ചാമ്പ്യന്‍സ് ലീഗ്: റയലും സിറ്റിയും അവസാന പതിനാറില്‍
text_fieldsമഡ്രിഡ്: അടുത്ത വര്‍ഷം യൂറോപ്പ് കീഴടക്കാനുള്ള പോരില്‍ അവസാന പതിനാറില്‍ ഇടംപിടിക്കുന്ന ആദ്യ ടീമുകള്‍ എന്ന നേട്ടം റയല്‍ മഡ്രിഡിനും മാഞ്ചസ്റ്റര്‍ സിറ്റിക്കും സ്വന്തം. കഴിഞ്ഞ ദിവസം നടന്ന യുവേഫ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ് പോരാട്ടങ്ങളില്‍ റയല്‍ മഡ്രിഡ് ഫ്രഞ്ച് ചാമ്പ്യന്‍ പാരിസ് സെന്‍റ് ജെര്‍മെയ്നെയും, മാഞ്ചസ്റ്റര്‍ സിറ്റി സെവിയ്യയെയും വീഴ്ത്തിയാണ് മുന്നേറ്റത്തിന് വഴിയൊരുക്കിയത്. മറ്റു വമ്പന്മാരില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സി.എസ്.കെ.എ മോസ്കോയെയും, ബെന്‍ഫിക്ക ഗാലത്സറെയെയും തോല്‍പിച്ച് യഥാക്രമം ബി, സി ഗ്രൂപ്പുകളില്‍ ഒന്നാം സ്ഥാനത്തേക്ക് കയറി. എന്നാല്‍, നിലവിലെ റണ്ണറപ്പ് യുവന്‍റസിന് ബൊറൂസിയ മൊന്‍ഷന്‍ഗ്ളാഡ്ബാഹിനെതിരെ സമനിലകൊണ്ട് തടിരക്ഷിക്കേണ്ടിവന്നു.
ആദ്യ പാദം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചതിനുശേഷം ഗ്രൂപ് എയില്‍ ഒന്നാമതത്തൊനുള്ള മത്സരത്തില്‍ ഒപ്പമുണ്ടായിരുന്ന പി.എസ്.ജിയെ 1-0ത്തിനാണ് സ്വന്തം തട്ടകത്തില്‍ റയല്‍ വീഴ്ത്തിയത്. സാന്‍റിയാഗോ ബെര്‍ണബ്യൂവില്‍ കരുത്ത് മുഴുവന്‍ കാട്ടിയ പി.എസ്.ജിയെ 35ാം മിനിറ്റില്‍ നാഷോ ഫെര്‍ണാണ്ടസ് നേടിയ ഗോളിലൂടെ റയല്‍ മെരുക്കുകയായിരുന്നു. പരിക്കേറ്റ മാഴ്സലോക്ക് പകരക്കാരനായി കളത്തിലത്തെി, രണ്ട് മിനിറ്റിനുള്ളിലാണ് കിട്ടിയ സുവര്‍ണാവസരം മുതലാക്കി നാഷോ പി.എസ്.ജി വലയില്‍ പന്തത്തെിച്ചത്. നാല് മത്സരങ്ങളില്‍നിന്ന് മൂന്നു ജയവും ഒരു സമനിലയുമായി 10 പോയന്‍റാണ് റയലിനുള്ളത്. ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ മാല്‍മോയെ ഷക്തര്‍ ഡൊണെക്സ്ക് 4-0ത്തിന് തകര്‍ത്തു.
സെവിയ്യയെ അവരുടെ മണ്ണില്‍ 3-1ന് തകര്‍ത്താണ് മാഞ്ചസ്റ്റര്‍ സിറ്റി ഗ്രൂപ് ഡിയില്‍നിന്ന് കുതിച്ചത്. ആദ്യ പകുതിയില്‍തന്നെ മത്സരത്തിന്‍െറ വിധി നിര്‍ണയിക്കപ്പെട്ടു. എട്ടാം മിനിറ്റില്‍ റഹീം സ്റ്റെര്‍ലിങ്ങും 11ാം മിനിറ്റില്‍ ഫെര്‍ണാഡീന്യോയും സിറ്റിയെ 2-0ത്തിന് മുന്നിലത്തെിച്ചപ്പോള്‍ 25ാം മിനിറ്റില്‍ ബെനൊയിറ്റ് ട്രെമൗലിനസ് ആതിഥേയര്‍ക്ക് പ്രതീക്ഷയുമായി ഒരു ഗോള്‍ മടക്കി. എന്നാല്‍, 36ാം മിനിറ്റില്‍ വില്‍ഫ്രൈഡ് ബോണിയും ലക്ഷ്യംകണ്ടതോടെ സിറ്റി അനായാസം ജയം തങ്ങളുടേതാക്കി. നാലു മത്സരങ്ങളില്‍ മൂന്നു ജയവും ഒരു തോല്‍വിയുമായി ഒമ്പത് പോയന്‍റാണ് സിറ്റി നേടിയത്. ഗ്രൂപ്പില്‍ ഭീഷണിയുയര്‍ത്തിയിരുന്ന യുവന്‍റസ്, ബൊറൂസിയ മൊന്‍ഷന്‍ഗ്ളാഡ്ബാഹിനോട് 1-1ന് സമനിലയില്‍ കുരുങ്ങിയത് സിറ്റിക്ക് രക്ഷയായി. ഫാബിയന്‍ ജോണ്‍സന്‍െറ 18ാം മിനിറ്റ് ഗോളില്‍ ജര്‍മന്‍ ക്ളബാണ് ആദ്യം മുന്നിലത്തെിയത്. 44ാം മിനിറ്റില്‍ ഗോള്‍ കണ്ടത്തെി സ്റ്റിഫന്‍ ലിച്സ്റ്റെയ്നര്‍ യുവന്‍റസിന്‍െറ മാനംകാക്കുകയായിരുന്നു.
ഗ്രൂപ് ബിയില്‍ മാഞ്ചസ്റ്റന്‍ യുനൈറ്റഡിനെ രക്ഷിച്ചത് ക്യാപ്റ്റന്‍ വെയ്ന്‍ റൂണി 79ാം മിനിറ്റില്‍ നേടിയ ഹെഡറാണ്. സ്വന്തം തട്ടകത്തില്‍ തങ്ങളുടെ ഗോള്‍വരള്‍ച്ച അവസാനിപ്പിച്ച ആ ഗോളില്‍ തൂങ്ങി 1-0ത്തിന് സി.എസ്.കെ.എ മോസ്കോയെ യുനൈറ്റഡ് കീഴ്പ്പെടുത്തി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തേക്ക് കയറി. ഇതേ ഗ്രൂപ്പില്‍ ജര്‍മന്‍ ക്ളബ് വോള്‍ഫ്സ്ബുര്‍ഗിനെ പി.എസ്.വി ഐന്തോവന്‍ 2-0ത്തിന് തോല്‍പിച്ചു. ഗ്രൂപ് സിയില്‍ ഗാലത്സറെയെ 2-1ന് തോല്‍പിച്ചാണ് ബെന്‍ഫിക്ക ഒന്നാം സ്ഥാനത്തേക്ക് കയറിയത്. അസ്താനയോട് അത്ലറ്റികോ ഡി മഡ്രിഡ് ഗോള്‍രഹിത സമനില വഴങ്ങിയത് ബെന്‍ഫിക്കക്ക് സഹായമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.