Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightലെസ്റ്റര്‍...

ലെസ്റ്റര്‍ സിറ്റി-മാഞ്ചസ്റ്റർ സിറ്റി മത്സരം സമനിലയില്‍

text_fields
bookmark_border
ലെസ്റ്റര്‍ സിറ്റി-മാഞ്ചസ്റ്റർ സിറ്റി മത്സരം സമനിലയില്‍
cancel

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മുന്‍നിരക്കാരുടെ പോരാട്ടത്തിന് ഗോള്‍രഹിത വിരാമം. കിരീടത്തിനായി മത്സരിക്കുന്ന ലെസ്റ്റര്‍ സിറ്റിയും മാഞ്ചസ്റ്റര്‍ സിറ്റിയും ഏറ്റുമുട്ടിയപ്പോഴാണ് കളി ഗോള്‍രഹിതമായി പിരിഞ്ഞത്. സ്വന്തം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ സിറ്റിയുടെ ആക്രമണങ്ങളെ പിടിച്ചുകെട്ടിയായിരുന്നു ലെസ്റ്ററിന്‍െറ തുടക്കം. ആദ്യ പകുതിയില്‍ പ്രതിരോധത്തിലായിരുന്നു സീസണിലെ കറുത്തകുതിരകളുടെ ശ്രദ്ധ. എന്നാല്‍, രണ്ടാം പകുതിയില്‍ ആക്രമിക്കാനും തുടങ്ങി. പക്ഷേ, എതിര്‍ ഗോള്‍മുഖം മാത്രം കുലുക്കാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ കളിയില്‍ ലിവര്‍പൂളിനോടേറ്റ ഒരു ഗോള്‍ തോല്‍വിയുമായാണ് ലെസ്റ്റര്‍ കളത്തിലിറങ്ങിയത്. സമനിലയോടെ ഒരു പോയന്‍റുമായി തിരിച്ചത്തൊനും കഴിഞ്ഞു.
അതേസമയം, രണ്ട് എതിരാളികള്‍ സമനിലയില്‍ പിരിഞ്ഞതോടെ ആഴ്സനല്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. 19 കളിയില്‍ ആഴ്സനലിനും ലെസ്റ്ററിനും 39 പോയന്‍റാണുള്ളത്. 36 പോയന്‍റുള്ള മാഞ്ചസ്റ്റര്‍ സിറ്റി
മൂന്നാം സ്ഥാനത്തും.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Manchester cityleicester cityEnglish Premier League
Next Story