മറഡോണയുടെ തെറ്റിന് മാപ്പില്ല –പീറ്റര്‍ ഷില്‍ട്ടണ്‍
text_fields ‘ദൈവത്തിന്‍െറ ഗോളൊന്നുമല്ല, ശരിക്കും വഞ്ചന’ - കാല്‍ നൂറ്റാണ്ട് പിന്നിട്ടിട്ടും ലോകം ഇന്നും ചര്‍ച്ച ചെയ്യുന്ന ആ വിവാദ ഗോളിനെ കുറിച്ച് ഇംഗ്ളീഷ് ഫുട്ബാള്‍ ഇതിഹാസം പീറ്റര്‍ ഷില്‍ട്ടന്‍ വീണ്ടും വാചാലനായി. ഫുട്ബാള്‍ ഇതിഹാസം മറഡോണയോടുള്ള അമര്‍ഷം ഒട്ടും അടക്കിവെക്കാതെ ഷില്‍ട്ടന്‍ തന്‍െറ നിലപാട് തുടര്‍ന്നു. യു.എന്‍ @70 ഫുട്ബാളിന്‍െറ ഫൈനലിന്‍െറ മുഖ്യാതിഥിയായാണ് ലോകം കണ്ട മികച്ച ഗോള്‍ കീപ്പര്‍മാരിലൊരാളായ പീറ്റര്‍ ഷില്‍ട്ടണ്‍ കോഴിക്കോട്ടത്തെിയത്.
1986 ജൂണ്‍ 22ന് മെക്സികോയിലെ ആസ്റ്റക് സ്റ്റേഡിയത്തില്‍ നടന്ന ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലിലാണ് ഫുട്ബാള്‍ ലോകത്തിന് മറക്കാനാവാത്ത ആ ഗോള്‍. അര്‍ജന്‍റീനയും ഇംഗ്ളണ്ടും തമ്മിലാണ് കളി. ഡീഗോ മറഡോണയാണ് അര്‍ജന്‍റീനയുടെ അമരത്ത്. ഇംഗ്ളണ്ടിനെ നയിച്ചത്് ഗോള്‍കീപ്പര്‍ പീറ്റര്‍ ഷില്‍ട്ടനും. കളിയുടെ 51ാം മിനിറ്റിലാണ് ഗോള്‍പോസ്റ്റിലേക്ക് ഉയര്‍ന്നുവന്ന പന്തിന് ഇരു നായകരും ഒന്നിച്ച് ചാടിയത്. തലക്ക് പകരം മറഡോണ കൈകൊണ്ട് തട്ടിയ പന്ത് ഹെഡറോ കൈയോ എന്നറിയാത്ത നിമിഷം റഫറി വിധിയെഴുതി. ഗോള്‍... ദൈവത്തിന്‍െറ ഗോള്‍ എന്നാണ് മറഡോണ ഇതിനെ വിശേഷിപ്പിച്ചത്. വിവാദം ലോകം ആഘോഷിച്ചു.
പതിറ്റാണ്ടുകള്‍ക്കുശേഷവും നെടുവീര്‍പ്പോടെയാണ് ഷില്‍ട്ടണ്‍ ആ നിമിഷങ്ങള്‍ ഓര്‍ത്തെടുക്കുന്നത്. ‘കൈ കൊണ്ടാണ് പന്ത് തട്ടിയതെന്ന് എല്ലാവരും കണ്ടതാണ്. ആ കാഴ്ച ഏറ്റവും നന്നായി കണ്ടയാളാണ് ഞാന്‍. കാഴ്ചക്കാരെകൂടി കബളിപ്പിക്കുകയാണ് മറഡോണ ചെയ്തത്’ -ഷില്‍ട്ടണ്‍ പറഞ്ഞു. മറഡോണ മാപ്പ് പറയാതെ ആ ഗോളിലെ ചതി പൊറുക്കാനാവില്ളെന്ന് ഷില്‍ട്ടണ്‍ ആവര്‍ത്തിച്ചു. ഫിഫയുടെ തലപ്പത്ത് പൂര്‍ണമായുള്ള അഴിച്ചുപണിയാണ് വേണ്ടത്. എല്ലാ അഴിമതിയും പുറത്തുവരാന്‍ ഇത് ഉപകരിക്കും. ഇന്ത്യന്‍ ഫുട്ബാള്‍ മാറ്റത്തിന്‍െറ ദിശയിലാണ്. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബാള്‍ ഇംഗ്ളണ്ടില്‍പോലും ചര്‍ച്ചയാണ്. മികച്ച അവസരമുണ്ടെങ്കില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്കും കഴിയും -അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.