മുംബൈ ഒൗട്ട്; ജയത്തോടെ ചെന്നൈയിന്‍ എഫ്.സി സെമിക്കരികെ
text_fieldsചെന്നൈ: തകര്‍ത്തുപെയ്ത മഴയില്‍ മുംബൈ സിറ്റിയുടെ സെമിഫൈനല്‍ പ്രതീക്ഷകളെ മുക്കി ചെന്നൈയിന്‍ നോക്കൗട്ടിന്‍െറ പടിവാതില്‍ക്കല്‍. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ നിര്‍ണായക മത്സരത്തില്‍ കളിയുടെ ആദ്യ പകുതിയില്‍ പിറന്ന മൂന്നു ഗോളിലൂടെയായിരുന്നു ചെന്നൈയിന്‍െറ തകര്‍പ്പന്‍ ജയം. നഗരം മുഴുവന്‍ വെള്ളത്തില്‍ മുക്കിയ മഴയില്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ കളിമുറ്റം വാട്ടര്‍പോളോ മത്സര വേദിയായി മാറി. പറക്കാന്‍ മടിച്ച പന്ത് പലപ്പോഴും ഒഴുകി മാത്രം നീങ്ങി. വെള്ളം നിറഞ്ഞ മൈതാനിയില്‍ മുംബൈ കളി മറന്നപ്പോള്‍ ഒമ്പതാം മിനിറ്റില്‍ സ്റ്റീവന്‍ മെന്‍ഡോസ തന്നെ ആതിഥേയര്‍ക്കുവേണ്ടി ആദ്യം വലകലുക്കി. സീസണിലെ ഗോള്‍ഡന്‍ ബൂട്ടിനായി മുന്നേറുന്ന കൊളംബിയന്‍ താരത്തിന്‍െറ ഗോള്‍വേട്ട 11ലത്തെി. ജെജെ ലാല്‍ പെക്ലുവ (17’), ബെര്‍ണാഡ് മെന്‍ഡി (45’) എന്നിവരുടെ വകയായിരുന്നു ചെന്നൈയുടെ മറ്റു ഗോളുകള്‍.
ഇതോടെ, കേരള ബ്ളാസ്റ്റേഴ്സിനു പിന്നാലെ മുംബൈയുടെ സൂപ്പര്‍ ലീഗ് പ്രതീക്ഷകളും പൂര്‍ണമായും അവസാനിച്ചു. തുടര്‍ച്ചയായ മൂന്ന് തോല്‍വികള്‍ക്കുശേഷം രണ്ടു ജയവുമായി പ്രതീക്ഷകള്‍ പൂത്തുലഞ്ഞ ആവേശത്തിലായിരുന്നു ചെന്നൈയിന്‍. ഇടതടവില്ലാതെ പെയ്ത മഴയില്‍ കളി 15 മിനിറ്റ് വൈകിയെങ്കിലും കിക്കോഫിനു പിന്നാലെ ഗ്രൗണ്ടിലെ നിയന്ത്രണം മറ്റരാസിയുടെ കുട്ടികള്‍ ഏറ്റെടുത്തു. പ്ളെയിങ് ഇലവനില്‍ രണ്ടു മാറ്റങ്ങള്‍ വന്നപ്പോള്‍ അലസാന്ദ്രോ പൊറ്റന്‍സയും മലയാളി താരം എം.പി. സക്കീറും കളത്തിലിറങ്ങി.
മുംബൈ നിരയില്‍ ഫ്രെഡറിക് പിക്വിയോണും അശുതോഷ് മെഹ്തയുമെല്ലാം ഇറങ്ങി. ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രിക്കു തന്നെയായിരുന്നു മധ്യനിരയിലെ പന്തൊഴുക്കിന്‍െറ ഉത്തരവാദിത്തം. എന്നാല്‍, വെള്ളം നിറഞ്ഞ ഗ്രൗണ്ടില്‍ പന്ത് നീങ്ങാന്‍ മടിച്ചപ്പോള്‍ ആതിഥേയരെന്ന ആനുകൂല്യത്തില്‍ നിറഞ്ഞുകളിച്ച ചെന്നൈയിന്‍ എട്ടാം മിനിറ്റില്‍ ആദ്യ ഗോള്‍ ശ്രമം നടത്തി. ഇന്ത്യന്‍ ഗോളി സുബ്രതാ പാലിനെ പരീക്ഷിച്ച ആദ്യ നീക്കം അവസാനിച്ച്, അടുത്ത മിനിറ്റില്‍ തന്നെ മെന്‍ഡോസ ഗോളടിച്ചതോടെ ചെന്നൈ മേധാവിത്വം ഉറപ്പിച്ചു. സക്കീറിന്‍െറ ത്രൂബാളിലൂടെയത്തെിയ അവസരം മനോഹരമായ ഫിനിഷിങ്ങിലൂടെ ഗോളാക്കിയാണ് കൊളംബിയന്‍ താരം ഗോള്‍ഡന്‍ ബൂട്ടിലേക്ക് ഒന്നുകൂടി അടുത്തത്.
തിരിച്ചടിക്കാനുള്ള മുംബൈയുടെ ശ്രമങ്ങള്‍ക്കിടെ ചെന്നൈ 17ാം മിനിറ്റില്‍ ലീഡ് നേടി. ധനചന്ദ്രയുടെ ക്രോസ് തോയ് സിങ് അവസരമാക്കി മാറ്റിയതോടെ, ഫിനിഷിങ്ങിന്‍െറ ജോലിയേ ജെജെക്കുണ്ടായിരുന്നുള്ളൂ. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ മൂന്നാം ഗോളും പിറന്നതോടെ രണ്ടാം പകുതി ചെന്നൈയിന്‍െറ പ്രതിരോധക്കളിയായി.
സെമിക്ക് സൂപ്പര്‍ കൈ്ളമാക്സ്
അത്ലറ്റികോ ഡി കൊല്‍ക്കത്ത, എഫ്.സി ഗോവ, ഡല്‍ഹി ഡൈനാമോസ്. സെമിയിലേക്കുള്ള മൂന്നു ടിക്കറ്റുകള്‍ ഉറപ്പിച്ചുകഴിഞ്ഞു. ചെന്നൈയിന്‍െറ ജയത്തോടെ സെമിയിലെ അവസാന ഒരു സ്ഥാനത്തിന് മൂന്നു ടീമുകളാണ് രംഗത്തുള്ളത്. 13 കളിയില്‍ ചെന്നൈയിന് 19ഉം നോര്‍ത് ഈസ്റ്റ് യുനൈറ്റഡിന് 17ഉം പോയന്‍റാണുള്ളത്. 12 കളിയില്‍ പുണെ സിറ്റിക്ക് 15 പോയന്‍റും. അവസാന കളിയില്‍ ചെന്നൈയിനും നോര്‍ത് ഈസ്റ്റിനും എതിരാളിയാവട്ടെ പുണെയും. ഒരു കളി ജയിച്ചാല്‍ ചെന്നൈയിന്‍ സെമി ഉറപ്പിക്കും. എന്നാല്‍, നോര്‍ത് ഈസ്റ്റിന് ജയത്തിനൊപ്പം ചെന്നൈയുടെ തോല്‍വിക്കായി പ്രാര്‍ഥിക്കുകയും വേണം.
അതേസമയം, പുണെയാവട്ടെ മികച്ച ഫോമിലുള്ള രണ്ട് എതിരാളികളെയും തോല്‍പിച്ചാലേ സെമിയിലത്തെൂ എന്നാണ് അവസ്ഥ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.