‘രണ്ടു വർഷത്തിനകം ഞാൻ ബാഴ്സ വിടും, നീ എെൻറ പിൻഗാമിയാവണം’
text_fieldsബാഴ്സലോണ: കറ്റാലൻ ക്ലബ് വിട്ട് ഫ്രാൻസിലേക്ക് ചേക്കേറിയ ബ്രസീലിയൻ സൂപ്പർ താരം നെയ്മറിെൻറ ശരീരം പാരിസിലാണെങ്കിലും മനസ്സ് ഇങ്ങ് ബാഴ്സലോണയിലാണെന്നത് പര സ്യമായ രഹസ്യമാണ്. ബാഴ്സലോണ താരങ്ങളിൽ നായകൻ ലയണൽ മെസ്സിയടക്കം മഹാഭൂരിപക്ഷം കളിക്കാരും താരത്തിെൻറ തിരിച്ചുവരവ് ആഗ്രഹിക്കുന്നവരാണ്. എന്നാൽ, മെസ്സി നെയ്മറിനയച്ച ഒരു സന്ദേശം നെയ്മറിനെ ബാഴ്സ എത്രകണ്ട് ആശിച്ചിരുന്നു എന്ന് സാക്ഷ്യപ്പെടുത്തുകയാണ്.
‘‘നമുക്ക് ഒരുമിച്ച് മാത്രമേ ചാമ്പ്യൻസ് ലീഗ് സ്വന്തമാക്കാനാകൂ. നീ മടങ്ങിവരണമെന്നാണ് എൻറ ആഗ്രഹം. രണ്ടുവർഷം കഴിഞ്ഞാൽ ഞാൻ ടീം വിടും. ശേഷം നീയാണ് ഇവിടെ എെൻറ പിൻഗാമിയാേവണ്ടത്’’ -നെയ്മറിനോട് മെസ്സി ആവശ്യപ്പെട്ടതായി ‘ഫ്രാൻസ് ഫുട്ബാൾ’ മാസിക വെളിപ്പെടുത്തി. കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് സെമിഫൈനലിൽ ആദ്യ പാദം വിജയിച്ചശേഷം ആൻഫീൽഡിൽ ലിവർപൂളിനോട് 4-0ത്തിന് തോറ്റ് പുറത്തായശേഷം വാട്സ്ആപ് വഴിയാണ് മെസ്സി നെയ്മറിന് സന്ദേശമയച്ചത്.
മുമ്പ് എം.എസ്.എൻ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന മെസ്സി-സുവാരസ്-നെയ്മർ ത്രയം മുന്നേറ്റനിര അടക്കിവാണ 2015ൽ യുവൻറസിനെ 3-1ന് തോൽപിച്ചായിരുന്നു ബാഴ്സയുടെ അവസാന ചാമ്പ്യൻസ് ലീഗ് കിരീടധാരണം. പരിക്കും ടീമുമായുള്ള സ്വരച്ചേർച്ചയില്ലായ്മയും കാരണം നെയ്മർ പാരിസ് വിടുമെന്നുറപ്പായെങ്കിലും ബാഴ്സ മുന്നോട്ടുവെച്ച ഓഫറുകളൊന്നും പി.എസ്.ജി സ്വീകരിക്കാൻ തയാറല്ലാത്തതിനാൽ നെയ്മർ ക്ലബിൽ തുടരാൻ നിർബന്ധിതനാകുകയായിരുന്നു.
നെയ്മറിനെ ടീമിലെത്തിക്കാനുള്ള ശ്രമം ഇനിയും ഉപേക്ഷിച്ചിട്ടില്ലെന്നാണ് ബാഴ്സലോണ ഫുട്ബാൾ ഡയറക്ടർ എറിക് അബിദാൽ നൽകുന്ന സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.