ആറ് സിക്സടിച്ച ബാറ്റിൽ ഫൈബറെന്ന് ഓസീസ്; പരിശോധിപ്പിച്ച് യുവരാജ്
text_fieldsന്യൂഡൽഹി: എതിരാളികളുടെ മുൻനിര ബൗളർമാരെ അടിച്ചുപറത്തി റൺസുകൾ വാരിക്കൂട്ടുന് ന സനത് ജയസൂര്യയെ നോക്കി ബാറ്റിൽ സ്പ്രിങ് ഘടിപ്പിച്ചിട്ടുണ്ടെന്ന് ഗോസിപ്പിറക്ക ിയ കാലമുണ്ടായിരുന്നു ക്രിക്കറ്റിൽ. അതുപോലെ തെൻറ ബാറ്റിനെ ചുറ്റിപ്പറ്റിയും എതിരാളികൾക്ക് സംശയങ്ങൾ ഏറെയുണ്ടായ സംഭവം ഓർമിക്കുകയാണ് ഇന്ത്യൻ വെടിക്കെട്ട് വീരൻ യുവരാജ് സിങ്.
2007ലെ ട്വൻറി20 ലോകകപ്പിൽ സൂപ്പർ എട്ടിലെ അവസാന മത്സരത്തിൽ ഇംഗ്ലീഷ് പേസർ സ്റ്റുവർട്ട് ബ്രോഡിനെ ഒരോവറിലെ ആറുപന്തും സിക്സറിന് പറത്തിയപ്പോൾ ചിലർ ബാറ്റിൽ സംശയം പ്രകടിപ്പിച്ചിരുന്നതായി യുവരാജ്തന്നെയാണ് വെളിപ്പെടുത്തിയത്. ‘ആറ് സിക്സ്’ വെടിക്കെട്ടിനുശേഷം സെമിഫൈനലിനിടെ ആസ്ട്രേലിയയുടെ പരിശീലകൻ ബാറ്റിനുള്ളിൽ ഫൈബർ ഘടിപ്പിച്ചിട്ടുണ്ടോ, ഇത് അനുവദനീയമാണോ, മാച്ച് റഫറി പരിശോധിച്ചിട്ടുണ്ടോ എന്നീ ചോദ്യങ്ങൾ ഉന്നയിച്ചതിെൻറ അടിസ്ഥാനത്തിൽ മാച്ച് റഫറിയെ ബാറ്റ് പരിശോധിക്കാൻ അനുവദിച്ച സംഭവം യുവി സ്പോർട്സ് ടാകിനോട് വെളിപ്പെടുത്തി.
ഓസീസ് വിക്കറ്റ് കീപ്പർ ആദം ഗിൽക്രിസ്റ്റ് നിങ്ങളുടെ ബാറ്റ് ആരാണ് നിർമിക്കുന്നതെന്ന് ചോദിക്കുകയും ചെയ്തു. അന്ന് സെമിഫൈനലിൽ യുവരാജിെൻറ വെടിക്കെട്ട് ബാറ്റിങ് മികവിൽ ആസ്ട്രേലിയയെ തകർത്താണ് ഇന്ത്യ കലാശക്കളിക്ക് യോഗ്യത നേടിയത്. ആ ബാറ്റും 2011 ലോകകപ്പിലെ ബാറ്റും തനിക്കേറെ പ്രിയപ്പെട്ടവയാണെന്നും യുവി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.