ഒന്നര വർഷം ഇന്ത്യക്ക് വേണ്ടി കളിക്കാത്ത ധോണിയെ എന്തടിസ്ഥാനത്തിൽ തിരിച്ചെടുക്കുമെന്ന് ഗംഭീർ
text_fieldsന്യൂഡൽഹി: കഴിഞ്ഞ ഒന്നര വർഷമായി ഇന്ത്യൻ ടീമിൽ കളിക്കാത്ത ധോണിയെ എന്തടിസ്ഥാനത്തിലാണ് ടീമിലെടുക്കുകയെന്ന് മുൻ ഇന്ത്യൻ താരവും എം.പിയുമായ ഗൗതം ഗംഭീർ. സ്റ്റാർ സ്പോർട്സിെൻറ ക്രിക്കറ്റ് കണക്ടഡ് എന്ന ചാറ്റ്ഷോ യിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഗംഭീർ. ഇത്തവണ ഐ.പി.എല്‍ നടന്നില്ലെങ്കില്‍ ധോണിയുടെ തിരിച്ചുവരവ് ബുദ് ധിമുട്ടാകും. ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിലൂടെ തിരിച്ചെത്തണമെങ്കില്‍ ധോണിക്ക് ഐ.പി.എൽ അല്ലാ തെ മറ്റൊരു വഴിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ടീമിലെടുക്കണമെങ്കില്‍ ധോണി ഫോം തെളിയിക്കേണ്ടതുണ്ട്. കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി ഇന്ത്യന്‍ ടീമില്‍ കളിച്ചിട്ടില്ലാത്ത ധോണിയെ എന്തടിസ്ഥാനത്തിലാണ് ടീമിലേക്ക് തിരികെ വിളിക്കുക ? ഇന്ത്യൻ ടീമിനെ പ്രതിനിധീകരിക്കാനാണെങ്കിൽ ടീമിനായി വിജയം സമ്മാനിക്കാൻ കഴിയുന്നവരെയും മികച്ച പ്രകടനം പുറത്തെടുക്കുന്നവരെയുമാണ് പരിഗണിക്കേണ്ടത്. -ഗംഭീർ പറഞ്ഞു.
ഇന്ത്യൻ ടീമിലേക്ക് ധോണിക്കൊരു പകരക്കാരനെയും ഗംഭീർ കണ്ടെത്തിയിട്ടുണ്ട്. ധോണിയുടെ മടങ്ങിവരവ് നടന്നില്ലെങ്കില്‍ കെ.എല്‍. രാഹുല്‍ ആണ് യഥാര്‍ഥ പകരക്കാരൻ. വിക്കറ്റ് കീപ്പറായും ബാറ്റ്‌സ്മാനായും തിളങ്ങാന്‍ കഴിയുമെന്ന് രാഹുല്‍ ഇപ്പോൾ തെളിയിച്ചുകഴിഞ്ഞു. ചുരുങ്ങിയ ഒാവർ മത്സരങ്ങളിൽ രാഹുലിെൻറ കീപ്പിങ്ങും ബാറ്റിങ്ങും തുടക്കം മുതലേ ശ്രദ്ധിക്കാറുണ്ട്. വിക്കറ്റ് കീപ്പിങ്ങിൽ ധോണിയുടെ മികവ് കാട്ടാൻ ചിലപ്പോൾ അവന് കഴിഞ്ഞെന്ന് വരില്ല. എന്നാൽ, ടി20 ലോകകപ്പിൽ രാഹുലിനെ ടീമിലുൾപ്പെടുത്തുന്നതായിരിക്കും ഏറ്റവും ഉചിതം. മൂന്നാമനായോ നാലാമനായോ ബാറ്റ് ചെയ്യാനും വിക്കറ്റ് കീപ്പിങ് ഏൽപ്പിക്കാനും സാധിക്കുന്ന താരമാണ് രാഹുലെന്നും ഗംഭീർ കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം ജൂലൈക്ക് ശേഷം ഇന്ത്യൻ ടീമിന് വേണ്ടി കളിക്കാത്ത ധോണിയുടെ മടങ്ങിവരവ് അസാധ്യമാണെന്ന് സെലക്ടർ ശ്രീകാന്തും സൂചന നൽകിയിരുന്നു. 2019 ഐ.സി.സി ലോകകപ്പിലാണ് അവസാനമായി അദ്ദേഹം ഇന്ത്യൻ ജഴ്സി അണിഞ്ഞത്.
ധോണിക്ക് കീഴിലാണ് ഗംഭീർ ഏറ്റവും കൂടുതൽ കളിച്ചിട്ടുള്ളത്. ഇന്ത്യയുടെ ലോകകപ്പ് വിജയത്തിൽ ധോണിയുടെ സിക്സറിനെ പ്രശംസിച്ച് ഒരു സ്പോർട്സ് സൈറ്റ് രംഗത്തുവന്നതിനെ വിമർശിച്ച് ഗംഭീർ ട്വിറ്ററിൽ എത്തിയിരുന്നു. ലോകകപ്പ് വിജയം മുഴുവൻ ടീമിനും അവകാശപ്പെട്ടതാണെന്നായിരുന്നു അന്ന് ഗംഭീർ പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.