സാഫ് കപ്പിൽ ഇന്ത്യ ഇന്ന് നേപ്പാളിനെതിരെ
text_fieldsതിരുവനന്തപുരം: ക്രിസ്മസ് സായാഹ്നത്തില്‍ ശ്രീലങ്കക്കെതിരെ നേടിയ നിറംമങ്ങിയ ജയവുമായി സാഫ് കപ്പ് ഫുട്ബാള്‍ ഗ്രൂപ് ‘ബി’യില്‍ ഇന്ത്യ ഞായറാഴ്ച നേപ്പാളിനെതിരെ. അയല്‍ക്കാരെ സമനിലയില്‍ തളച്ചാല്‍ ഗ്രൂപ് ജേതാക്കളായി ആതിഥേയര്‍ക്ക് സെമിയിലത്തൊം. ലങ്കക്കെതിരെ ഇരട്ടഗോളടിച്ച് വിജയശില്‍പിയായ റോബിന്‍ സിങ്ങില്ലാതെയാവും സ്റ്റീഫന്‍ കോണ്‍സ്റ്റന്‍ൈറന്‍െറ താരങ്ങള്‍ കളത്തിലിറങ്ങുന്നത്. ലങ്കക്കെതിരെ ഗോളടിക്കാനുള്ള ശ്രമത്തിനിടെ കാല്‍മുട്ടിന് പരിക്കേറ്റ റോബിന് നാലുദിവസത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇതോടെ ആക്രമണനിരയില്‍ 18 കാരനായ ലാലിയാന്‍സൂള ചാങ്തെ ആദ്യ ഇലവനില്‍ ഇടംപിടിക്കും.
ശ്രീലങ്കക്കെതിരെ വിജയം നേടിയെങ്കിലും ടീമിന്‍െറ പ്രകടനത്തില്‍ കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്‍ൈറന്‍ തൃപ്തനല്ല. മത്സരശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ കോച്ച് നീരസം തുറന്നുപ്രകടിപ്പിക്കുകയും ചെയ്തു. ഫിഫ റാങ്കിങ്ങില്‍ തങ്ങളേക്കാള്‍ 30 സ്ഥാനം പിന്നിലുള്ള ശ്രീലങ്കക്കെതിരെ നിലവാരത്തിനൊത്ത പ്രകടനം കാഴ്ചവെച്ചില്ളെന്നാണ് കോച്ചിന്‍െറ നിരീക്ഷണം. 11 കോര്‍ണറുകള്‍ ടീമിന് ലഭിച്ചെങ്കിലും ഒന്നുപോലും വലയിലത്തെിക്കാന്‍ സാധിച്ചില്ല. ശനിയാഴ്ച രാവിലെ ഇന്ത്യന്‍സംഘം പരിശീലനത്തിനിറങ്ങിയപ്പോള്‍ കോര്‍ണറുകള്‍ക്കും പെനാല്‍റ്റി കിക്കുകള്‍ക്കുമായിരുന്നു ടീമംഗങ്ങള്‍ ഏറെ സമയവും ചെലവഴിച്ചത്. എതിരാളിയായ നേപ്പാള്‍ ആദ്യ മത്സരത്തില്‍ ശ്രീലങ്കയോട് ഒരു ഗോളിന് തോറ്റതോടെ സമ്മര്‍ദങ്ങള്‍ക്കു നടുവിലാണ്. നന്നായി കളിച്ചെങ്കിലും അപ്രതീക്ഷിതമായി പിറന്ന ഗോളില്‍ തോല്‍വിവഴങ്ങിയതോടെ ഇന്ത്യക്കെതിരായ മത്സരം നേപ്പാളിന് ജീവന്മരണ പോരാട്ടമായി.
ഈ വര്‍ഷം മൂന്നുതവണയാണ് ഇന്ത്യയും നേപ്പാളും ഏറ്റുമുട്ടിയത്. മാര്‍ച്ചില്‍ ഗുവാഹതിയില്‍ നടന്ന ആദ്യ മത്സരത്തില്‍ 2-0ത്തിന് ഇന്ത്യ ജയിച്ചപ്പോള്‍ ശേഷിച്ച രണ്ടുകളിയിലും നീലപ്പടയെ ഗൂര്‍ഖകള്‍ ഗോള്‍രഹിത സമനിലയില്‍ തളച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.