഷണം വന്നപ്പോഴായിരുന്നു ഒക്ടോബറില്‍ താരം നായകസ്ഥാനം രാജിവച്ചത്. ഗള്‍ഫ് ന്യൂസിനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തനിക്കു ക്യാപ്റ്റന്‍സി നഷ്ടമായത് സത്യസന്ധത കാണിച്ചത് കൊണ്ട് മാത്രമാണ്. രാജ്യത്തിനു വേണ്ടി കഴിവിെൻറ പരമാവധി പരിശ്രമിക്കാതിരുന്ന താരങ്ങളെ ചൂണ്ടിക്കാണിച്ചതാണ് വിനയായത്. 2009ല്‍ ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പര നടന്നുകൊണ്ടിരുന്ന സമയത്ത് പാക് ടീമിലെ ഒമ്പതോളം താരങ്ങള്‍ യൂനിസ് ഖാനെതിരെ രംഗത്തുവന്നു. അത് നായകസ്ഥാനം നഷ്ടപ്പെടുന്നതിലേക്ക് നയിക്കുകയും ചെയ്തു.
ജീവിതത്തിൽ ചില സാഹചര്യങ്ങളില്‍ സത്യം മാത്രം പറയുകയാണെങ്കില്‍ നിങ്ങളെ എല്ലാവരും മനോരോഗിയെന്നു മുദ്ര കുത്തിയേക്കും. ടീമിനു വേണ്ടി ആത്മാര്‍ഥമായി കളിക്കാത്ത താരങ്ങള്‍ ആരൊക്കെയാണെന്നു ചൂണ്ടിക്കാണിച്ചതാണ് താന്‍ ചെയ്ത കുറ്റമെന്നും അദ്ദേഹം ഗൾഫ് ന്യൂസിനോട് പ്രതികരിച്ചു. അതേസമയം അന്നു തനിക്കെതിരേ രംഗത്തുവന്ന താരങ്ങള്‍ പിന്നീട് പശ്ചാത്തപിച്ചതായും ഒരുപാട് വര്‍ഷം ടീമംഗങ്ങളായി കൂടെ കളിച്ചതായും യൂനിസ് ഖാൻ പറഞ്ഞു.
ഞാൻ തെറ്റായി ഒന്നുംതന്നെ ചെയ്തിട്ടില്ലെന്ന് ബോധ്യമുണ്ട്. ഏത് സാഹചര്യത്തിലും സത്യം മാത്രം പറയണമെന്നും വിനയം കാത്തുസൂക്ഷിക്കണമെന്നും തെൻറ പിതാവ് നൽകിയ ഉപദേശം പിൻപറ്റുക മാത്രമാണ് ചെയ്തതെന്നും യൂനിസ് കൂട്ടിച്ചേർത്തു.
ആധുനിക ക്രിക്കറ്റിലെ രീതികൾ താരങ്ങൾക്ക് കാഠിന്യമേറിയതാണെന്ന് പറഞ്ഞ പാകിസ്താെൻറ എക്കാലത്തേയും വലിയ ടെസ്റ്റ് റൺ സ്കോററായ യൂനിസ് ഖാൻ, സ്ഥിരത പുലർത്തുന്നത് ഇപ്പോൾ വളരെ ബുദ്ധിമുേട്ടറിയതാണെന്നും അഭിപ്രായപ്പെട്ടു. തെൻറ കരിയറിലെ മുന്നേറ്റങ്ങൾക്ക് കാരണക്കാരൻ മുൻ പാക് ഇതിഹാസം ജാവേദ് മിയാൻദാദ് ആണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.