റഷ്യ ഉണരുന്നു; ഫിഫ ലോകകപ്പ് ഫുട്ബാളിന് ഇനി 100 നാൾ
text_fieldsകാൽപന്തിനെ ഹൃദയതാളമാക്കിയ ആരാധകരുടെ ആവേശങ്ങളിലേക്ക് പന്തുരുളാൻ 100 ദിനം മാത്രം. റഷ്യ വേദിയാവുന്ന 21ാമത് ഫിഫ ലോകകപ്പിെൻറ കാത്തിരിപ്പിന് ഇനി പിരിമുറുക്കമേറും. ടീമുകളായി, വേദികളൊരുങ്ങി പടയാളികളും നിറയുന്നു. മാറുന്ന സാേങ്കതികവിദ്യകളെ ഉൾകൊണ്ട് ലോകകപ്പിനെ അടിമുടി ആവേശകരമാക്കാനുള്ള തയാറെടുപ്പിലാണ് ഫിഫയും റഷ്യൻ ലോകകപ്പ് സംഘാടകരും.
ക്ലബ് ഫുട്ബാൾ ലീഗ് സീസണും ചാമ്പ്യൻസ് ലീഗ് പോരാട്ടങ്ങളും രണ്ട് മാസം കൊണ്ട് അവസാനിക്കുേമ്പാൾ പിന്നീടുള്ള നാളുകൾ താരങ്ങൾ ദേശീയതയുടെ കുപ്പായമണിയും. പിന്നെ, സന്നാഹപ്പോരാട്ടങ്ങളുടെ ഉത്സവമേളം. അതിനിടെ ആരാധകർക്കും ടീമുകൾക്കും ആശങ്കകളായി സൂപ്പർതാരങ്ങളുടെ പരിക്കും ഫോമില്ലായ്മയും ഒരുവശത്ത്. ആതിഥേയർക്ക് തലവേദനയായി സുരക്ഷപ്രശ്നങ്ങളും സജീവം. പക്ഷേ, പന്തുരുണ്ട് തുടങ്ങിയാൽ ആധികളെല്ലാം പമ്പകടക്കുന്ന ശീലം റഷ്യയിലും മാറില്ലെന്ന പ്രതീക്ഷതന്നെ ആശ്വാസം.
ഫുട്ബാൾ ഇൗവ്
റഷ്യ ലോകകപ്പ് ഇന്ത്യൻ ആരാധകർക്ക് സമ്മാനിക്കുന്നത് ഫുട്ബാൾ സായാഹ്നങ്ങളുടെ ഒരു മാസം. ഇന്ത്യൻ സമയം വൈകുന്നേരം 3.30 നും രാത്രി 11.30നുമിടയിലാണ് റഷ്യയിലെ കിക്കോഫ്. തീപാറും പോരാട്ടങ്ങളെല്ലാം ഉറക്കമിളക്കാതെ തന്നെ കാണാമെന്ന് ചുരുക്കം.
ജൂൺ 14ന് റഷ്യ-സൗദി അറേബ്യ ഉദ്ഘാടന മത്സരത്തിന് രാത്രി 8.30ന് കിക്കോഫ് കുറിക്കും. മോസ്കോയിലെ ലുസ്നികി സ്റ്റേഡിയത്തിലാണ് അങ്കം. ഗ്രൂപ് റൗണ്ടിൽ 3.30, 5.30, 7.30, 8.30, 9.30, 11.30 സമയങ്ങളിലാണ് മത്സരങ്ങൾ. സെമി ഫൈനൽ ജൂലൈ 10, 11നും, കിരീടപ്പോരാട്ടം 15നുമാണ്. രാത്രി 8.30നാണ് ഫൈനൽ അങ്കം.
ഫേവറിറ്റുകൾ
ജൂലൈ 15ന് രാത്രിയിലെ പൊട്ടിച്ചിരി ആരുടേതാവും?. ലോകകപ്പിെൻറ ഹോട് ഫേവറിറ്റ് പട്ടികയിൽ പേരുകൾ നിരവധിയാണ്. നിലവിലെ ഫോമും താരത്തിളക്കവും അടിസ്ഥാനമാക്കി അളന്നാൽ ഒരു പിടി പേരുണ്ട്. ആദ്യം യോഗ്യത നേടിയ ബ്രസീൽ, ലയണൽ മെസ്സിയുടെ സ്വപ്നസാക്ഷാത്കാരം തേടി അർജൻറീന, കപ്പ് നിലനിർത്താൻ ജർമനി, ക്രിസ്റ്റ്യാനോയുടെ പ്രതാപവുമായി പോർചുഗൽ, താരപ്പടനിറഞ്ഞ ഫ്രാൻസ്, ഇംഗ്ലണ്ട്, സ്പെയിൻ, പ്രതാപവുമായി ഉറുഗ്വായും ബെൽജിയവും. അട്ടിമറിക്കാൻ ശേഷിയുമായി െഎസ്ലൻഡ്, ഇൗജിപ്ത്, നൈജീരിയ, ഇറാൻ തുടങ്ങിയവരും.
