ഐ.എസ്.എല്‍ ഇന്ത്യന്‍ ഇലവന്‍
text_fields
ഗോള്‍കീപ്പര്‍
ടി.പി. രഹനേഷ്: (നോര്‍ത് ഈസ്റ്റ് യുനൈറ്റഡ്). 12 മത്സരങ്ങള്‍, 47 സേവുകള്‍, 4 ക്ളീന്‍ഷീറ്റ്
ഡിഫന്‍സ്
മെഹ്റാജുദ്ദീന്‍ വാദു: (ചെന്നൈയിന്‍ എഫ്.സി). 14 മത്സരങ്ങള്‍, ടീമിലെ നാലു പ്രതിരോധക്കാരിലെ നിത്യസാന്നിധ്യം.
അനസ് എടത്തൊടിക: (ഡല്‍ഹി ഡൈനാമോസ്). റോബര്‍ട്ടോ കാര്‍ലോസിന്‍െറ വിശ്വസ്തനായ പ്രതിരോധ ഭടന്‍. റീസെക്കൊപ്പം മികച്ച കൂട്ട്.
അര്‍ണബ് മൊണ്ഡല്‍: (അത്ലറ്റികോ ഡി കൊല്‍ക്കത്ത). കൊല്‍ക്കത്ത ഡിഫന്‍സിലെ നിത്യ സാന്നിധ്യം. സെമി അടക്കമുള്ള മത്സരങ്ങളില്‍ മികച്ച പ്രകടനം.
ധനചന്ദ്രസിങ്: (ചെന്നൈയിന്‍ എഫ്.സി). സീസണ്‍ തുടക്കത്തില്‍ പ്ളെയിങ് ഇലവന് പുറത്തായിരുന്നെങ്കിലും ഇപ്പോള്‍ ചാമ്പ്യന്‍ടീമിലെ നിത്യസാന്നിധ്യം. ആക്രമണത്തിലും ലോങ് ത്രോകളിലും മിടുക്ക്.
മിഡ്ഫീല്‍ഡ്
ഹര്‍മന്‍ജ്യോത് സിങ് ഖബ്ര: (ചെന്നൈയിന്‍ എഫ്.സി). സ്ഥിരതയാര്‍ന്ന ഇന്ത്യന്‍ മിഡ്ഫീല്‍ഡര്‍. മറ്റരാസിയുടെ ഫസ്റ്റ് ചോയ്സ്.
ശ്യാം ഹന്‍ഗല്‍: (നോര്‍ത് ഈസ്റ്റ്). കോച്ച് സെസാര്‍ ഫാരിയസിന്‍െറ ഇഷ്ടതാരം. വിദേശത്തേക്ക് കോച്ചിന്‍െറതന്നെ ക്ഷണം ലഭിച്ചുകഴിഞ്ഞു.
മന്ദര്‍റാവു ദേശായ് (എഫ്.സി ഗോവ). ക്രിയേറ്റിവ് മിഡ്ഫീല്‍ഡര്‍. വിങ്ങുകളിലൂടെ പന്തൊഴുക്ക് നിയന്ത്രിക്കുന്നു. സീകോയുടെ നല്ലകുട്ടി.
സുനില്‍ ഛേത്രി (മുംബൈ സിറ്റി). ഇന്ത്യന്‍ നായകനൊത്ത പ്രകടനം. ലീഗിലെ ടോപ് ഇന്ത്യന്‍ ഗോള്‍സ്കോറര്‍. ഒരു ഹാട്രിക്കും അടങ്ങുന്നു.
അരാറ്റ ഇസുമി (കൊല്‍ക്കത്ത). അഞ്ച് ഗോളുകളുമായി ആദ്യ സീസണ്‍ ഗംഭീരമാക്കിയ ജപ്പാന്‍ വംശജനായ ഇന്ത്യന്‍ താരം. ക്രിയേറ്റിവ് മിഡ്ഫീല്‍ഡര്‍.
ഫോര്‍വേഡ്
ജെജെ ലാല്‍പെഖ്ലുവ (ചെന്നൈയിന്‍ എഫ്.സി). ആറ് ഗോള്‍ നേടുകയും അതേപോലെ വഴിയൊരുക്കുകയും ചെയ്തു. ചാമ്പ്യന്‍ ടീമില്‍ മെന്‍ഡോസയുടെ വലംകൈ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.