ലീഗ് മത്സരങ്ങള്‍ ഇന്ത്യന്‍ ഫുട്ബാളിനെ മുന്‍നിരയിലെത്തിക്കും -പീറ്റര്‍ ഷില്‍ട്ടണ്‍
text_fieldsകൊച്ചി: ഇന്ത്യന്‍ ഫുട്ബാള്‍ മുന്‍നിരയിലത്തൊന്‍ ഐ.എസ്.എല്‍, കേരള ഫുട്ബാള്‍ ലീഗ് (കെ.എസ്.എല്‍) പോലെയുള്ള ടൂര്‍ണമെന്‍റുകള്‍ സഹായകരമാവുമെന്ന് ഇംഗ്ളണ്ടിന്‍െറ ഇതിഹാസ താരവും മുന്‍ ലോകകപ്പ് ഫുട്ബാള്‍ ഗോള്‍കീപ്പറുമായിരുന്ന പീറ്റര്‍ ഷില്‍ട്ടണ്‍. കൊച്ചി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ കേരള ഫുട്ബാള്‍ ലീഗിന്‍െറ ഫ്രാഞ്ചൈസികളെ പ്രഖ്യാപിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം ലീഗ് മത്സരങ്ങള്‍ മൂന്നുമാസത്തില്‍ ഒതുക്കാതെ എട്ടോ ഒമ്പതോ മാസം നീളുന്ന രീതിയിലേക്ക് വളര്‍ത്തിയെടുക്കണമെന്നും ഷില്‍ട്ടണ്‍ അഭിപ്രായപ്പെട്ടു.
എട്ടു ടീമുകളുള്ള ലീഗില്‍ നാലു ഫ്രാഞ്ചൈസികളെയാണ് ശനിയാഴ്ച പ്രഖ്യാപിച്ചത്. ശേഷിക്കുന്ന ഫ്രാഞ്ചൈസികള്‍ക്കായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. കോഴിക്കോട്, മൂവാറ്റുപുഴ, തിരുവനന്തപുരം, തൃശൂര്‍ എന്നിവയാണ് ആദ്യ ഘട്ടത്തില്‍ പ്രഖ്യാപിച്ച ഫ്രാഞ്ചൈസികള്‍. കൊല്‍ക്കത്തയിലെ പ്രശസ്തമായ മുഹമ്മദന്‍ സ്പോര്‍ട്ടിങ് ക്ളബാണ് തൃശൂര്‍ ടീമിനെ സ്വന്തമാക്കിയിരിക്കുന്നത്. വേള്‍ഡ്കോം മീഡിയ സൊലൂഷന്‍സാണ് പാര്‍ട്ണര്‍. മൂവാറ്റുപുഴ ഫുട്ബാള്‍ ക്ളബ് മൂവാറ്റുപുഴ ടീമിനെയും നബീല്‍ നജീബ് കോഴിക്കോട് ടീമിനെയും സ്വന്തമാക്കി. ഡേവിസ് ജേക്കബിന്‍െറ കാര്‍പസ് കണ്‍സോര്‍ട്യമാണ് തിരുവനന്തപുരം ടീമിനെ ഏറ്റെടുത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.