കണ്ണീരായി ഇറ്റലിയും ഹോളണ്ടും
മുൻ ചാമ്പ്യന്മാരായ ഇറ്റലി, ആരാധകരുടെ ഇഷ്ടസംഘം നെതർലൻഡ്സ്, കോപ ചാമ്പ്യന്മാരായ ചിലി എന്നിവരുടെ അസാന്നിധ്യമാണ് ആരാധകരുടെ വലിയ വേദന. ഇവർക്കുപുറമെ വെയ്ൽസ്, എക്വഡോർ തുടങ്ങിയവരും റഷ്യയിൽ പന്തുതട്ടാനില്ല. ടീമുകളുടെ അസാന്നിധ്യത്തിനൊപ്പം അവരുടെ സൂപ്പർതാരങ്ങൾകൂടി ലോകകപ്പിെൻറ വലിയ നഷ്ടമാവും.
‘വാർ’ വരുന്നു
പെനാൽറ്റി ഭൂതങ്ങളെ പേടിയില്ലാത്ത ലോകകപ്പാവും റഷ്യയിലേക്ക്. വിഡിയോ അസിസ്റ്റൻറ് റഫറിയിങ് (വാർ) സംവിധാനം ലോകകപ്പിൽ നടപ്പാക്കാൻ ഫിഫയുടെ കളിനിയമ വിഭാഗമായ െഎ.എഫ്.എ.ബി അംഗീകാരം നൽകി. ഒാഫ്സൈഡ് ഗോൾ, പെനാൽറ്റി നിർണയം, ചുവപ്പ്കാർഡ് എന്നിവയിൽ അന്തിമ തീരുമാനത്തിന് മുമ്പ് റഫറിക്ക് വിഡിയോ റീേപ്ല പരിശോധിക്കാനുള്ള സംവിധാനമാണിത്.
ഫിഫ ലോകകപ്പ് റഷ്യ
കിക്കോഫ് : ജൂൺ 14
ഫൈനൽ : ജൂലൈ 15
വേദി : 12
ടീമുകൾ : 32
8 ഗ്രൂപ്പുകൾ (ഒാരോ ഗ്രൂപ്പിലും നാല് ടീമുകൾ)
സമ്മാനത്തുക
ചാമ്പ്യന്മാർ : 3.8 കോടി ഡോളർ (247 കോടി രൂപ)
റണ്ണർ അപ്പ് : 2.8 കോടി ഡോളർ (182 കോടി രൂപ)
ഗോളടിക്കാൻ ‘ടെൽസ്റ്റാർ18’
1970ലെ ലോകകപ്പ് പന്തിന് ന്യൂജൻ പരിവേശം നൽകിയാണ് അഡിഡാസ് റഷ്യയിലേക്ക് പന്തൊരുക്കിയത്. ലോകകപ്പിലെ അഡിഡാസിെൻറ അരങ്ങേറ്റമായിരുന്നു 1970 മെക്സികോ. അന്നു നൽകിയ പേരിനൊപ്പം 18 കൂടി ചേർത്ത് റഷ്യയിലെ പന്തിന് ‘ടെൽസ്റ്റാർ 18’ എന്നു വിളിച്ചു. 1962ലെ ടെൽസ്റ്റാർ ഉപഗ്രഹത്തിെൻറ പേരായിരുന്നു ലോകകപ്പ് പന്തിനും നൽകിയത്.
‘സബിവാക’ ഭാഗ്യതാരം
സബിവാക എന്ന ഒാമനത്തമുള്ള ചെന്നായക്കുട്ടിയാണ് റഷ്യ ലോകകപ്പിെൻറ ഭാഗ്യ താരം. റഷ്യൻ ഭാഷയിൽ ‘ഗോൾ അടിക്കുന്നവൻ’ എന്നാണ് സബിവാകയുടെ അർഥം. 2017ൽ ലോകകപ്പ് വേദിയിൽ നടന്ന കോൺഫെഡറേഷൻ കപ്പിലൂടെയായിരുന്നു സബിവാകയുടെ അരങ്ങേറ്റം. ആരാധകർക്കിടയിലെ ഒാൺലൈൻ വോട്ടിങ്ങിലൂടെയായിരുന്നു തെരഞ്ഞെടുപ്പ്. 53 ശതമാനം പേരുടെ പിന്തുണ സബിവാകയെന്ന ചെന്നായക്കുട്ടി സ്വന്തമാക്കി ലോകകപ്പിെൻറ ഒാമനയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.