Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightയൂസുഫ്​ പത്താൻ വിദേശ...

യൂസുഫ്​ പത്താൻ വിദേശ ക്രിക്കറ്റ്​ ലീഗിലേക്ക്​

text_fields
bookmark_border
യൂസുഫ്​ പത്താൻ വിദേശ ക്രിക്കറ്റ്​ ലീഗിലേക്ക്​
cancel

ന്യൂഡൽഹി: ഇന്ത്യൻ വെടിക്കെട്ട്​ ബാറ്റ്​സ്​മാൻ യൂസുഫ്​ പത്താൻ വിദേശ ട്വൻറി–ട്വൻറി ലീഗിലേക്ക്​. ഹോ​​േങ്കാങ്​ ലീഗിൽ കരാർ ഒപ്പി​ട്ടതോടെ വിദേശ ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ ക്രിക്കറ്ററായി മാറിയിരിക്കുകയാണ്​ യൂസുഫ്​. വിദേശ ലീഗിൽ കളിക്കാൻ എൻ.ഒ.സി നൽകിയതിന്​ ബി.സി.സി​.െഎക്കും ബറോഡ ക്രിക്കറ്റ്​ ​അസോസിയേഷനും ആദ്യമായി നന്ദി പറയുകയാണ്​.

വളരെ ആവേശവാനാണ്​ ഞാൻ. വരുന്ന ​െഎ.പി.എല്ലിൽ പ്രകടനം​ മെച്ചപ്പെടുത്താൻ ഇത്​ സഹായകമാവും. ലീഗിലെ കളികാരെക്കുറിച്ചോ മറ്റ്​ വിശദാംശങ്ങളോ അറിയില്ല.  അതേസമയം ഇതിൽ നിന്ന്​ അനേകം കാര്യങ്ങൾ തനിക്ക്​ പഠിക്കാൻ കഴിയുമെന്നും യൂസുഫ്​ പറഞ്ഞു. ​െഎ.പി.എല്ലിൽ ഏറ്റവും വേഗം കൂടിയ അർധ സെഞ്ചുറി കൊൽക്കത്ത നൈറ്റ്​ റൈഡേഴ്​സ്​ താരമായ​ യൂസുഫി​െൻറ പേരിലാണുള്ളത്​. 15 പന്തിൽ 50, ​കുട്ടിക്രിക്കറ്റിൽ വെറും 37 പന്തിൽ താരം സെഞ്ചുറിയും നേടിയിട്ടുണ്ട്​.

32കാരനായ യൂസുഫ്​ 2012ലാണ്​ അവസാനമായി ഇന്ത്യൻ ജഴ്​സി  അണിഞ്ഞത്​. അവസാനമായ കളിച്ച സെയ്​ദ്​ മുഷ്​താഖ്​ അലി ട്രോഫി ക്രിക്കറ്റിൽ മാഹാരാഷ്ട്രക്കെതിരെ യൂസുഫ്​ 35 പന്തിൽ 56 റൺസ്​ നേടിയിരുന്നു. ലീഗിൽ കളിക്കുന്നതിന്​ അനുമതി നൽകിയ ബി.സി.സി​.െഎയെ അഭിനന്ദിച്ച്​ ഹോങ്കോങ്​ ക്രിക്കറ്റ്​ എക്​സിക്യൂട്ടീവ്​ ചീഫ്​ ടിം കട്​ലറും രംഗത്തെത്തിയിട്ടുണ്ട്​. നേരത്തെ ബ്രിട്ടനിൽ കളിക്കുന്നതിന്​ ശ്രീശാന്ത്​ അനുമതി ചോദിച്ചിരുന്നെങ്കിലും ബിസിസി​െഎ നൽകിയിരുന്നില്ല.

 

 

 

 

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:yusuf pathan
News Summary - Yusuf Pathan
Next Story