യൂറോപ്പില്‍ പന്തുതട്ടാന്‍ ഇന്ത്യയില്‍നിന്ന് രണ്ടുപേര്‍
text_fieldsബംഗളൂരു: ഏതൊരു ഫുട്ബാള്‍ താരവും കൊതിക്കുന്ന നേട്ടങ്ങള്‍ കൈവരിച്ച് രണ്ട് ഇന്ത്യന്‍ കൗമാരങ്ങള്‍. യൂറോപ്യന്‍ ക്ളബുകള്‍ക്കുവേണ്ടി പന്തുതട്ടാനാണ് അടുത്തടുത്ത് രണ്ട് ഇന്ത്യന്‍ കളിക്കാര്‍ക്കാണ് അവസരം ലഭിച്ചത്. ഇംഗ്ളണ്ടില്‍ താമസമാക്കിയ യാന്‍ ദണ്ഡ എന്ന ഇന്ത്യന്‍ വംശജനും ബംഗളൂരുവില്‍ താമസിക്കുന്ന ജമ്മു-കശ്മീര്‍ സ്വദേശി ഇശാന്‍ പണ്ഡിതനുമാണ് യൂറോപ്പിന്‍െറ കളിമുറ്റത്ത് ഭാഗ്യപരീക്ഷണത്തിനിറങ്ങുന്നത്.
യാന്‍ ദണ്ഡ ലിവര്‍പൂളുമായി കരാറൊപ്പിടുമ്പോള്‍ സ്പാനിഷ് ക്ളബായ അല്‍മേരിയയുടെ അണ്ടര്‍ 18 ടീമിനുവേണ്ടിയാണ് ഇശാന്‍ ഇറങ്ങുക.
യൂറോപ്യന്‍ ക്ളബുമായി പ്രഫഷനല്‍ കരാറുണ്ടാക്കുന്ന ആദ്യ ഇന്ത്യന്‍ വംശജനാണ് ദണ്ഡ. ഈയടുത്ത് 17 തികഞ്ഞ ദണ്ഡ രണ്ടര വര്‍ഷത്തെ കരാറിലാണ് ഒപ്പിട്ടത്. 2013ലാണ് ദണ്ഡ വെസ്റ്റ്ബ്രോംവിച്ച് ക്ളബിന്‍െറ തട്ടകത്തില്‍നിന്ന് ലിവര്‍പൂള്‍ അക്കാദമിയില്‍ ചേരുന്നത്. ഇംഗ്ളണ്ട് അണ്ടര്‍-16, 17 ടീമിനുവേണ്ടി കളിച്ച ദണ്ഡ മികച്ച അറ്റാക്കിങ് മിഡ്ഫീല്‍ഡറാണ്. 2013ലെ ഏഷ്യന്‍ ഫുട്ബാള്‍ പുരസ്കാരത്തില്‍ മികച്ച ഭാവിതാരത്തിനുള്ള അന്തിമ പട്ടികയില്‍ ദണ്ഡ ഇടംനേടിയിരുന്നു.സ്പാനിഷ് ക്ളബായ അല്‍മേരിയയുടെ അണ്ടര്‍ 18 ടീമിലാണ് ഇശാന്‍ പണ്ഡിത ഇടംപിടിച്ചത്. 2014ലാണ് ഇശാന്ത് സ്പെയിനിലേക്ക് പറക്കുന്നത്. 18 വയസ്സ് തികയാത്ത നോണ്‍ യൂറോപ്യന്‍ താരങ്ങളുമായി കരാറുണ്ടാക്കാന്‍ പാടില്ളെന്ന വ്യവസ്ഥയുള്ളതിനാല്‍ 2016 മേയില്‍ മാത്രമേ ഇശാന്തിന് കരാറിലൊപ്പിടാന്‍ സാധിക്കൂ.
ബംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ ഇശാന്‍ സ്കൂള്‍ ടീമിന്‍െറ ക്യാപ്റ്റനായിരുന്നു. പിന്നീട് സ്റ്റേറ്റ് ഫുട്ബാള്‍ ലീഗിലും പന്തുതട്ടി. സ്വീഡനില്‍ നടന്ന ഗോത്യ കപ്പിലെ പ്രകടനമാണ് ഇശാന് സ്പെയിനിലേക്ക് പറക്കാനുള്ള സാഹചര്യമൊരുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.