കട്ടൗട്ട് കാണികൾക്ക് നടുവിൽ കൊറിയൻ ബേസ്ബാൾ
text_fieldsഇഞ്ചിയോൺ: കോവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവെച്ച ദക്ഷിണ കൊറിയൻ ബേസ്ബാൾ ലീഗ് ചൊവ്വാഴ്ച തുടങ്ങിയപ്പോൾ ആദ്യ കാഴ്ചയിൽ ഗാലറി നിറഞ്ഞതായാണ് അനുഭവപ്പെട്ടത്. ഇരിപ്പിടങ്ങളിെലല്ലാം മാസ്ക്കണിഞ്ഞ് സ്ത്രീകളും പുരുഷന്മാരും. പക്ഷേ, കളത്തിലെ ഷോട്ടുകൾക്ക് ഗാലറിയിൽ ആവേശമില്ല. മൈതാനത്തിെൻറ വശങ്ങളിൽ ഒരുക്കിയ ചിയർഗേൾസിെൻറ നൃത്തത്തിലും ആർപ്പുവിളിയിലും മാത്രം ആരവമൊതുങ്ങി.
ഒഴിഞ്ഞ ഗാലറിയുടെ നിരാശ ഒഴിവാക്കാൻ ഒറിജിനൽ കാണികളെ വെല്ലുന്ന ഹാർഡ്ബോഡ് കട്ടൗട്ട് കാണികളെ നിരത്തിവെച്ചായിരുന്നു ലീഗ് നടന്നത്. സീസൺ പുനരാരംഭിക്കാൻ ഒരുങ്ങുന്ന ജർമൻ ബുണ്ടസ് ലിഗ ഫുട്ബാളിൽ ചില ക്ലബുകൾ സ്വീകരിച്ച ആശയം കടമെടുത്തായിരുന്നു കൊറിയയിൽ ബേസ്ബാൾ ഗാലറി സംഘാടകർ നിറച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.